viral video: അമേരിക്കയില്‍ ഭിക്ഷയെടുക്കുന്ന ധര്‍മ്മജനും പിഷാരടിയും
പതിവു പോലെ ഇരുവരും ചേര്‍ന്നുള്ള രസകരമായ വീഡിയോ ആണിത്. അമേരിക്കയില്‍ സ്‌റ്റേജ് ഷോയുമായി ബന്ധപ്പെട്ട് പോയതായിരുന്നു ഇരുവരും.
മലയാളി പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെടുന്ന രണ്ടു താരങ്ങളാണ് രമേഷ് പിഷാരടിയും ധര്‍മ്മജനും എന്ന കാര്യത്തില്‍ സംശയമില്ല. അവരെ ഒരുമിച്ച് ഒരു സ്റ്റേജിലോ പരിപാടികളിലോ കാണുമ്പോള്‍തന്നെ ആരാധകര്‍ ആര്‍ത്തിരമ്പും.
എഷ്യാനെറ്റിലെ ബ്ലഫ് മാസ്റ്റേഴ്‌സ് എന്ന പരിപാടിയിലൂടെയാണ് ഈ കൂട്ടുകെട്ട് ആദ്യമായി നമ്മള്‍ കണ്ടത്. തുടര്‍ന്ന് നിരവധി ശ്രദ്ധേയ പരിപാടികളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കാന്‍ ഈ കലാകാരന്‍മാര്‍ക്ക് സാധിച്ചു.
ബ്ലഫ് മാസ്റ്ററില്‍ തുടങ്ങിയ സൗഹൃദം തുടര്‍ന്നും നല്ല രീതിയില്‍ കൊണ്ടുപോവാന്‍ ഇവര്‍ക്ക് സാധിച്ചുവെന്നത് തന്നെ വളരെ നല്ല കാര്യം. ഇപ്പോള്‍ ടെലിവിഷന്‍ പരിപാടികള്‍ക്കു പുറമെ സിനിമാരംഗത്തും സജീവമാണ് രണ്ടുപേരും.
അടുത്തിടെ അമേരിക്കയില്‍ പരിപാടി അവതരിപ്പിക്കാന്‍ ഇരുവരും പോയിരുന്നു. അന്ന് എടുത്ത ഒരു വീഡിയോ കഴിഞ്ഞ ദിവസം പിഷാരടി ഫേസ്ബുക്കില്‍ പങ്കുവെക്കുകയുണ്ടായി. അതാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. പതിവു പോലെ ഇരുവരും ചേര്‍ന്നുള്ള രസകരമായ വീഡിയോ ആണിത്. അമേരിക്കയില്‍ സ്‌റ്റേജ് ഷോയുമായി ബന്ധപ്പെട്ട് പോയതായിരുന്നു ഇരുവരും.
ധര്‍മ്മജന്‍റെയും പിഷാരടിയുടെയും അമേരിക്കയില്‍ ഭിക്ഷയെടുക്കുന്ന രസകരമായ അനുഭവങ്ങളാണ് ഈ വീഡിയോയില്‍ നിങ്ങള്‍ കാണുന്നത്. പൃഥ്വിരാജ് ചിത്രം പുതിയ മുഖത്തിലെ 'പിച്ച വെച്ച നാള്‍ മുതല്‍ക്കു നീ' എന്ന പാട്ടിന്‍റെ അകമ്പടിയോടെയാണ് വീഡിയോ വന്നിരിക്കുന്നത്. പിഷാരടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
വീഡിയോ കാണാം: