പ്രേക്ഷകർ കാത്തിരുന്ന പൊന്നിയിൻ സെൽവൻ 2 ഏപ്രിൽ 28ന് റിലീസ് ആകുകയാണ്. റിലീസിന് മുന്നോടി ചിത്രത്തിലെ താരങ്ങൾ പ്രമോഷന്റെ ഭാ​ഗമായി വിവിധ സ്ഥലങ്ങളിൽ എത്തിയിരുന്നു. കഴിഞ്ഞ ദിവസം കേരളത്തിലും എത്തിയിരുന്നു. കൊച്ചിയിലെ പ്രമോഷൻ പരിപാടിയിൽ വിക്രം, ജയം രവി, കാർത്തി, തൃഷ, ശോഭിത, ഐശ്വര്യ ലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു. കേരളത്തിൽ ലഭിക്കുന്ന വരവേൽപ്പിന് താരങ്ങൾ ആരാധകർക്ക് നന്ദി അറിയിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതിനിടെ ജയം രവി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്. പൊന്നിയിൻ സെൽവന്റെ ആ​ദ്യ ഭാ​ഗത്തിൽ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും രണ്ടാം ഭാ​ഗത്തിലാണ് കഥ പറയുന്നതെന്നുമായിരുന്നു ജയം രവി പറഞ്ഞത്. തുടക്കം മുതൽ ഒരു ക്ലൈമാക്സ് മൂഡ് പ്രേക്ഷകർക്ക് ഉണ്ടാകും. ഓരോ സീക്വൻസും അത്രയധികം രസകരമായിരിക്കും. എല്ലാം ക്ലൈമാക്സിലേക്കാണ് ലീഡ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. 


Also Read: vellari Pattanam Ott Update: മ‍ഞ്ജു വാര്യരുടെ വെള്ളരി പട്ടണം ഒടിടിയിലെത്തി; സ്ട്രീമിങ് എവിടെ?


 


ആദ്യ ഭാ​ഗത്തിൽ അരുൾമൊഴി വർമ്മൻ കടലിൽ മുങ്ങി മരിച്ച രീതിയിലാണ് കൊണ്ട് നിർത്തുന്നത്. എന്നാൽ കൽക്കിയുടെ നോവൽ വായിച്ചവർക്ക് കഥയറിയാം. പിൽക്കാലത്ത് പൊന്നിയിൻ സെൽവനാണ് ചോളരാജാവാകുന്നതെന്ന് കഥ വായിച്ചവർക്ക് അറിയാവുന്നത് കൊണ്ടാണ് ട്രെയിലറിൽ സസ്പെൻസ് വെക്കാതിരുന്നതെന്നാണ് ജയം രവി പറഞ്ഞത്. കൂടാതെ സിനിമയ്ക്കായും പൊന്നിയിൻ സെൽവൻ എന്ന കഥാപാത്രത്തിനായും എടുത്ത തയാറെടുപ്പുകളെ കുറിച്ചും അദ്ദേഹം പറ‍ഞ്ഞു. 


ഷൂട്ടിം​ഗ് തുടങ്ങുന്നതിന് 6 മാസം മുൻപ് മുതൽ പൊന്നിയിൻ സെൽവനായി ജീവിക്കാനാണ് മണിരത്നം തന്നോട് പറഞ്ഞത്. ഒരു ദിവസം കൊണ്ട് പൊന്നിയിൻ സെൽവൻ ആകാൻ സാധിക്കില്ലെന്നും. വീട്ടിൽ എല്ലാവരോടും ഇടപഴകുമ്പോൾ അരുൾമൊഴി വർമ്മനെ പോലെ ബിഹേവ് ചെയ്ത് ശീലിക്കാനും സംവിധായകൻ പറ‍ഞ്ഞിരുന്നു. അത് ഈ സിനിമയ്ക്ക് മാത്രമല്ല കരിയറിന് തന്നെ വളരെ ​ഗുണം ചെയ്യുന്ന ഒരു ട്രെയിനിം​ഗ് ആയിരുന്നുവെന്നും ജയം രവി കൂട്ടിച്ചേർത്തു. സിനിമയിൽ അണിനിരന്ന ഓരോരുത്തരും ചിത്രത്തിനായി വളരെയധികം കഷ്ടപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാസ്റ്റ് ആൻഡ് ക്രൂ എല്ലാവരും ചേർന്നാണ് ഈ സിനിമയുടെ വിജയത്തിനായി പ്രവർത്തിച്ചിരിക്കുന്നത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.