Prithviraj Bollywood Movie : പൃഥ്വിരാജ് വീണ്ടും ബോളിവുഡിലേക്ക്; ബഡേ മിയാൻ ചോട്ടെ മിയാൻ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു
Prithviraj Bollywood Movie Bade Miyan Chote Miyan Character Poster : കബീർ എന്ന കഥാപാത്രമായി പൃഥ്വിരാജ് എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അലി അബ്ബാസ് സഫർ ആണ്.
വീണ്ടും ബോളിവുഡിലേക്ക് എത്താൻ ഒരുങ്ങുകയാണ് മലയാളികളുടെ പ്രിയ താരം പൃഥ്വിരാജ്. അക്ഷയ് കുമാറിനും ടൈഗർ ഷിറോഫിനും ഒപ്പം ബഡേ മിയാൻ ചോട്ടെ മിയാൻ എന്ന ചിത്രത്തിലാണ് താരം എത്തുന്നത്. ചിത്രത്തിലെ പൃഥ്വിരാജിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു. കബീർ എന്ന കഥാപാത്രമായി ആണ് താരം ചിത്രത്തിൽ എത്തുന്നത്. ടൈഗർ സിന്ധ ഹേ എന്ന ഹിറ്റ് ചിത്രത്തിൻറെ സംവിധായകൻ അലി അബ്ബാസ് സഫർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആകെ 5 ഭാഷകളിൽ ആയി ആണ് ചിത്രം റിലീസ് ചെയ്യുന്നത്. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിൽ ചിത്രം എത്തും.
2023 ൽ ക്രിസ്മസ് റിലീസായി ചിത്രം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നതും സംവിധായകൻ തന്നെയാണ്. സംവിധായകൻ അലി അബ്ബാസ് സഫർ, വാഷു, ദീപ്ശിഖ ദേശ്മുഖ്, ജാക്കി ഭഗ്നാനി, ഹിമാൻഷു കിഷൻ മെഹ്‌റ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അഞ്ച് വർഷങ്ങൾക്ക് ശേഷം പൃഥ്വിരാജ് അഭിനയിക്കുന്ന ഹിന്ദി ചിത്രമെന്ന പ്രത്യേകതയും ബഡേ മിയാൻ ചോട്ടെ മിയാനിനുണ്ട്. ഇതിന് മുമ്പ് ആകെ മൂന്ന് ഹിന്ദി ചിത്രങ്ങളിലാണ് താരം അഭിനയിച്ചിട്ടുള്ളത്. റാണി മുഖർജിക്ക് ഒപ്പം ഉള്ള അയ്യാ, അർജുൻ കപൂർ ഋഷി കപൂർ ചിത്രം ഔറംഗസേബ്, തപ്‌സി പന്നൂ, അക്ഷയ് കുമാർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ നാം ശബാന എന്നിവയാണ് അവ.
അതേസമയം പൃഥ്വിരാജിന്റെ ഏവരും കാത്തിരിക്കുന്ന പാൻ ഇന്ത്യ ചിത്രമാണ് സലാർ. പ്രഭാസിനെ കേന്ദ്രകഥാപാത്രമാക്കി കെജിഎഫിന്റെ സംവിധായകൻ പ്രശാന്ത് നീലാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിൽ വർദരാജ മന്നാർ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. 2023 സെപ്റ്റംബർ 28നാണ് ചിത്രം തിയേറ്ററുകളിലെത്തുക. പ്രശാന്ത് നീൽ ഒരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് കെജിഎഫിന്റെ നിർമാതാക്കളായ ഹോംബാലെ ഫിലിംസ് ആണ്. ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായിട്ടാണ് പ്രഭാസെത്തുന്നത്.
ശ്രുതി ഹാസൻ, ജഗപതി ബാബു, ശ്രിയ റെഡ്ഡി, എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഇതിൽ ജഗപതി ബാബുവിന്റെ വില്ലൻ എന്ന തോന്നിപ്പിക്കുന്ന കഥാപാത്രത്തെ നേരത്തെ അവതരിപ്പിച്ചിരുന്നു. രാജമന്നാർ എന്ന കഥാപാത്രത്തെയാണ് ജഗപതി ബാബു സലാറിൽ അവതരിപ്പിക്കുന്നത്. കെജിഎഫിന്റെ അതെ അണിയറ പ്രവർത്തകരാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഭുവൻ ഗൗഡയാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. രവി ബസ്രുർ ചിത്രത്തിന് സംഗീതം നൽകും. അൻപറിവാണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. കാപ്പ, ടൈസൺ, കാളിയൻ തുടങ്ങി നിരവധി ചിത്രങ്ങൾ പൃഥ്വിരാജിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...