പ്രേക്ഷകരുടെ നെഞ്ചിടിപ്പ് കൂട്ടി കേരളത്തിലെ ആന വേട്ടയുടെ ചുരുളഴിക്കാൻ അവരെത്തുകയാണ്. ആലിയഭട്ടിൻറെ ഏറ്റേണൽ സൺഷൈൻ പ്രോഡക്ഷൻസ് നിർമ്മിക്കുന്ന വെബ് സീരിസ് സംവിധാനം ചെയ്തിരിക്കുന്നത് റിച്ചി മേത്തയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

നിമിഷ സജയൻ, റോഷൻ മാത്യു, ദിബ്യേന്ദു ഭട്ടാചാര്യ, അങ്കിത് മാധവ്, കനി കുസൃതി, സൂരജ് പോപ്സ് എന്നിവരാണ് സീരിസിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ ആനക്കൊമ്പ് വേട്ടയുമായി ബന്ധപ്പെട്ടതാണ് സീരിസിൻറെ പ്രമേയം. ഇന്ത്യൻ ഫോറസ്റ്റ് സർവ്വീസിലെ ഒരു കൂട്ടം ഓഫീസർമാർ, എൻജിഒ പ്രവർത്തകർ, പോലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ പ്രവർത്തനങ്ങളും സീരിസിൽ പറയുന്നുണ്ട്.


എവിടെ കാണാം


ആമസോൺ പ്രൈം വീഡിയോയിൽ ഫെബ്രുവരി 22-നാണ് സീരിസ് സ്ട്രീം ചെയ്യുക. ഇതിനോടകം റിലീസ് ചെയ്ത സീരിസിൻറെ ട്രെയിലറിന് വലിയ പ്രേക്ഷക പിന്തുണയാണ് ലഭിച്ചത്. ക്യൂസി എന്റർടൈൻമെന്റിന്റെ എഡ്വേർഡ് എച്ച്. ഹാം ജൂനിയർ, റെയ്മണ്ട് മാൻസ്ഫീൽഡ്, സീൻ മക്കിറ്റ്രിക് എന്നിവർ സ്യൂട്ടബിൾ പിക്ചേഴ്സ്, പൂർ മാൻസ് പ്രൊഡക്ഷൻസ്, എറ്റേണൽ സൺഷൈൻ പ്രൊഡക്ഷൻസ് എന്നിവയുമായി സഹകരിച്ച് നിർമ്മിച്ചതാണ് പോച്ചർ. അലൻ മക്അലക്സ് (സ്യൂട്ടബിൾ ബോയ്) സ്യൂട്ടബിൾ പിക്ചേഴ്സിന്റെ നിർമ്മാതാവായി പ്രവർത്തിക്കുന്നു.


ALSO READ : Malaikottai Vaaliban OTT : മലൈക്കോട്ടൈ വാലിബൻ ഒടിടി റിലീസ് പ്രഖ്യാപിച്ചു; എവിടെ, എപ്പോൾ കാണാം?


ഫോട്ടോഗ്രാഫി ഡയറക്ടർ ജോഹാൻ എയ്ഡ്, സംഗീതസംവിധായകൻ ആൻഡ്രൂ ലോക്കിംഗ്ടൺ, എഡിറ്റർ ബെവർലി മിൽസ് എന്നിവരും ഡൽഹി ക്രൈമിൽ നിന്നുള്ളവരാണ്. ഫെബ്രുവരി 23 മുതൽ ഇന്ത്യയിലും ലോകമെമ്പാടുമുള്ള 240+ രാജ്യങ്ങളിലെ പ്രദേശങ്ങളിലും പ്രൈം വീഡിയോയിലൂടെ ആസ്വദിക്കാനാകും. കൂടാതെ ഇത് ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ലഭ്യമാകും. ഒപ്പം 35+ ഭാഷകളിൽ സബ്‌ടൈറ്റിലുകൾ ഉണ്ടായിരിക്കും. 


എന്താണ് പോച്ചർ


വേട്ടക്കാരൻ എന്നാണ് പോച്ചറിൻറെ അർഥം. ആനവേട്ടയുടെ പൊരുൾ തേടിയുള്ള യാത്രയും ഇടയിലുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് സീരിസിനെ കൂടുതൽ വ്യത്യസ്തമാക്കുന്നത്. കേരളത്തിൽ നടന്ന വലിയ ആനവേട്ടയാണ് സീരിസിലാകെ പറഞ്ഞ് പോകുന്നത്. മാല എന്ന ഫോറസ്റ്റ് റേഞ്ചറയാണ് നിമിഷ സീരിസിൽ എത്തുന്നത്. ഹിന്ദിയിൽ പല വെബ്സീരിസുകളിലും സിനിമകളിലും ഇതിനോടകം റോഷൻ മാത്യു അഭിനയിച്ച് കഴിഞ്ഞെങ്കിലും പുതിയ സീരിസ് താരത്തിന് വലിയൊരു ഹൈപ്പ് തന്നെ നൽകും എന്ന് ഉറപ്പാണ്.  കനി കുസൃതിയും സീരിസിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.