Purusha Pretham OTT Release : പുരുഷ പ്രേതം നേരിട്ട് ഒടിടിയിലെത്തി; എവിടെ കാണാം?

Purusha Pretham Movie OTT Release :  ഡയറക്ട് ഒടിടി റിലീസായി ആണ് ചിത്രം എത്തിയത്. ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലിവാണ് ചിത്രത്തിൻറെ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Mar 24, 2023, 01:26 PM IST
  • ഡയറക്ട് ഒടിടി റിലീസായി ആണ് ചിത്രം എത്തിയത്.
  • ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലിവാണ് ചിത്രത്തിൻറെ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത്.
  • ഇന്ന്, മാർച്ച് 24 മുതൽ ചിത്രം സോണി ലിവിൽ സ്ട്രീമിങ് ആരംഭിച്ചു.
  • ജഗദീഷ്, അലക്സാണ്ടർ പ്രശാന്ത് എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്.
Purusha Pretham OTT Release : പുരുഷ പ്രേതം നേരിട്ട് ഒടിടിയിലെത്തി; എവിടെ കാണാം?

ആവാസവ്യൂഹം എന്ന ചിത്രത്തിന് ശേഷം ക്രിഷാന്ദ് ഒരുക്കുന്ന ദർശന രാജേന്ദ്രൻ പ്രധാന കഥാപാത്രമായി എത്തിയ ചിത്രം പുരുഷ പ്രേതം ഒടിടി സ്ട്രീമിങ് ആരംഭിച്ചു. ഡയറക്ട് ഒടിടി റിലീസായി ആണ് ചിത്രം എത്തിയത്.  ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലിവാണ് ചിത്രത്തിൻറെ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത്. ഇന്ന്, മാർച്ച് 24 മുതൽ ചിത്രം സോണി ലിവിൽ സ്ട്രീമിങ് ആരംഭിച്ചു.  ജഗദീഷ്, അലക്സാണ്ടർ പ്രശാന്ത് എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്. സംവിധായകൻ ജിയോ ബേബിയാണ് ചിത്രം അവതരിപ്പിക്കുന്നത്. 

 പോലീസ് പ്രൊസീഡുറൽ കോമഡി, ആക്ഷേപ ഹാസ്യ വിഭാഗത്തിൽ ഉൾപ്പെടുന്ന ചിത്രമാണ് പുരുഷ പ്രേതം. മാൻകൈൻഡ് സിനിമാസ്, എയ്ൻസ്റ്റീൻ മീഡിയ സിമ്മെട്രി സിനിമാസ് എന്നീ ബാനറുകളിൽ ജോമോൻ ജേക്കബ്, എയ്ൻസ്റ്റീൻ സാക്ക് പോൾ, ഡിജോ അഗസ്റ്റിൻ, സജിൻ എസ് രാജ്, വിഷ്‍ണു രാജൻ എന്നിവർക്കൊപ്പം അലക്സാണ്ടർ പ്രശാന്തും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. നിതിൻ രാജു, ആരോമൽ രാജൻ, സിജോ ജോസഫ്, പോൾ പി ചെറിയാൻ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്.

ചിത്രത്തിൽ സഞ്ജു ശിവറാം, ജെയിംസ് ഏലിയാസ്, ജോളി ചിറയത്ത്, ഗീതി സംഗീത, സിൻസ് ഷാൻ, രാഹുൽ രാജഗോപാൽ, ദേവിക രാജേന്ദ്രൻ, പ്രമോദ് വെളിയനാട്, ബാലാജി, ശ്രീജിത്ത് ബാബു, മാല പാർവതി, അർച്ചന സുരേഷ്, അരുൺ നാരായണൻ, നിഖിൽ(ആവാസവ്യൂഹം ഫെയിം), ശ്രീനാഥ് ബാബു, സുധ സുമിത്ര, പൂജ മോഹൻരാജ് എന്നിവരും അഭിനയിക്കുന്നു. സംസ്ഥാന അവാർഡ് ജേതാവായ സംവിധായകൻ ജിയോ ബേബിയും ദേശീയ പുരസ്‌ക്കാര ജേതാവായ സംവിധായകൻ മനോജ്‌ കാനയുമാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സുഹൈൽ ബക്കർ ആണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്. സംവിധായകൻ ക്രിഷാന്ദ് തന്നെയാണ് ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നത്. മനു തൊടുപുഴയുടെ കഥക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് അജിത്ത് ഹരിദാസ് ആണ്. സംഗീതം അജ്മൽ ഹുസ്‌ബുള്ള. ഒട്ടേറെ റാപ്പ് സോങ്ങുകളിലൂടെ ശ്രദ്ദേയനായ റാപ്പർ ഫെജോ, എം സി കൂപ്പർ, സൂരജ് സന്തോഷ്, ജ'മൈമ തുടങ്ങിയവരാണ് 'പുരുഷ പ്രേത'ത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.

ചീഫ് അസോസിയേറ്റ് വൈശാഖ് റീത്ത. സൗണ്ട് ഡിസൈൻ പ്രശാന്ത് പി മേനോൻ. വി എഫ് എക്സ് മോഷൻകോർ. കോസ്റ്റ്യൂം ഡിസൈനർ അരുൺ മനോഹർ. പ്രൊഡക്ഷൻ ഡിസൈൻ ഹംസ വള്ളിത്തോട്. പ്രൊഡക്ഷൻ കൺട്രോളർ ജയേഷ് എൽ ആർ. സ്റ്റിൽസ് കിരൺ വിഎസ്. മേക്കപ്പ് അർഷാദ് വർക്കല. ഫിനാൻസ് കൺട്രോളർ സുജിത്ത്, അജിത്ത് കുമാർ. കളറിസ്റ്റ് അർജുൻ മേനോൻ. പോസ്റ്റർ ഡിസൈൻ അലോക് ജിത്ത്. പി ആർ ഒ റോജിൻ കെ റോയ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

More Stories

Trending News