ഹിറ്റ്‍മേക്കര്‍ മണിരത്നം സംവിധാനം ചെയ്‍ത 'പൊന്നിയിൻ സെൽവൻ' എന്ന ഇതിഹാസ ചിത്രത്തിന്റെ രണ്ടാം ഭാഗം ഐമാക്സിലും പ്രദർശനത്തിനെത്തുന്നു. 'പൊന്നിയിൻ സെല്‍വൻ -1' രാജ്യത്ത് ബോക്സോഫീസിൽ ചരിത്രം കുറിച്ച മുന്നേറ്റമാണ് സൃഷ്‍ടിച്ചത്. മണിരത്നം സംവിധാനം ചെയ്‍ത ഇതിഹാസ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.


COMMERCIAL BREAK
SCROLL TO CONTINUE READING

ഏപ്രില്‍ 28നാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. 'പൊന്നിയിൻ സെല്‍വൻ 2' (പിഎസ്-2) ഐമാക്സ് തിയറ്ററുകളിലും റിലീസ് ചെയ്യുമെന്നാണ് ചിത്രത്തെക്കുറിച്ചുള്ള പുതിയ അപ്ഡേറ്റ്. തമിഴിന് പുറമേ ഹിന്ദിയിലും പിഎസ്-2 ഐമാക്സില്‍ കാണാനാകും. സാഹിത്യകാരൻ കൽക്കി കൃഷ്‍ണമൂര്‍ത്തിയുടെ ചരിത്ര നോവലിനെ ആധാരമാക്കിയാണ് മണിരത്‍നം 'പൊന്നിയിൻ സെല്‍വൻ' ഒരുക്കിയത്.


ALSO READ: Pathaan Box Office: 300 കോടി ക്ലബ്ബിൽ സൽമാൻ ഖാനോടും ആമിർ ഖാനോടും ഒപ്പം ഷാരൂഖ് ഖാൻ; ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് പത്താൻ


'പൊന്നിയിൻ സെല്‍വൻ' ഇന്ത്യൻ സിനിമയ്‍ക്ക് അഭിമാനിക്കാവുന്ന ഒന്നാണ് എന്നായിരുന്നു ആദ്യ ദിവസം മുതൽ ചിത്രത്തെക്കുറിച്ച് വന്ന പ്രതികരണങ്ങള്‍. ചിത്രം തമിഴകത്ത് വൻ ഹിറ്റായി. ലോകത്താകമാനം വലിയ സ്വീകരണം ലഭിച്ചു. കളക്ഷനിൽ കേരളത്തിൽ നിന്ന് മാത്രം 25 കോടിയോളം രൂപ നേടി.


വിക്രം, കാർത്തി, ജയം രവി, ഐശ്വര്യാ റായ്, തൃഷ, റഹ്മാൻ, പ്രഭു, ജയറാം, ശരത് കുമാർ, വിക്രം പ്രഭു, ബാബു ആൻ്റണി, റിയാസ് ഖാൻ, ലാൽ, അശ്വിന്‍ കാകുമാനു, ശോഭിതാ ധൂലിപാല, ഐശ്വര്യ ലക്ഷ്മി, ജയചിത്ര എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളെ കൈകാര്യം ചെയ്തത്. എ. ആർ.റഹ്മാൻ്റെ സംഗീതവും, രവി വർമ്മൻ്റെ ഛായാഗ്രഹണവും, തോട്ടാ ധരണിയുടെ കലാ സംവിധാനവും പൊന്നിയിൻ സെൽവനെ മികച്ച സിനിമാനുഭവമാക്കി മാറ്റുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിൽ 'പൊന്നിയിൻ സെൽവൻ-2' റിലീസ് ചെയ്യും. ലൈക്കാ പ്രൊഡക്ഷൻസും മെഡ്രാസ് ടാക്കീസുമാണ് ചിത്രം നിർമിക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.