Sreenath Bhasi: നടൻ ശ്രീനാഥ് ഭാസിയെ ലഹരികേസിൽ ചോദ്യം ചെയ്തു; പ്രയാ​ഗ മാർട്ടിൻ ചോദ്യം ചെയ്യലിന് ഹാജരായി

Sreenath Bhasi Drug Case: ലഹരി കേസിൽ അറസ്റ്റിലായ ഓംപ്രകാശിനെ ഫോണിൽ ബന്ധപ്പെട്ട തമ്മനം ഫൈസൽ ഉൾപ്പെടെയുള്ളവരെ ഇന്നലെ ചോദ്യം ചെയ്തിരുന്നു.

Written by - Zee Malayalam News Desk | Last Updated : Oct 10, 2024, 07:56 PM IST
  • മൂന്ന് പേരുടെ അറസ്റ്റാണ് ഇതുവരെ രേഖപ്പെടുത്തിയത്
  • ബിനുവിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു
  • ​ഗുണ്ടാ നേതാവ് ഭായ് നസീറിന്റെ അനുയായി ആണ് ബിനു
  • ഓംപ്രകാശും കൂട്ടാളിയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു, ഇവർക്ക് ജാമ്യം ലഭിച്ചു
Sreenath Bhasi: നടൻ ശ്രീനാഥ് ഭാസിയെ ലഹരികേസിൽ ചോദ്യം ചെയ്തു; പ്രയാ​ഗ മാർട്ടിൻ ചോദ്യം ചെയ്യലിന് ഹാജരായി

കൊച്ചി: ലഹരി കേസിൽ നടൻ ശ്രീനാഥ് ഭാസി ചോദ്യം ചെയ്യലിന് ഹാജരായി. മരട് പോലീസ് സ്‌റ്റേഷനിലാണ് ശ്രീനാഥ് ഭാസി ചോദ്യം ചെയ്യലിന് ഹാജരായത്. രാവിലെ പത്തിന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് പ്രയാ​ഗ മാർട്ടിനും ശ്രീനാഥ് ഭാസിക്കും പോലീസ് നോട്ടീസ് നൽകിയിരുന്നു.

ലഹരി കേസിൽ അറസ്റ്റിലായ ഓംപ്രകാശിനെ കൊച്ചിയിലെ ഹോട്ടലിൽ സന്ദർശിച്ച ബ്രഹ്മപുരം സ്വദേശി അലോഷി കെ പീറ്റർ, ഭാര്യ സ്നേഹ എലിസബത്ത്, അങ്കമാലി സ്വദേശി പോൾ ജോസ്, ഓംപ്രകാശിനെ ഫോണിൽ ബന്ധപ്പെട്ട തമ്മനം ഫൈസൽ എന്നിവരെ ഇന്നലെ ചോദ്യം ചെയ്തിരുന്നു.

ലഹരി പാർട്ടിയിലേക്ക് താരങ്ങളെ ഉൾപ്പെടെ എത്തിച്ച എളമക്കര സ്വദേശി ബിനു ജോസഫുമായി ബന്ധമുള്ളവരാണ് ഇവരെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. പാർട്ടിക്കെത്തിയ മറ്റ് ആളുകൾക്കും പോലീസ് നോട്ടീസ് നൽകും. പതിനാല് പേർക്കാണ് നോട്ടീസ് നൽകുക.

ALSO READ: വിവാദങ്ങളൊഴിയാതെ ശ്രീനാഥ് ഭാസി; മുൻപും ലഹരി ഉപയോ​ഗ ആരോപണം, വിലക്ക്, അറസ്റ്റ്

മൂന്ന് പേരുടെ അറസ്റ്റാണ് ഇതുവരെ രേഖപ്പെടുത്തിയത്. ബിനുവിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. ​ഗുണ്ടാ നേതാവ് ഭായ് നസീറിന്റെ അനുയായി ആണ് ബിനു. ഓംപ്രകാശും കൂട്ടാളിയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവർക്ക് ജാമ്യം ലഭിച്ചു. ലഹരിപാർട്ടി നടത്തുന്നതിന് കൊക്കെയ്ൻ എത്തിച്ചത് ബിനുവാണെന്നാണ് പോലീസിന്റെ നി​ഗമനം.

പാർട്ടിയിൽ പങ്കെടുത്ത ദമ്പതികളെക്കുറിച്ചും പോലീസ് അന്വേഷണം നടത്തുകയാണ്. ​ഹോട്ടൽ മുറിയിൽ നിന്ന് കണ്ടെത്തിയ സിപ്പ്  ലോക്ക് കവറിൽ രാസപരിശോധനയിൽ കൊക്കെയ്ൻ സാന്നിധ്യം സ്ഥിരീകരിച്ചതായി കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ അറിയിച്ചു. ഓംപ്രകാശിന് ഹോട്ടലിൽ മുറിയെടുത്ത് നൽകിയ തിരുവാങ്കുളത്ത് താമസിക്കുന്ന തിരുവനന്തപുരം സ്വദേശി ബോബി ചലപതി ഒളിവിൽ ആണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News