ഡോൺ എന്ന ചിത്രത്തിന് ശേഷം ശിവകാർത്തികേയൻ നായകനാകുന്ന പുതിയ ചിത്രം ഈ വർഷം ദീപാവലിക്ക് തീയേറ്ററുകളിൽ റിലീസ് ചെയ്യും. അതേസമയം ചിത്രത്തിന്റെ ഡിജിറ്റൽ, സാറ്റ്‌ലൈറ്റ് അവകാശങ്ങളും വമ്പൻ തുകയ്ക്ക് വിറ്റ് പോയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രത്തിൻറെ സാറ്റ്ലൈറ്റ് അവകാശങ്ങൾ നേടിയിരിക്കുന്നത് സ്റ്റാർ നെറ്റ്‌വർക്കാണ്. അതേ സമയം ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയത് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ആണ്.



COMMERCIAL BREAK
SCROLL TO CONTINUE READING

ചിത്രത്തിൻറെ റിലീസിങ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല. തീയേറ്ററുകളിൽ റിലീസ് ചെയ്തതിന് ശേഷം മാത്രമേ ചിത്രം ഒടിടിയിൽ എത്തൂ. തിയേറ്റർ റിലീസ് കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽ ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷ. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ശിവകാർത്തികേയന്റെ ഡോൺ.  കെ.വി അനുദീപ് ആണ് ചിത്രത്തിന്റെ സംവിധായകൻ. ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് ഏറെ ശ്രദ്ധ നേടാൻ സാധിച്ചിരുന്നു.


ALSO READ: Prince Movie: ഡോൺ ആയി, ഇനി അടുത്തത് പ്രിൻസ്; ശിവകാർത്തികേയൻ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ


തമിഴിനൊപ്പം തന്നെ തെലുങ്കിലും പ്രിൻസ് സിനിമ ഷൂട്ട് ചെയ്യുന്നുണ്ട്. ഇതാദ്യമായാണ് ശിവകാർത്തികേയന്റേതായി ഒരു തെലുങ്ക് ചിത്രം ഒരുങ്ങുന്നത്. ഒരു റൊമാന്റിക് കോമഡി ചിത്രമായിരിക്കും പ്രിൻസ് എന്നാണ് സൂചന. ശിവകാർത്തികേയന്റെ മറ്റ് ചിത്രങ്ങൾ പോലെ തന്നെ ഇതും പ്രേക്ഷക സ്വീകാര്യത നേടുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ.


 ശ്രീ വെങ്കടേശ്വരൻ സിനിമാസ് എല്‍എല്‍പിയാണ് പ്രിൻസിന്റെ നിർമാണം. ഒരു ടൂറിസ്റ്റ് ​ഗൈഡായിട്ടാണ് ശിവകാർത്തികേയൻ ചിത്രത്തിലെത്തുന്നത്. വിദേശ യുവതിയുമായി ടൂറിസ്റ്റ് ​ഗൈഡായ ശിവകാർത്തികേയൻ പ്രണയത്തിലാകുന്നതാണ് കഥ. യുക്രൈൻ താരം മറിയ റ്യബോഷ്‍പ്‍കയാണ് നായിക. ചിത്രത്തില്‍ സത്യരാജും ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. പ്രേംഗി അമരെൻ, പ്രാങ്ക്‍സ്റ്റെര്‍ രാഹുല്‍ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. 


പ്രിൻസിന്റെ ഛായാ​ഗ്രാഹണം മനോജ് പരമഹംസയാണ് നിർവഹിച്ചിരിക്കുന്നത്. തമൻ ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. കരൈക്കുടിയിലാണ് ഷൂട്ടിങ് നടക്കുന്നത്. ചിത്രത്തിന്റെ വിതരണാവകാശം തമിഴ്‍നാട്ടിലെ പ്രമുഖ ബാനറായ ഗോപുരം സിനിമാസ് സ്വന്തമാക്കിയെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. ഓഗസ്റ്റ് 31ന് ആണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തുക.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.