നാളുകളായുള്ള കാത്തിരിപ്പിന് വിരാമം. 'കൽക്കി 2898 AD' യുടെ അണിയറപ്രവർത്തകർ 'ഭൈരവ ആന്തം' റിലീസ് ചെയ്തു. ഗാനത്തിൽ പ്രഭാസും ദിൽജിത് ദോസഞ്ചും ഒന്നിച്ചെത്തുന്നു എന്ന വലിയ പ്രത്യേകതയുമുണ്ട്. കേരളത്തിൽ വേഫറർ ഫിലിംസ് ചിത്രം വിതരണത്തിനെത്തിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

സ്വപ്നം എന്നത് മാത്രമാണ് 'കൽക്കി 2898 AD'യെ വിശേഷിപ്പിക്കാൻ കഴിയുന്നത്. കോമിക് കോൺ സാൻ ഡിയഗോയിൽ അവതരിപ്പിക്കുന്ന ആദ്യ ഇന്ത്യൻ സിനിമ എന്ന പ്രത്യേകതയും ആനിമേറ്റഡ് സീരീസ് പ്രെസെന്റ് ചെയ്ത ആദ്യ ഇന്ത്യൻ സിനിമയും 'കൽക്കി 2898 AD' ആയി മാറിക്കഴിഞ്ഞു. ഇപ്പോഴിതാ നോർത്ത് ഇന്ത്യൻ - സൗത്ത് ഇന്ത്യൻ ഒരുമിച്ച് ബ്ലെൻഡ് ചെയ്യുന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. 


ALSO READ: ദേവദത്ത് ഷാജിയുടെ ആദ്യ സംവിധാന ചിത്രം; 'ധീരൻ' പോസ്റ്റർ പുറത്തുവിട്ടു


ദിൽജിത് ദോസഞ്ചും വിജയ് നരൈനും ആലപിച്ച് കുമാർ വരികൾ എഴുതി സന്തോഷ് നാരായണൻ സംഗീത സംവിധാനം നിർവഹിക്കുന്ന ഗാനം പ്രഭാസിന്റെ കഥാപാത്രത്തിന് കൃത്യമായ അടയാളം രേഖപ്പെടുത്തുന്നു. ഗാനത്തിൽ പ്രഭാസിന്റെ ആരാധകർക്ക് ആഘോഷിക്കാനുള്ള ഒരുപാട് മുഹൂർത്തങ്ങളുണ്ട്. ജൂൺ 27ന് ചിത്രം റിലീസിനെത്തും.



ബിസി 3101-ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളിൽ നിന്ന് തുടങ്ങി 2898 AD വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങൾ നീണ്ടുനിൽക്കുന്ന ഒരു യാത്രയാണ് കൽക്കിയുടെ ഇതിവൃത്തം. ദീപിക പദുകോൺ ചിത്രത്തിൽ പ്രഭാസിന്റെ നായികയായി എത്തുന്നു. അമിതാഭ് ബച്ചനും കമൽ ഹാസനും ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. പി ആർ ഒ - ശബരി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.