Poonam Pandey പൂനം പാണ്ഡെ മരിച്ചിട്ടില്ല!! പോസ്റ്റ് സെർവിക്കൽ കാൻസർ അവബോധത്തിന്‍റെ ഭാഗം
Poonam Pandey Death Update: താന്‍ പൂര്‍ണ്ണ ആരോഗ്യവതിയായി ജീവിച്ചിരിയ്ക്കുന്നു എന്ന് വ്യക്തമാക്കിയ പൂനം ഇത്തരമൊരു പോസ്റ്റ് പങ്കുവയ്ക്കാനുള്ള കാരണവും വെളിപ്പെടുത്തി.
Poonam Pandey Death Update: ഇല്ല, പൂനം പാണ്ഡെ മരിച്ചിട്ടില്ല...!! മരിച്ചു എന്ന് എല്ലാവരെയും പറഞ്ഞ് വിശ്വസിപ്പിച്ച് സ്വന്തം പേരിലുള്ള അനുശോചന സന്ദേശങ്ങളും കൈപ്പറ്റി ഇപ്പോള്‍ പൂനം പാണ്ഡെ തിരിച്ചു വന്നിരിയ്ക്കുകയാണ്...!!
Also Read: Bharat Ratna To Lal Krishna Advani: ലാൽ കൃഷ്ണ അദ്വാനിക്ക് ഭാരതരത്‌ന പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി
കഴിഞ്ഞ ദിവസം പൂനത്തിന്‍റെ ഇൻസ്റ്റഗ്രാം പോസ്റ്റിലാണ് താരം മരിച്ചുവെന്ന വാർത്ത പുറത്തുവന്നത്. വാര്‍ത്ത പോസ്റ്റ് ചെയ്ത പൂനത്തിന്‍റെ മാനേജർ ഈ വിവരം മാധ്യമങ്ങളോട് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ, താരത്തിന്‍റെ അന്ത്യകർമങ്ങളോ, മറ്റു വിവരങ്ങളോ ഒന്നും പുറത്തുവരാത്ത സാഹചര്യത്തിൽ പലരും സംശയം പ്രകടിപ്പിച്ചിരുന്നു. കൂടാതെ, രണ്ട് ദിവസം മുന്‍പ് താരത്തിന്‍റെ ഒരു വീഡിയോയും പുറത്തുവന്നിരുന്നു. അതില്‍ താരം വളരെ ആരോഗ്യവതിയും സന്തോഷവതിയുമായി കാണപ്പെട്ടിരുന്നു.
എന്നിരുന്നാലും, മരണവാര്‍ത്ത പുറത്തുവന്നതോടെ താരത്തിന്‍റെ ടീമിനെയോ കുടുംബത്തെയോ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചവർക്കൊന്നും അവരെ ലഭ്യമായിരുന്നില്ല. ഇതും സംഭവത്തിന്‍റെ ദുരൂഹത വര്‍ദ്ധിപ്പിച്ചു. അ അവസരത്തിലാണ് തന്‍റെ സോഷ്യല്‍ മീഡിയ പോസ്റ്റിന്‍റെ യഥാര്‍ത്ഥ ഉദ്ദേശ്യം വെളിപ്പെടുത്തിക്കൊണ്ട് താരം മറ്റൊരു വീഡിയോ പോസ്റ്റ് പങ്കുവച്ചത്.
താന്‍ പൂര്‍ണ്ണ ആരോഗ്യവതിയായി ജീവിച്ചിരിയ്ക്കുന്നു എന്ന് വ്യക്തമാക്കിയ താരം ഇത്തരമൊരു പോസ്റ്റ് പങ്കുവയ്ക്കാനുള്ള കാരണവും വെളിപ്പെടുത്തി. സെർവിക്കൽ കാൻസർ അവബോധത്തിന്‍റെ ഭാഗമായാണ് ഇങ്ങനെ ഒരു പോസ്റ്റ് ഇട്ടത് എന്ന് താരം ആരാധകരോട് പറഞ്ഞു. "ഞാൻ ജീവിച്ചിരിപ്പുണ്ട്. സെർവിക്കൽ ക്യാൻസർ എന്‍റെ ജീവനെടുത്തിട്ടില്ല, നിർഭാഗ്യവശാൽ, സെർവിക്കൽ ക്യാൻസർ മൂലം ജീവൻ നഷ്ടപ്പെട്ട ദശലക്ഷക്കണക്കിന് സ്ത്രീകൾക്ക് ഇത് പറയാൻ കഴിയില്ല. അവര്‍ക്ക് ഒന്നും ചെയ്യാൻ പറ്റാത്തത് കൊണ്ടല്ല, എന്ത് ചെയ്യണമെന്ന് അവര്‍ക്ക് ഒരു ഐഡിയയും ഇല്ലായിരുന്നു. മറ്റ് രോഗങ്ങള്‍ പോലെ സെര്‍വിക്കല്‍ ക്യാൻസറിനെയും പ്രതിരോധിക്കാന്‍ സാധിക്കും. അതിനുള്ള ഏറ്റവും പ്രധാനപ്പെട്ടതും എളുപ്പമായതുമായ മാര്‍ഗ്ഗമാണ് HPV വാക്സിന്‍. ഓരോ സ്ത്രീകളേയും ഈ രോഗത്തിന്‍റെ ഭീകരത മനസിലാക്കാനും ഈ രോഗത്തെ തടുക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ് എന്ന് മനസിലാക്കിക്കൊടുക്കാനും ശ്രമിക്കാം" പൂനം തന്‍റെ സന്ദേശത്തില്‍ പറഞ്ഞു.
വാര്‍ത്തകള്‍ സ്വയം സൃഷ്ടിച്ചുകൊണ്ട് തലക്കെട്ടുകളില്‍ ഇടം പിടിയ്ക്കുന്ന താരമാണ് പൂനം പാണ്ഡെ. താരത്തിന്‍റെ സ്വന്തം ഇൻസ്റ്റാഗ്രാം അക്കൗണ്ടിലെ പോസ്റ്റിലൂടെയാണ് മരണവിവരം അറിയിച്ചത്. പോസ്റ്റിൽ ഇങ്ങനെ എഴുതിയിരുന്നു- 'ഇന്നത്തെ പ്രഭാതം ഞങ്ങൾക്ക് വളരെ ബുദ്ധിമുട്ടുള്ളതും സങ്കടകരവുമായിരുന്നു. സെർവിക്കൽ ക്യാൻസർ ബാധിച്ച് ഞങ്ങളുടെ പ്രിയപ്പെട്ട പൂനം പാണ്ഡെയെ നഷ്ടപ്പെട്ടുവെന്ന് അറിയിക്കുന്നതിൽ ഞങ്ങൾക്ക് വളരെ സങ്കടമുണ്ട്. അവളുമായി സമ്പർക്കം പുലർത്തിയവരെ അവൾ വളരെ സ്നേഹത്തോടെ കണ്ടുമുട്ടി. ദുഃഖത്തിന്‍റെ ഈ വേളയിൽ ഞങ്ങൾ സ്വകാര്യത ആവശ്യപ്പെടുന്നു.....
2013ൽ നഷ എന്ന ചിത്രത്തിലൂടെയാണ് പൂനം പാണ്ഡെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത് . മുൻപും നിരവധി അവസരങ്ങളിൽ പൂനം പാണ്ഡെ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. 2011 ക്രിക്കറ്റ് ലോകകപ്പ് ഫൈനലിന് മുമ്പ്, അവർ ഒരു വീഡിയോ സന്ദേശം പുറത്തിറക്കിയിരുന്നു, ടീം ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് വിജയിച്ചാൽ താൻ നഗ്നയായി ഗ്രൗണ്ടിലൂടെ ഓടും എന്നായിരുന്നു ആ പ്രഖ്യാപനം. ഇതോടു കൂടി ഇവർ ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമായി മാറി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.