കൊച്ചി: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച കേസില്‍ നടന്‍ വിനായകന് എറണാകുളം നോർത്ത് പോലീസ് ഇന്ന് നോട്ടീസ് നല്‍കും. ഏഴ് ദിവസത്തിനുള്ളില്‍ സ്റ്റേഷനിൽ  ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കുക. കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് ഹാജരാകാൻ വിനായകന് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും എത്തിയിരുന്നില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Actor Vinayakan Video: ഉമ്മൻചാണ്ടിക്കെതിരായ അധിക്ഷേപം: നടൻ വിനായകനെ ഇന്ന് ചോദ്യം ചെയ്‌തേക്കും


ഇതിന് പിന്നാലെയാണ് നോട്ടീസ് നല്‍കാന്‍ പോലീസ് തീരുമാനിച്ചത്. വിനായകന്‍റെ ഫോണ്‍ നിലവില്‍ സ്വിച്ച് ഓഫാണ്.  അതുകൊണ്ടുതന്നെ നടന് നേരിട്ട് നോട്ടീസ് കൈമാറാനാണ് പോലീസിന്‍റെ നീക്കം. വിനായകനുമേൽ പ്രകോപനപരമായ സംസാരം, മൃതദേഹത്തോടുള്ള അനാദരവ് എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. നോട്ടീസ് നല്‍കിയ ശേഷവും ഹാജരാകാത്ത പക്ഷം വിനായകനെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലേക്ക് പോലീസ് കടക്കുമെന്നാണ് വിവരം.  യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പരാതിയിലാണ് കഴിഞ്ഞ ദിവസം വിനായകനെതിരെ എറണാകുള,എം നോർത്ത് പോലീസ് കേസെടുത്തത്.


Also Read: Shani Dev Favourite Zodiac Sign: ഇവർ ശനിയുടെ പ്രിയ രാശിക്കാർ, ലഭിക്കും സർവ്വൈശ്വര്യങ്ങളും!


അതിനിടെ വിനായകനെതിരെ ചലച്ചിത്ര സംഘടനകള്‍ നടപടിക്കൊരുങ്ങിയിട്ടുണ്ടെന്നാണ് വിവരം. ഇയാളെ സിനിമയിൽ നിന്ന് തൽക്കാലത്തേക്കു മാറ്റി നിർത്തുന്നതടക്കമുള്ള നടപടികളാണ് ആലോചിക്കുന്നതെന്നും പോലീസ് നടപടി വന്ന ശേഷം തീരുമാനം അറിയിക്കുമെന്നും വിവിധ സംഘടനാ നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്. . ഉമ്മൻ‌ചാണ്ടിയെ അപഹസിച്ചു കൊണ്ടുള്ള നടൻ വിനായകന്റെ ഫേസ്ബുക്ക്‌ പോസ്റ്റിൽ സാംസ്കാരിക മന്ത്രി സജി ചെറിയാനും പ്രതികരിച്ചു. ഒരാൾ മരണപ്പെടുമ്പോൾ വരുന്ന നഷ്ടം വലുതാനിന്നും അവർക്ക് നല്ല യാത്രയയപ്പ് നൽകി ലോകത്തു നിന്നും പറഞ്ഞു വിടേണ്ടതെന്നും സർക്കാർ വലിയ തരത്തിലാണ് യാത്രയയപ്പ് നൽകിയതെന്നും ആ ബഹുമാനം നമ്മൾ പരസ്പരം നൽകണമെന്നും സജി ചെറിയാൻ പറഞ്ഞു.


Also Read: Manipur Violence: മണിപ്പൂരിൽ ബലാത്സംഗക്കൊലയും; 2 സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി


ഫേസ്ബുക്ക് ലൈവിലൂടെയാണ് വിനായകൻ ഉമ്മൻ ചാണ്ടിക്കെതിരെ അധിക്ഷേപ പരാമർശങ്ങൾ നടത്തിയത്. ആരാണ് ഈ ഉമ്മൻ ചാണ്ടി, എന്തിനാണ് മൂന്നു ദിവസം അവധി തുടങ്ങിയ ആരോപണങ്ങളാണ് ലൈവിലെത്തി വിനായകൻ പറഞ്ഞത്. വിനായകന്റെ ലൈവിന് പിന്നാലെ വ്യാപക പ്രതിഷേധം ഉയർന്നതിനെ തുടർന്ന് നടൻ തന്നെ പോസ്റ്റ് പിൻവലിക്കുകയായിരുന്നു. എങ്കിലും ഈ വീഡിയോ വലിയ തോതിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.