Pranaya Vilasam OTT : പ്രണയ വിലാസം സിനിമയുടെ ഒടിടി അവകാശം ഏത് പ്ലാറ്റ്ഫോമിന്? റിലീസ് എപ്പോൾ?
Pranaya Vilasam OTT Release Date : ഫെബ്രുവരി 24ന് തിയറ്ററുകളിൽ എത്തിയ ചിത്രം റിലീസായി ഒരു മാസം പിന്നിടുമ്പോൾ ഒടിടിയിൽ എത്തുമെന്നാണ് പ്രതീക്ഷ
'സൂപ്പർ ശരണ്യ' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അർജുൻ അശോകൻ, മമിതാ ബൈജു, അനശ്വര രാജൻ എന്നിവർ വീണ്ടുമൊന്നിച്ച സിനിമയാണ് ’പ്രണയവിലാസം‘. ഫെബ്രുവരി 24ന് തിയേറ്ററുകളിലെത്തിയ ചിത്രം മൗത്ത് പ്ലബ്ലിസിറ്റിയിലൂടെ തിയറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കുകയും ചെയ്തു. ഫെബ്രുവരി റിലീസിൽ മികച്ച കളക്ഷൻ നേടിയ ചിത്രങ്ങളിൽ ഒന്നായിരുന്നു പ്രണയ വിലസം. ചിത്രം ഇനി ഒടിടി റിലീസിനായി തയ്യാറെടുക്കുകയാണെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സീ നെറ്റ്വർക്കിനാണ് ചിത്രത്തിന്റെ ഡിജിറ്റൽ സാറ്റ്ലൈറ്റ് അവകാശം ലഭിച്ചിരിക്കുന്നത്. സീ5ലൂടെ ഒടിടി റിലീസും സീ കേരളം ചാനലിലൂടെ ചിത്രത്തിന്റെ സാറ്റ്ലൈറ്റ് റിലീസും നടക്കും. അതേസമയം ചിത്രത്തിന്റെ ഒടിടി റിലീസിനെ കുറിച്ച് അണിയറ പ്രവർത്തകരോ ഒടിടി പ്ലാറ്റ്ഫോമോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ചിത്രത്തിന്റ തിയറ്റർ റിലീസിന് 30 ദിവസങ്ങൾക്ക് ശേഷം പ്രണയ വിലാസം ഒടിടിയിൽ എത്തിയേക്കും. അതായാത് ഈ മാസം (മാർച്ച്) അവസാന വാരം പ്രണയ വിലാസം ഒടിടിയിൽ സംപ്രേഷണം ചെയ്ത് തുടങ്ങിയേക്കും.
ALSO READ : Pranaya Vilasam Review: മനുഷ്യനെ മനുഷ്യനാക്കി മാറ്റുന്ന പ്രണയം; 'പ്രണയ വിലാസം' റിവ്യൂ
അർജുൻ അശോകൻ, മമിതാ ബൈജു, അനശ്വര രാജൻ എന്നിവർക്ക് പുറമെ മിയ, മനോജ് കെ.യു, ഉണ്ണിമായ, ഹക്കീം ഷാജഹാൻ തുടങ്ങി നിരവധി താരങ്ങൾ സിനിമയിലുണ്ട്. നിഖിൽ മുരളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിബി ചവറ, രഞ്ജിത്ത് നായർ എന്നിവർ ചേർന്നാണ് നിര്‍മ്മാണം. ചവറ ഫിലിംസ്, ന്യൂസ്പേപ്പർ ബോയ് എന്നീ ബാനറുകളിലാണ് സിനിമയുടെ നിർമ്മാണം. ഗ്രീൻ റൂം ആണ് ചിത്രം തിയറ്ററുകളിൽ എത്തിച്ചത്.
ജ്യോതിഷ് എം, സുനു എ.വി എന്നിവർ ചേര്‍ന്നാണ് കഥയൊരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം ഷിനോസ്, എഡിറ്റിംഗ് ബിനു നെപ്പോളിയൻ, ഗാനരചന സുഹൈൽ കോയ, മനു മഞ്ജിത്ത്, വിനായക് ശശികുമാർ, സംഗീതം ഷാൻ റഹ്മാൻ, ആർട്ട് ഡയറക്ടർ രാജേഷ് പി വേലായുധൻ, മേക്കപ്പ് റോണക്സ് സേവ്യർ, കോസ്റ്റ്യൂം സമീറ സനീഷ്, സൗണ്ട് ഡിസൈൻ ശങ്കരൻ എ.എസ്, കെ.സി സിദ്ധാർത്ഥൻ, സൗണ്ട് മിക്സ് വിഷ്ണു സുജതൻ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...