അച്ഛനും മകളും തമ്മിലുള്ള ബന്ധം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. ഒരു മകളുടെ ഹീറോയും ആദ്യപ്രണയവുമെല്ലാം അവളുടെ അച്ഛൻ തന്നെയാണ്. അങ്ങനെയൊരു ബന്ധത്തിന്റെ കഥയാണ് പൃഥ്വിരാജ് തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. ലോകപിതൃദിനത്തില്‍ മകള്‍ അലംകൃതയെന്ന അല്ലി തനിക്കായെഴുതിയ കത്താണ് ആരാധകരുമായി പൃഥ്വി ഷെയർ ചെയ്തത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രിയസുഹൃത്തിന്റെ മരണത്തില്‍ അതീവ ദു:ഖിതനായിരുന്നു അച്ഛന്‍ എന്നു മകള്‍ക്കുമറിയാം. അച്ഛനെ ഉന്മേഷഭരിതനാക്കാനാക്കാനുള്ള അല്ലിയുടെ എളിയ ശ്രമമാണ് ഈ കത്ത്. 'കുറച്ചു ദിവസങ്ങളായി വളരെ വിഷമിച്ചിരിക്കുന്ന എന്നെയാണ് അവള്‍ കാണുന്നത്. എനിക്ക് സമ്മാനം നല്‍കുന്നതിനായി ഫാദേഴ്സ് ഡേ വരുന്നതും കാത്തിരിക്കുകയായിരുന്നു. അഞ്ച് വയസ്സുള്ളപ്പോൾ എന്‍റെ ഇംഗ്ലീഷിനെക്കാള്‍ എത്ര മികച്ചതാണ് അവളുടേതെന്ന് നോക്കൂ..' എന്ന കുറിപ്പോടെയാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.



'ഹാപ്പി ഫാതെർസ് ഡേ, പ്രിയപ്പെട്ട ഡാഡ, ഇന്ന് ഡാഡയ്ക്ക്‌ നല്ലൊരു ദിവസമാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഈ ദിവസമാണ് ഡാഡയ്ക്ക്‌ഏറ്റവും പ്രിയപ്പെട്ടതെന്ന് എനിക്കറിയാം. നല്ല ദിവസമായിരിക്കട്ടെ.' എന്നാണ് അല്ലി എഴുതിയ കുറിപ്പ്. ഒരു വെളുത്ത കടലാസിലാണ് അല്ലി കുറിപ്പെഴുതിയിരിക്കുന്നത്.


Also Read: 'ഞങ്ങൾ ജീവനോടെയുണ്ട്, പലരുടെയും കോമാളിത്തരങ്ങൾ കാണുന്നുമുണ്ട്', പ്രതികരണവുമായി നയൻ‌താര!!!


അതേസമയം, അലംകൃതയുടെ ഇം​ഗ്ലീഷിനെ പ്രശംസിച്ച് കൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. 'അച്ഛന്റെ മോൾ തന്നെ എന്താ ആ ഇം​ഗ്ലീഷ്, വലുതാവുമ്പോ ഇംഗ്ലീഷ് ക്യാപ്ഷൻ ഇട്ട് ഞങ്ങൾക്ക് പണി തരും' എന്നൊക്കെയാണ് പോസ്റ്റിന് താഴേ വന്നിരിക്കുന്ന കമന്‍റുകള്‍