പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗം (പിഎസ് 2) ഏപ്രിൽ 28 - ന് ലോകമെമ്പാടും റിലീസ് ചെയ്യുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. പിഎസ്-1 കേരളത്തിൽ പ്രദർശനത്തിന് എത്തിച്ച ഗോകുലം മൂവീസ് തന്നെയാണ്  പിഎസ്-2 ൻ്റെയും കേരളത്തിലെ വിതരണക്കാർ. റിലീസിന് മുന്നോടിയായി പിഎസ്-2 ൻ്റെ ട്രെയിലർ മാർച്ച് 29 ന് പുറത്തിറക്കുമെന്ന് നിർമ്മാതാക്കൾ  ഔദ്യോഗികമായി പ്രഖ്യാപിച്ചു കൊണ്ട് പോസ്റ്റർ പുറത്തു വിട്ടു. 


COMMERCIAL BREAK
SCROLL TO CONTINUE READING

വിക്രം,കാർത്തി, ജയം രവി, ഐശ്വര്യാ റായ് ബച്ചൻ,  തൃഷകൃഷ്ണ, റഹ്മാൻ, പ്രഭു, ജയറാം, ശരത് കുമാർ, വിക്രം പ്രഭു ,ബാബു ആൻ്റണി, റിയാസ് ഖാൻ , ലാൽ,അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിതാ ധൂലിപാല,ഐശ്വര്യ ലക്ഷ്മി, ജയചിത്ര എന്നിവരാണ് പ്രധാന അഭിനേതാക്കൾ. റഫീക്ക് അഹമ്മദും ഏ.ആർ.റഹ്മാനുമാണ് ഗാന ശില്പികൾ.ലൈക്കാ പ്രൊഡക്ഷൻസും മെഡ്രാസ് ടാക്കീസും സംയുക്തമായി നിർമ്മിച്ച ബ്രഹ്മാണ്ഡ ചിത്രത്തിൻ്റെ രണ്ടാം ഭാഗമായ 'പൊന്നിയിൻ സെൽവൻ-2 ', (പിഎസ്2) തമിഴ്,മലയാളം, തെലുങ്ക്,കന്നഡ, ഹിന്ദി എന്നീ അഞ്ചു ഭാഷകളിൽ റിലീസ് ചെയ്യും.


ALSO READ: Purusha Pretham OTT Release : പുരുഷ പ്രേതം നേരിട്ട് ഒടിടിയിലെത്തി; എവിടെ കാണാം?


തമിഴ് സിനിമാ ലോകത്തിൻ്റെ അരനൂറ്റാണ്ടിലേറെ കാലത്തെ സ്വപ്നമായിരുന്നു പൊന്നിയിൻ സെൽവൻ എന്ന കൽക്കിയുടെ ഇതിഹാസ കാവ്യത്തിൻ്റെ ചലച്ചിത്ര സാക്ഷാത്കാരം. തമിഴ് മക്കളുടെ ഹൃദയത്തിൽ ചിരഞ്ജീവിയായി വാഴുന്ന മക്കൾ തിലകം എം ജി ആർ മുതൽ കമലഹാസൻ അടക്കമുള്ളവർ ഇത് സിനിമയാക്കാൻ തീവ്രമായി പരിശ്രമിച്ചിരുന്നു. ഇതിനിടെ ഒന്നര പതിറ്റാണ്ട് മുമ്പ് തമിഴിലെ എറ്റവും വലിയ ഒരു ടിവി ചാനൽ നടൻ റഹ്മാനെ വെച്ച് ' പൊന്നിയിൻ സെൽവൻ '  ബ്രഹ്മാണ്ഡ മെഗാ പരമ്പര നിർമ്മിക്കാനും പദ്ധതിയിട്ടിരുന്നൂ.

എന്നാൽ അതൊന്നും ഫലം കണ്ടില്ല. ഇങ്ങനെ സിനിമയിലെ ജാംബവാൻമാർക്ക് കഴിയാതെ പോയത് വർഷങ്ങളുടെ അശ്രാന്ത പരിശ്രമത്തിലൂടെ പ്രവർത്തികമാക്കി ചരിത്രം സൃ്ടിച്ചിരിക്കുകയാണ് സംവിധായകൻ മണിരത്നം. അതും വൻ താര നിരയെ അണനിരത്തി രണ്ടു ഭാഗങ്ങളായി  ചിത്രീകരിച്ചു കൊണ്ട്.ആദ്യ ഭാഗം നിരൂപക പ്രശംസ പിടിച്ചു പറ്റി ബോക്സ് ഓഫീസിൽ വിജയത്തിൻ്റെ ചരിത്രം സൃഷിട്ടിച്ചിരുന്നു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.