Ponniyin Selvan 2 : `വീര രാജ വീര` ; പൊന്നിയിൻ സെൽവൻ 2ലെ അടുത്ത ഗാനവും പുറത്ത്
Ponniyin Selvan 2 Songs : എ ആർ റഹ്മാനാണ് ചിത്രത്തിന്റെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്.
മണിരത്നത്തിന്റെ സ്വപ്ന സിനിമയായ പൊന്നിയിൻ സെൽവൻ എന്ന ഇതിഹാസ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലെ പുതിയ ഗാനം പുറത്ത്. ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. വീര രാജ വീര എന്ന ഗാനത്തിന്റെ ഗ്ലിമ്പ്സ് വീഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായി മാറിയിരിക്കുന്നത്. ആദ്യം മുതൽ അവസാനം വരെ പൂർണമായും സംഗീത പ്രേമികൾക്ക് വിരുന്ന് നൽകുന്ന രീതിയിലാണ് ഗാനം ഒരുക്കിയിരിക്കുന്നത്. എ ആർ റഹ്മാൻ ചിട്ടപ്പെടുത്തിയിരിക്കുന്ന ഗാനം ശ്രീനിവാസും, ശ്വേതാ മോഹനും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. റഫീക്ക് അഹമ്മദാണ് ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത്.
ജയം രവി അവതരിപ്പിക്കുന്ന അരുൾമൊഴി വർമ്മൻ (പൊന്നിയിൻ സെൽവൻ) , ശോഭിതാ ധൂലിപാല അവതരിപ്പിക്കുന്ന വാനതി എന്നീ കഥാപാത്രങ്ങളുടെ തീവ്രാനുരാഗമാണ് ഗാനത്തിലൂടെ ദൃശ്യവൽക്കരിച്ചിരിക്കുന്നത് എന്ന് വീഡിയോ സൂചന നൽകുന്നുണ്ട്.
പൊന്നിയിൻ സെല്‍വൻ -1 ബോക്സോഫീസിൽ വൻ ചരിത്രമാണ് സൃഷ്‍ടിച്ചതിന് പിന്നാലെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗവുമായി മണിരത്നം എത്തുന്നത്. ചിത്രം ഏപ്രിൽ 28ന് തിയറ്ററുകളിൽ റിലീസ് ചെയ്യും. സാഹിത്യകാരൻ കൽക്കി കൃഷ്‍ണമൂര്‍ത്തിയുടെ വിശ്വ പ്രസിദ്ധ ചരിത്ര നോവലിനെ ആധാരമാക്കിയാണ് മണിരത്‍നം പൊന്നിയിൻ സെല്‍വൻ ഒരുക്കിയത്.
ALSO READ : Raveena Nair : ജൂണിലെ ഫിദയ്ക്ക് മാംഗല്യം
വിക്രം, കാർത്തി, ജയം രവി, തൃഷ, ഐശ്വര്യാ റായ്, റഹ്മാൻ, പ്രഭു, ശരത് കുമാർ, ജയറാം, വിക്രം പ്രഭു, ബാബു ആൻ്റണി, ലാൽ, റിയാസ് ഖാൻ, അശ്വിന്‍ കാകുമാനു, ശോഭിതാ ധൂലിപാല, ഐശ്വര്യ ലക്ഷ്മി, ജയചിത്ര എന്നിങ്ങനെ വലിയ താരനിര തന്നെ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനായിരുന്നു പൊന്നിയിൻ സെൽവന്റെ രണ്ടാം ഭാഗവും കേരളത്തിൽ വിതരണം ചെയ്യുന്നത്.
ലൈക്കാ പ്രൊഡക്‌ഷൻസും മദ്രാസ് ടാക്കീസും സംയുക്തമായാണ് ചിത്രം നിർമിക്കുന്നത്. രവി വർമ്മൻ ഛായാഗ്രഹണവും തോട്ടാ ധരണി കലാ സംവിധാനവും നിർവഹിച്ചിരിക്കുന്നു. ഏപ്രിൽ 28-ന് ചിത്രം ലോകമെമ്പാടും ചിത്രം റിലീസ് ചെയ്യും. തമിഴ്, ഹിന്ദി, തെലുഗു, കന്നഡ, മലയാളം ഭാഷകളിലാണ് ചിത്രം തീയേറ്ററുകളിലേക്ക് എത്തുന്നത്. പി ആർ ഒ - ശബരി, സി.കെ.അജയ് കുമാർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...