വിജയ് ആന്റണി ചിത്രം ഭിക്ഷക്കാരൻ 2 ലോകമെമ്പാടും മെയ് 19ന് റിലീസിനൊരുങ്ങുകയാണ്. ഭിക്ഷക്കാരൻ എന്ന ചിത്രത്തിന്റെ വൻ വിജയത്തിന് ശേഷം ഒരുങ്ങുന്ന രണ്ടാം ഭാഗം ഏറെ പ്രതീക്ഷകളോടെയാണ് എത്തുന്നത്. കേരളത്തിൽ ചിത്രത്തിന്റെ വിതരണം E4 എന്റർടെയ്ൻമെന്റ്സ് സ്വന്തമാക്കി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ചിത്രത്തിന്റെ ട്രെയിലറിന് ഗംഭീര വരവേൽപ്പാണ് ലഭിച്ചത്. ഇതിനോടകം തന്നെ മൂന്ന് മില്യൺ കാഴ്ചക്കാരുമായി ട്രെയിലർ കുതിക്കുകയാണ്. 24 മണിക്കൂറിനുള്ളിൽ ഏഴ് മില്യൺ കാഴ്ചക്കാരെയാണ് എല്ലാ ഭാഷകളിലെയും ട്രെയിലറുകൾ ഒരുമിച്ച് നേടിയത്. വിജയ് ആന്റണിയുടെ സ്‌ക്രീൻ പ്രസെൻസും ത്രില്ലിങ്ങ് ട്രെയിലറും ചിത്രത്തിന് വൻ ഹൈപ്പാണ് നൽകിയിരിക്കുന്നത്.


വിജയ് ആന്റണി ഫിലിം കോർപറേഷന്റെ ബാനറിൽ ഫാത്തിമ വിജയ് ആന്റണി നിർമിക്കുന്ന ചിത്രത്തിന്റെ സംവിധാനവും സംഗീത സംവിധാനവും എഡിറ്റിംഗും നിർവഹിക്കുന്നത് വിജയ് ആന്റണിയാണ്. വിജയ് ആന്റണി നായകനായെത്തുന്ന ചിത്രത്തിൽ കാവ്യാ താപ്പർ, ഡാറ്റോ രാധ രവി, വൈ ജി മഹേന്ദ്രൻ, മൻസൂർ അലി ഖാൻ, ഹരീഷ് പേരടി, ജോണ് വിജയ്, ദേവ് ഗിൽ, യോഗി ബാബു തുടങ്ങിയ വൻ തരനിരയും അണിനിരക്കുന്നുണ്ട്.


ALSO READ: Charles Enterprises Movie: ഉർവ്വശി പ്രധാന വേഷത്തിലെത്തുന്ന ഗണപതി കഥ; 'ചാൾസ് എന്റർപ്രൈസസ്' തിയേറ്ററിൽ എത്താൻ ഇനി ദിവസങ്ങൾ മാത്രം


ബികിലി, കോയിൽ സിലയെ എന്നീ ഗാനങ്ങൾ ഇതിനോടകം തന്നെ വൻ പ്രശംസ നേടി മുന്നേറുകയാണ്. ഭിക്ഷക്കാരൻ ആദ്യ ഭാഗത്തോട് നീതി പുലർത്തുന്ന തരത്തിൽ ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുമ്പോൾ ബോക്സ് ഓഫീസിൽ വൻ നേട്ടങ്ങൾ കൊയ്യുമെന്നാണ് അണിയറ പ്രവർത്തകർ പ്രതീക്ഷിക്കുന്നത്. സ്റ്റാർ നെറ്റ് വർക്കാണ് ചിത്രത്തിന്റെ ഓൾ ഇന്ത്യ സാറ്റിലൈറ്റ് റൈറ്റ്‌സ് ആൻഡ് ഡിജിറ്റൽ റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്.


ലൈൻ പ്രൊഡ്യൂസർ - സാന്ദ്ര ജോൺസൺ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - നവീൻ കുമാർ,  പ്രൊഡക്ഷൻ മാനേജർ - കൃഷ്ണപ്രഭു, ഛായാഗ്രഹണം - ഓം നാരായണൻ, ഡി ഐ - കൗശിക് കെ എസ്, എഡിറ്റർ - വിജയ് ആന്റണി, അസോസിയേറ്റ് എഡിറ്റർ - ദിവാകർ ഡെന്നിസ്, ആർട്ട് ഡയറക്ടർ - അരു സ്വാമി, മലയാളം സംഭാഷണ രചയിതാവ് - ജോളി ഷിബു, ലിറിക്‌സ് - നന്ദു ശശിധരൻ, ഡബ്ബിങ് ഡയറക്ടർ - ഷിബു കല്ലാർ, പിആർഒ - ശബരി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.