)
മഞ്ജു വാര്യരും സൗബിനും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് വെള്ളരി പട്ടണം. മാർച്ച് 24ന് തിയേറ്ററുകളിൽ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണം നേടാനായിരുന്നില്ല. ഇപ്പോഴിതാ ചിത്രം ഒടിടിയിൽ എത്തിയിരിക്കുകയാണ്. ആമസോൺ പ്രൈമിലാണ് വെള്ളരി പട്ടണം സ്ട്രീം ചെയ്യുന്നത്. മുന്നറിയിപ്പുകൾ ഒന്നും ഇല്ലാതെയാണ് ചിത്രം ഒടിടിയിലെത്തിയത്. മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്ത ചിത്രം ഫുള്‍ ഓണ്‍ സ്റ്റുഡിയോസാണ് നിർമിച്ചത്.
സംവിധായകൻ മഹേഷ് വെട്ടിയാർ, മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. സലിം കുമാര്‍, സുരേഷ് കൃഷ്ണ, കൃഷ്ണശങ്കര്‍, ശബരീഷ് വര്‍മ, അഭിരാമി ഭാര്‍ഗവന്‍, മാല പാര്‍വതി, വീണ നായര്‍, പ്രമോദ് വെളിയനാട് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. അലക്‌സ് ജെ പുളിക്കല്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിട്ടുള്ളത്. മധു വാസുദേവൻ, വിനായക് ശശികുമാർ എന്നിവരുടെ വരികൾക്ക് സച്ചിന്‍ ശങ്കര്‍ മന്നത്ത് സംഗീതം നൽകി. ജ്യോതിഷ് ശങ്കറാണ് കലാസംവിധാനം.
ചിത്രത്തിൽ സൗബിൻ ഷാഹിർ ഒരു രാഷ്ട്രീയക്കാരന്റെ വേഷമാണ് അവതരിപ്പിച്ചിരിക്കുന്നത്. വെള്ളരിക്കാ പട്ടണം എന്നായിരുന്നു ചിത്രത്തിന് ആദ്യം നൽകിയിരുന്ന പേര്. എന്നാൽ വെള്ളരിക്കാപ്പട്ടണം എന്ന പേര് തനിക്ക് അവകാശപ്പെട്ടതാണെന്ന് അറിയിച്ച് സംവിധായകന്‍ മനീഷ് കുറുപ്പ് രംഗത്തെത്തിയിരുന്നു. ഇതിനെ തുടർന്നാണ് ചിത്രത്തിന്റെ പേര് മാറ്റിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.