ബാല, ഷൈൻ ടോം ചാക്കോ, മുന്ന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയൻ കോട്ടയ്ക്കൽ സംവിധാനം ചെയ്യുന്ന "പ്ലാൻ-എ" എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കി. എറണാകുളം ഇടപ്പള്ളി ഹൈവേ ഗാർഡൻ ഹോട്ടലിൽ വെച്ച് നടന്ന വിപുലമായ ചടങ്ങിൽ നടൻ ശ്രീനിവാസൻ ആണ് പോസ്റ്റർ പ്രകാശനം ചെയ്തത്. ഐ ഇന്റർനാഷണലിന്റെ ബാനറിൽ ഡോക്ടർ എസ് രാജേഷ് കുമാർ, ഹരിദാസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എൽദോ ഐസക്ക് നിർവ്വഹിക്കുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രസന്നൻ ഒളതല തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നു. കെ ആർ മുരളീധരൻ, വർഗീസ് തകഴി, വിവേക് മുഴക്കുന്ന് എന്നിവർ എഴുതിയ വരികൾക്ക് ഷാജി സുകുമാരൻ, കെ സനൻ നായർ എന്നിവരാണ് സംഗീതം പകർന്നിരിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-രാജു എസ് നായർ, പ്രൊഡക്ഷൻ കൺട്രോളർ-മനോജ് കാരന്തൂർ,കല-ത്യാഗു തവനൂർ,മേക്കപ്പ്-ജിജു കൊടുങ്ങല്ലൂർ, കോസ്റ്റ്യൂംസ്-ഗാഥ-ഫിലോ,സ്റ്റിൽസ്-അൻവർ പട്ടാമ്പി, മീഡിയ പ്രമോഷൻ-ശബരി,പി ആർ ഒ-എ എസ് ദിനേശ്.