Bhramam Movie Leaked : റിലീസായി മണിക്കൂറുകൾക്കുള്ളിൽ പൃഥ്വിരാജ് ചിത്രം ഭ്രമത്തിന്റെ വ്യാജപതിപ്പ് ഓൺലൈനിൽ
ടെലഗ്രാമിലും തമിഴ് റോക്കേഴ്സ്, മൂവിറൂൾസ് തുടങ്ങിയ വെബ്സൈറ്റുകളിലുമാണ് ചിത്രം എത്തിയിരിക്കുന്നത്. ഇത് ആമസോൺ പ്രൈമിൽ ചിത്രത്തിൻറെ പ്രേക്ഷകരുടെ എണ്ണം കുറയ്ക്കുമെന്നും ആശങ്കയുണ്ട്.
Kochi : പ്രിഥ്വിരാജിന്റെ (Prithviraj) ഏറ്റവും പുതിയ ചിത്രം ഭ്രമം (Bhramam) റിലീസായി മണിക്കൂറുകൾക്കുള്ളിൽ ചിത്രത്തിന്റ വ്യാജ പതിപ്പ് ഓൺലൈനിലെത്തി (Leaked Online) . ചിത്രത്തിന്റ എച്ച് ഡി ക്വാളിറ്റിയുള്ള പതിപ്പാണ് ഓൺലൈനിൽ എത്തിയിരിക്കുന്നത്. ടെലഗ്രാമിലും തമിഴ് റോക്കേഴ്സ്, മൂവിറൂൾസ് തുടങ്ങിയ വെബ്സൈറ്റുകളിലുമാണ് ചിത്രം എത്തിയിരിക്കുന്നത്. ഇത് ആമസോൺ പ്രൈമിൽ ചിത്രത്തിൻറെ പ്രേക്ഷകരുടെ എണ്ണം കുറയ്ക്കുമെന്നും ആശങ്കയുണ്ട്.
മലയാളത്തിൽ ഒടിടി റിലീസായി എത്തി ഉടൻ തന്നെ വ്യാജ പതിപ്പ് ഇറങ്ങുന്ന ആദ്യ ചിത്രമല്ല ഭ്രമം. ഇതിന് മുമ്പ് കാണെ കാണെ, സണ്ണി, ഹോം, മാലിക് തുടഗിയ ചിത്രങ്ങളും റിലീസ് ചെയ്ത് മണിക്കൂറുകൾക്ക് ഉള്ളിൽ തന്നെ വ്യാജപതിപ്പ് പുറത്തിറക്കിയിരുന്നു. പ്രിത്വിരാജിന്റെ ചിത്രങ്ങൾ കോൾഡ്കേസ്, കുരുതി തുടങ്ങിയവയുടെയും വ്യാജ പതിപ്പ് പുറത്തിറങ്ങിയിരുന്നു.
ALSO READ: Bhramam Movie : പൃഥ്വിരാജിന്റെ ഭ്രമം ആമസോൺ പ്രൈമിൽ റിലീസായി
ദേശീയ അവാർഡ് കരസ്ഥമാക്കി ഹിന്ദി ചിത്രം അന്ധാദുന്റെ (Andhadhun) മലയാളം റീമേക്കാണ് ഭ്രമം (Bhramam). അന്ധാദുനിൽ അന്ധനായി അഭിനയിച്ച ആയുഷ്മാൻ ഖുറാനയുടെ കഥാപത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. പൃഥ്വിരാജിനെ കൂടാതെ ഉണ്ണി മുകുന്ദൻ, രാശി ഖന്ന, സുധീർ കരമന, മംമ്ത മോഹൻദാസ്, ശങ്കർ, ഷൈൻ ടോം ചാക്കോ എന്നിവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
രവി കെ ചന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വലിയ തോതിൽ നിരൂപക-പ്രേക്ഷക പ്രശംസ ലഭിച്ച ചിത്രമായിരുന്നു അന്ധാദുൻ. ചിത്രത്തിലെ അഭിനയത്തിന് ആയുഷ്മാൻ ഖുറാനയ്ക്ക് ദേശീയ അവാർഡ് ലഭിക്കുകയും ചെയ്തിരുന്നു. രാശി ഖന്നയാണ് രാധിക ആപ്‌തെ അവതരിപ്പിച്ച കഥാപാത്രത്തെയും മംമ്ത മോഹൻദാസ് തബു അവതരിപ്പിച്ച കഥാപാത്രമായും ചിത്രത്തിൽ എത്തും. ഉണ്ണി മുകുന്ദൻ ചിത്രത്തിൽ പോലീസ് ഉദ്യോഗസ്ഥനായിട്ടാണ് എത്തുന്നത്. കൂടാതെ പഴയകാല നടൻ ശങ്കറും സിനിമയിലെത്തുന്നുണ്ട്.
ഭ്രമത്തിൽ നിന്ന് തന്റെ മകളെ താൻ ബിജെപി രാഷ്ട്രീയം തിരഞ്ഞെടുത്തത് മൂലം ഒഴിവാക്കിയെന്ന് ആരോപണവുമായി നടനും നടി അഹാന കൃഷ്‌ണയുടെ അച്ഛനുമായ കൃഷ്‌ണകുമാർ രംഗത്തെത്തിയിരുന്നു. എന്നാൽ ഈ ആരോപണത്തെ നിർമ്മാതാക്കൾ നിഷേധിക്കുകയും ചെയ്തിരുന്നു. കൂടാതെ അഹാനയും കൃഷ്ണകുമാറിന്റെ വാദത്തെ തള്ളിക്കളഞ്ഞിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...