തിരുവനന്തപുരം: സുനിൽ കാര്യാട്ടുകര സംവിധാനം  ചെയ്ത ആക്ഷൻ ത്രില്ലർ ചിത്രം പിക്കാസോ റിലീസിനൊരുങ്ങുന്നു. സിദ്ധാർത്ഥ്‌ രാജൻ ആണ് ചിത്രത്തിൽ നായക വേഷത്തിൽ എത്തുന്നത്. പ്രവീൺ ചന്ദ്രൻ മൂടാടി സംവിധാനം ചെയ്ത ഏതം, സോമൻ അമ്പാട്ട് സംവിധാനം ചെയ്ത അഞ്ചിലൊരാൾ തസ്കരൻ എന്നീ ചിത്രങ്ങൾക്ക് ശേഷം സിദ്ധാർത്ഥ് രാജൻ അഭിനയിക്കുന്ന ചിത്രമാണ് പിക്കാസോ.


COMMERCIAL BREAK
SCROLL TO CONTINUE READING

അയന ഫിലിംസിന്റെ  ബാനറിൽ  ഷെയ്ക്ക് അഫ്സൽ  ആണ് ചിത്രം നിർമിക്കുന്നത്. ഡയറക്ടർ ഓഫ് ഫോട്ടോ​ഗ്രഫി ഷാൻ പി റഹ്മാൻ ആണ്. കെജിഎഫിനു ശേഷം രവി ബസ്റൂർ ബാഗ്രൗണ്ട് സ്കോർ നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീതസംവിധാനം വരുൺ കൃഷ്ണ നിർവഹിക്കുന്നു.  തൃശൂർ സ്വദേശിയായ സിദ്ധാർത്ഥ്‌ രാജൻ, മാധവ് രാമദാസ് സംവിധാനം ചെയ്ത ഇളയരാജ എന്ന ചിത്രത്തിലൂടെയാണ്  അഭിനയ രംഗത്തേക്കെത്തിയത്.


ALSO READ: Agent Movie : തീപാറും ആക്ഷൻ സീനുകൾ! മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം എജന്റിന്റെ ട്രെയിലർ പുറത്ത്


വിഷ്ണു മോഹൻ സംവിധാനം ചെയ്ത  മേപ്പടിയാനിലെ വേഷത്തിനുശേഷം  ഷാജൂൺ കാര്യാൽ സംവിധാനം  ചെയ്യുന്ന മൃദുഭാവേ ദൃഢകൃത്യേ എന്ന സിനിമയിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പിക്കാസോയിലെ സംഘട്ടന രംഗങ്ങളിൽ അനായാസമായ മെയ് വഴക്കമാണ് നടൻ പ്രകടിപ്പിച്ചിരിക്കുന്നതെന്ന് ഫൈറ്റ്  മാസ്റ്റേഴ്സ് ആയ രാജശേഖരൻ മാസ്റ്റർ, ജോളി ബാസ്റ്റിൻ, സ്റ്റണ്ട് രവി എന്നിവർ അഭിപ്രായപ്പെട്ടു.


പിക്കാസോ എന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരുന്നത് ഇ എച്ച് ഷബീർ ആണ്. എഡിറ്റിംഗ്- റിയാസ് കെ ബദർ. ഗാനങ്ങൾ രചിച്ചിരിക്കുന്നത്-  ഹരിനാരായണൻ, ജോഫി തരകൻ. സൗണ്ട് ഡിസൈൻസ്- നന്ദു ജി. ചിത്രത്തിൽ അമൃത സജു ആണ് നായികയായി എത്തുന്നത്. കൃഷ്ണ കുലശേഖരൻ( തമിഴ്) ആശിഷ് ഗാന്ധി ( തെലുങ്ക് ) ജാഫർ ഇടുക്കി, അജയ് വാസുദേവ്, സന്തോഷ് കീഴാറ്റൂർ, ചാർലി ജോ, അനു നായർ, അരുൺ നാരായണൻ, ജോസഫ് മാത്യൂസ്, വിഷ്ണു ഹരി മുഖം, അർജുൻ വി അക്ഷയ, അനന്തു ചന്ദ്രശേഖർ, നിതീഷ് ഗോപിനാഥൻ എന്നിവരാണ് പിക്കാസോയിലെ മറ്റ് അഭിനേതാക്കൾ. പിആർഒ എം.കെ. ഷെജിൻ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.