ഉണ്ണിമാധവ് സംവിധാനം ചെയ്യുന്ന 'പ്രൈസ് ഓഫ് പൊലീസിന്റെ' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. മിയ, കലാഭവന്‍ ഷാജോണ്‍ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. പോലീസ് ഉദ്യോഗസ്ഥനായിട്ടാണ് കലാഭവന്‍ ഷാജോണ്‍ ചിത്രത്തിലെത്തുന്നത്. എബിഎസ് സിനിമാസിന്റെ ബാനറില്‍ അനീഷ് ശ്രീധരന്‍, സബിത ഷമീര്‍ എന്നിവരാണ് ചിത്രം നിർമിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

രാഹുല്‍ മാധവ്, റിയാസ് ഖാന്‍, തലൈവാസല്‍ വിജയ്, സ്വാസിക, മറീന മൈക്കിള്‍, കോട്ടയം രമേഷ്, മൃണ്‍മയി, അരിസ്റ്റോ സുരേഷ്, നാസര്‍ ലത്തീഫ്, ഷഫീഖ് റഹ്‌മാന്‍, സൂരജ് സണ്‍, ജസീല പര്‍വീന്‍, സാബു പ്രൗദീന്‍ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. രാഹുല്‍ കല്യാണ്‍ ആണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്.



ഛായാഗ്രഹണം- ഷമീര്‍ ജിബ്രാന്‍, ലൈന്‍ പ്രൊഡ്യൂസര്‍- അരുണ്‍ വിക്രമന്‍, സംഗീതം, പശ്ചാത്തല സംഗീതം-  റോണി റാഫേല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോള-ര്‍  ജയശീലന്‍ സദാനന്ദന്‍, എഡിറ്റിംഗ്- അനന്തു എസ് വിജയ്, ഗാനരചന- ബി കെ ഹരിനാരായണന്‍, പ്രെറ്റി റോണി എന്നിവരാണ് നിർവഹിക്കുന്നത്. 


ആലാപനം- കെ എസ് ഹരിശങ്കര്‍, നിത്യ മാമന്‍, അനാമിക, കല  അര്‍ക്കന്‍ എസ് കര്‍മ്മ, കോസ്റ്റ്യൂം-  ഇന്ദ്രന്‍സ് ജയന്‍, ചമയം- പ്രദീപ് വിതുര, ആക്ഷന്‍- ജോളി ബാസ്റ്റിന്‍, ഡ്രാഗണ്‍ ജിറോഷ്, ബ്രൂസിലി രാജേഷ്, കൊറിയോഗ്രാഫി- സ്പ്രിംഗ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- ജിനി സുധാകരന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-  രാജേഷ് എം സുന്ദരം, അസ്സോസിയേറ്റ് ഡയറക്ടര്‍- അരുണ്‍ ഉടുമ്പന്‍ചോല, ഫിനാന്‍സ് കണ്‍ട്രോളര്‍- സണ്ണി തഴുത്തല, അസിസ്റ്റന്റ് ഡയറക്ടേഴ്‌സ്- അനീഷ് കെ തങ്കപ്പന്‍, സനീഷ്, മുകേഷ് മുരളി, ശ്രീജിത്ത്, ജോമോള്‍ വര്‍ഗീസ്, സുജിത്ത് സുദര്‍ശന്‍, സുബീഷ് സുരേന്ദ്രന്‍. പ്രൊഡക്ഷന്‍ മാനേജര്‍- പ്രസാദ് മുണ്ടേല, പ്രജീഷ് രാജ്,  ഡിസൈന്‍സ് ആൻഡ് പബ്ലിസിറ്റി- യെല്ലോ ടൂത്ത്, പിആര്‍ഒ- ആതിര, സ്റ്റില്‍സ്-  അജി മസ്‌കറ്റ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.