കൊറോണ വൈറസിനെ തുടര്‍ന്നുള്ള ലോക്ക്ഡൌണിലാണെങ്കിലും സമൂഹ മാധ്യമങ്ങളില്‍ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നവരാണ് ചലച്ചിത്ര താരങ്ങള്‍.


COMMERCIAL BREAK
SCROLL TO CONTINUE READING

ലോക്ക്ഡൌണ്‍ (Corona Lockdown) കാലത്തെ താരങ്ങളുടെ വീഡിയോകളും ചിത്രങ്ങളുംഏറെ ആകാംഷയോടെയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. 


അങ്ങനെ വിശേഷങ്ങള്‍ക്കായി ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ഒരു താരമാണ് പ്രിയങ്ക ചോപ്ര. കൊറോണ വൈറസ് (Corona Virus) വ്യാപനത്തെ തുടര്‍ന്ന് ഭര്‍ത്താവ് നിക്ക് ജോനസി(Nick Jonas)നൊപ്പം ലൊസാഞ്ചലസിലെ വീട്ടില്‍ തന്നെയാണ് പ്രിയങ്ക ലോക്ക്ഡൌണ്‍ കാലം ചിലവഴിക്കുന്നത്.


ഈ സമയത്ത് താരം പങ്കുവച്ച ഒരു ചിത്രമാണ്‌ ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമി(Instagram)ല്‍ വൈറലാകുന്നത്. മെയ്‌ 5നു പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍  വൈറലാകുന്നത്. പ്രിയങ്കയുടെ സ്റ്റൈലിസ്റ്റ് ദിവ്യാ ജ്യോതിയുടെ മകള്‍ കൃഷ്ണക്കൊപ്പമുള്ള ചിത്രമാണ്‌ വീണ്ടും വൈറലാകുന്നത്.
 



ഇതില്‍ പ്രിയങ്ക ചോപ്ര (Priyanka Chopra)ധരിച്ചിരുന്ന ഡ്രസിന്‍റെ വിലയാണ് ചിത്രങ്ങള്‍ വീണ്ടും വൈറലാകാന്‍ കാരണം. ബ്ലൂ ഡെനിം സ്ലീവ്ലെസ് ഗൗണാണ് പ്രിയങ്ക ധരിച്ചിരിക്കുന്നത്. പതിനെട്ടായിരം രൂപയാണ് ഈ ഗൗണിന്‍റെ വില. ഇതിനൊപ്പം കിരീടവും മനോഹരമായ മേക്കപ്പും കൂടിയായപ്പോള്‍ പ്രിയങ്ക അതീവ സുന്ദരിയായി.