Prayaga Martin: `ഹോട്ടലിൽ പോയത് സുഹൃത്തുക്കളെ കാണാൻ`; ഓം പ്രകാശിനെ അറിയില്ല, ആരാണെന്ന് മനസ്സിലാക്കിയത് ഗൂഗിളിൽ നോക്കിയെന്ന് പ്രയാഗ
Prayaga Martin Drug Case: ഓം പ്രകാശിനെ അറിയില്ലെന്നും വാർത്ത വന്ന ശേഷം ഗൂഗിൾ ചെയ്ത് നോക്കിയാണ് ഓം പ്രകാശിനെ മനസ്സിലാക്കിയതെന്നും പ്രയാഗ മാർട്ടിൻ.
കൊച്ചി: കൊച്ചിയിലെ ഹോട്ടലിൽ പോയത് സുഹൃത്തുക്കളെ കാണാൻ വേണ്ടിയെന്ന് നടി പ്രയാഗ മാർട്ടിൻ. ഓം പ്രകാശുമായി ബന്ധപ്പെട്ട കേസിൽ ചോദ്യം ചെയ്യലിന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് സുഹൃത്തുക്കളെ കാണാനാണ് ഹോട്ടലിൽ പോയതെന്ന് പ്രയാഗ വ്യക്തമാക്കിയത്.
ഹോട്ടലിൽ തന്റെ സുഹൃത്തുക്കളുണ്ടായിരുന്നു. ഇങ്ങനെ ഒരാൾ അവിടെ ഉണ്ടെന്ന് തനിക്ക് അറിയില്ലായിരുന്നു. പോലീസ് പല ചോദ്യങ്ങളും ചോദിച്ചു. ഓം പ്രകാശിനെ തനിക്ക് അറിയില്ല. വാർത്തകൾ വന്ന ശേഷം ഗൂഗിൾ ചെയ്ത് നോക്കിയാണ് ഓം പ്രകാശ് ആരാണെന്ന് മനസ്സിലാക്കിയത്.
പല സ്ഥലത്തും പോകുമ്പോൾ പലരെയും കാണും. ഒരു സ്ഥലത്ത് പോകുമ്പോൾ അവിടെ ക്രിമിനലുകൾ ഉണ്ടോ എന്ന് അന്വേഷിക്കാൻ സാധിക്കില്ലല്ലോയെന്നും പ്രയാഗ പറഞ്ഞു. ഹോട്ടലിൽ ലഹരി പാർട്ടി നടന്നിരുന്നോയെന്ന ചോദ്യത്തിന് പ്രയാഗയുടെ മറുപടി ചില ചോദ്യങ്ങൾ പോലീസ് ചോദിക്കുമ്പോൾ മാത്രം ഉത്തരം പറയേണ്ടതാണെന്നായിരുന്നു.
ALSO READ: നടൻ ശ്രീനാഥ് ഭാസിയെ ലഹരികേസിൽ ചോദ്യം ചെയ്തു; പ്രയാഗ മാർട്ടിൻ ചോദ്യം ചെയ്യലിന് ഹാജരായി
എല്ലാ ചോദ്യത്തിനും മാധ്യമങ്ങളോട് ഉത്തരം പറയേണ്ടതില്ല. പോലീസിന് നൽകിയ ഉത്തരങ്ങൾ വീണ്ടും ആവർത്തിക്കാൻ താത്പര്യമില്ല. വാർത്തകൾ വന്ന ശേഷം രണ്ട് ഫോണുകളും നിർത്താതെ അടിക്കുകയാണ്. തനിക്കെതിരെ വരുന്ന വാർത്തകൾ ശ്രദ്ധിക്കുന്നുണ്ടെന്നും പ്രയാഗ വ്യക്തമാക്കി.
ബിനു ജോസഫിനെ പരിചയമുണ്ടോയെന്ന ചോദ്യത്തിന് എല്ലാ ചോദ്യങ്ങൾക്കും നിങ്ങൾക്ക് ഉത്തരം തരാനാകില്ലെന്നായിരുന്നു പ്രയാഗയുടെ മറുപടി. ലഹരിപാർട്ടിയിൽ സുഹൃത്തുക്കൾ പങ്കെടുത്തിട്ടുണ്ടോയെന്ന ചോദ്യത്തോട് പ്രയാഗ മാർട്ടിൻ പ്രതികരിച്ചില്ല. ലഹരി കേസിൽ നടൻ ശ്രീനാഥ് ഭാസിയെയും പോലീസ് ഇന്ന് ചോദ്യം ചെയ്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.