തെലുഗു സൂപ്പർതാരം പ്രഭാസ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'കൽക്കി 2898 എഡി'. പ്രഭാസിനോടൊപ്പം അമിതാഭ് ബച്ചൻ, കമൽഹാസൻ, പ്രഭാസ്, ദീപിക പദുക്കോൺ, ദിഷാ പടാനി തുടങ്ങിയവരും സുപ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രം നാഗ് അശ്വിനാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഏറ്റവും വലിയ അപ്ഡേറ്റാണിപ്പോൾ പുറത്തുവന്നിരിക്കുന്നത്. നിർമ്മാതാക്കൾ ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. വാരണാസി, മുംബൈ, ഡൽഹി, ചണ്ഡിഗഡ്, ചെന്നൈ, മധുരൈ, ഹൈദരാബാദ്, വിശാഖപട്ടണം, ഗുണ്ടൂർ, ഭീമാവരം, കാശ്മീർ, വിജയവാഡ എന്നിവയുൾപ്പെടെ പാൻ ഇന്ത്യയിലെ വിവിധ നഗരങ്ങളിലൂടെ നടത്തിയ റൈഡ് വഴി ചിത്രം മെയ് 9 മുതൽ തിയറ്ററുകളിലെത്തും എന്ന വാർത്ത നിർമ്മാതാക്കൾ അറിയിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

വൈജയന്തി മൂവീസിന്റെ ബാനറിൽ സി അശ്വിനി ദത്താണ് 'കൽക്കി 2898 എഡി' നിർമ്മിക്കുന്നത്. ചിത്രത്തിന്റെ റിലീസ് പ്രഖ്യാപന വേളയിൽ വൈജയന്തി മൂവീസ് സ്ഥാപകയും നിർമ്മാതാവുമായ അശ്വിനി ദത്ത് പറഞ്ഞ വാക്കുകളാണിത്, "വൈജയന്തി മൂവീസിന്റെ 50 വർഷം പിന്നിടുമ്പോൾ ഞങ്ങളുടെ ഈ സിനിമ യാത്രയിൽ മെയ് 9ന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. 'ജഗദേക വീരുഡു അതിലോക സുന്ദരി' മുതൽ പുരസ്‌കാരങ്ങൾ നേടിയ 'മഹാനടി', 'മഹർഷി' എന്നീ ചിത്രങ്ങളിലൂടെ ഈ തീയതി ഞങ്ങളുടെ ചരിത്രത്തിൽ സ്ഥാനം പിടിച്ചിരിക്കുന്നു. 


ALSO READ: പോൺ താരത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; സംഭവം വിവാദ വെളിപ്പെടുത്തലിന് ശേഷം!


ഇപ്പോൾ അമിതാഭ് ബച്ചൻ, പ്രഭാസ്, കമൽഹാസൻ, ദീപിക പദുക്കോൺ തുടങ്ങിയ പ്രതിഭാധനരായ കലാകാരന്മാർ അഭിനയിക്കുന്ന 'കൽക്കി 2898 എഡി' റിലീസ് ചെയ്യുന്നതും ഇതേ തിയ്യതിയിലാണ്. ഈ നിമിഷത്തിൽ വൈജയന്തി മൂവീസിന്റെ നാഴികക്കല്ലായ 50-ാം വർഷവുമായ് ഒത്തുചേർന്ന് ഞങ്ങളുടെ യാത്ര തുടരുമ്പോൾ അത് കൂടുതൽ അർത്ഥവത്തായതാക്കുന്നു." പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന ഒരു സയൻസ് ഫിക്ഷനാണ് 'കൽക്കി 2898 എഡി' എന്നാണ് അറിയാൻ കഴിഞ്ഞത്. സാൻ ഡീഗോ കോമിക്-കോണിൽ കഴിഞ്ഞ വർഷം നടന്ന തകർപ്പൻ അരങ്ങേറ്റത്തിന് ശേഷം ആഗോളതലത്തിൽ ശ്രദ്ധയാകർഷിച്ച ഈ ചിത്രം വൻ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ നോക്കികാണുന്നത്. പിആർഒ: ശബരി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.