Premalu | ആർക്കും എന്നെ അറിയില്ലായിരുന്നു; സിനിമയിലേക്ക് ആദ്യം വന്ന അവസരം, കാർത്തികയുടെ ഹസ്ബൻറ്
Akhila Bhargavan Husband Rahul About the Movie: ഈസിനിമയിലൊരു ചാൻസ്. ഒരു റോളുണ്ട് ചെറിയൊരു റോളാണ് ചെയ്യാൻ പറ്റുമോ എന്ന് ഗിരീഷേട്ടൻ ചോദിച്ചു. അത് സിനിമയിൽ ഉണ്ടാവുമോ എന്ന് പോലും അറിയില്ലായിരുന്നു.
പയ്യന്നൂർ ഫയർ സ്റ്റേഷനിലെ ഫയർ ആൻറ് റസ്ക്യൂ ഓഫീസര്‍ രാഹുലിനെ അറിയുന്നവർ കുറച്ച് പേരാണ്. എന്നാൽ പ്രേമലുവിലെ ആ കാർത്തികയുടെ ഹസ്ബൻറിനെ വളരെ പെട്ടെന്ന് ഇനി മനസ്സിലാവും. കുമ്പിടി പറയുന്നത് പോലെയാണെങ്കിൽ ഡബിളാ.. ഡബിൾ.
യഥാർത്ഥ ജീവിതത്തിലും സിനിമയിലും അഖിലയുടെ ഭർത്താവ് തന്നെയാണ് രാഹുൽ. പ്രൊഫഷൻ സിനിമയല്ലെങ്കിലും ആദ്യം വന്ന അവസരത്തിൻറെ ത്രിൽ രാഹുല്‍ തന്നെ പങ്ക് വെക്കുന്നു.
ഒരു റോളുണ്ട്... ചെറിയൊരു റോൾ
പ്രേമലു എന്ന ചിത്രത്തിന്റെ ഭാഗമായത് സംവിധായകൻ ഗിരീഷ് എഡി മൂലമാണ്. അദ്ദേഹമാണ് ഞാൻ അഭിനയിക്കുമോ എന്ന് ചോദിച്ചത്. എല്ലാവർക്കും ഉള്ളതുപോലെ എന്റെ മോഹമായിരുന്നു സിനിമയിലൊരു ചാൻസ്. ഒരു റോളുണ്ട് ചെറിയൊരു റോളാണ് ചെയ്യാൻ പറ്റുമോ എന്ന് ഗിരീഷേട്ടൻ ചോദിച്ചു. അത് സിനിമയിൽ ഉണ്ടാവുമോ എന്ന് പോലും അറിയില്ലായിരുന്നു.
വേഷം ചെറുതോ വലുതോ എന്ന് നോക്കിയിട്ടില്ല. സ്ക്രീനിൽ എത്ര നേരം ഉണ്ടാവുമെന്ന് പോലും എനിക്കറിയില്ലായിരുന്നു. എങ്കിലും സിനിമയിലേക്ക് ആദ്യമായി വന്ന അവസരം നിരസിക്കാനും തോന്നിയില്ല. അങ്ങനെയാണ് പ്രേമലുവിലേക്ക് എത്തിയത്.
എന്നെ തിരിച്ചറിഞ്ഞവർ..
ശരിക്കും അങ്ങിനെ എല്ലാവർക്കുമൊന്നും എന്നെ അറിയില്ല. എന്നെ അടുത്തറിയുന്നവർക്ക് മാത്രമാണ് ഞാൻ അഖിലയുടെ ഹസ്ബൻറാണെന്ന് അറിയുന്നത്. അനുരാഗ് എഞ്ചിനീയറിംഗ് വർക്ക്സിൽ ഞാൻ ചെറിയ റോൾ ചെയ്തിരുന്നു. അന്ന് മുതൽക്കേ ഗിരീഷേട്ടനെ അറിയാം. ഗിരീഷേട്ടനായിരുന്നു ആ ഷോർട്ട് ഫിലിമിന്റെ പ്രൊഡ്യൂസർ.
ഫയർ ഫോഴ്സിൽ ആയതിനാൽ മിക്കവാറും സ്കൂൾ, കോളേജ് എന്നിവിടങ്ങളിൽ ക്ലാസുകൾ എടുക്കാൻ പോകാറുണ്ട്. റീൽസ് കണ്ട് കുട്ടികൾ പലരും ചോദിച്ചിട്ടുണ്ട്. പൂവനിലും ഞാൻ ചെറിയ വേഷം ചെയ്തിട്ടുണ്ട്, പക്ഷെ അതിലും തിരിച്ചറിയാൻ സാധ്യതയില്ല. എന്നെ അറിയുന്ന കുറച്ച് പേർക്ക് മാത്രമെ പ്രേമലുവിൽ എന്നെ കണ്ടപ്പോൾ മനസ്സിലായുള്ളു.
സൗഹൃദം- പിന്നെ വിവാഹം
ഒരേ നാട്ടുകാരാണെങ്കിലും അഖിലയും രാഹുലും അടുത്തതും പരിചയപ്പെട്ടതും സാമൂഹിക മാധ്യമങ്ങൾ വഴിയാണ്. ഒടുവിൽ വിവാഹം വരെ അതെത്തി. ഇതൊരു " ലവ്- അറേജ്ഡ് മാര്യേജായിരുന്നു" രാഹുൽ പറഞ്ഞു. ഇരുവരും ഒന്നിച്ചുള്ള AR Reels ഇൻസ്റ്റഗ്രാമിൽ സജീവമാണ്.
ഇഷ്ടജോലി...
ഏറ്റവും അധികം എൻജോയ് ചെയ്താണ് ഫയർഫോഴ്സിൽ ജോലി ചെയ്യുന്നത്. മറ്റൊരാളുടെ ജീവൻ രക്ഷിക്കുക എന്ന ജോലിയേക്കാൾ വലിയ ജോലി എന്താണ് വേറെയുള്ളത്? നമ്മൾ ചെയ്യുന്ന പല സേവനങ്ങളും പുറം ലോകം അറിയാറില്ല. അത് കൊണ്ട് തന്നെ ജീവൻ പണയം വെച്ച് ചെയ്ത് ഫയർ ഫോഴ്സ് ചെയ്യുന്ന പല കാര്യങ്ങളും ആളുകൾ അറിയാതെ പോകുന്നുണ്ട്- രാഹുൽ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.