'ഞങ്ങൾ ജീവനോടെയുണ്ട്, പലരുടെയും കോമാളിത്തരങ്ങൾ കാണുന്നുമുണ്ട്', പ്രതികരണവുമായി നയൻ‌താര!!!

തെന്നിന്ത്യന്‍ നടി നയന്‍താരയ്ക്കും സംവിധായകന്‍ വിഗ്‌നേശ് ശിവനും കോവിഡ് 19 സ്ഥിരീകരിച്ചുവെന്ന തരത്തില്‍ ചില തമിഴ് പത്രങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഒരു തമിഴ് ദിനപത്രത്തിലാണ് നയന്‍താരയെ എഗ്‌മോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി വാര്‍ത്ത വന്നത്

Last Updated : Jun 22, 2020, 12:14 PM IST
'ഞങ്ങൾ ജീവനോടെയുണ്ട്, പലരുടെയും കോമാളിത്തരങ്ങൾ കാണുന്നുമുണ്ട്', പ്രതികരണവുമായി നയൻ‌താര!!!

തെന്നിന്ത്യന്‍ നടി നയന്‍താരയ്ക്കും സംവിധായകന്‍ വിഗ്‌നേശ് ശിവനും കോവിഡ് ബാധിച്ചു എന്ന വര്‍ത്തകള്‍ വൈറലായിരുന്നു ഇപ്പോഴിതാ ഈ വാര്‍ത്തകളോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇരുവരും.

 
 
 
 

 
 
 
 
 
 
 
 
 

And .., that’s how we see the news about us, the corona and the imagination of all the press & social media sweethearts  Anyways! To our well-wishers  We are happy  healthy and God has blessed us with enough strength & happiness to see all you jokers and your jokes !  God bless 

A post shared by Vignesh Shivan (@wikkiofficial) on

ഏറെ രസകരമായിരുന്നു രണ്ടുപേരുടെയും പ്രതികരണം.ഫേസ്ആപ്പ് വഴി കുട്ടികളുടെ മുഖത്തിനു സമാനമായ വിഡിയോയുമായാണ് വിഘ്നേശ് ശിവ(Vignesh Sivan)നും നയൻതാരയും വാർത്തയോട് പ്രതികരിച്ചത്. ഈ വിഡിയോയിൽ കാണുന്ന അതേ ചിരിയോടെയാണ് വാർത്ത നേരിട്ടതെന്നും നയന്‍താര(Nayanthara) പറഞ്ഞു.

 
 
 
 

 
 
 
 
 
 
 
 
 

Hi  we are alive , healthy and happy God has given us enough strength & happiness to see the imagination of all you jokers and your silly jokes 

A post shared by nayanthara (@nayantharaaa) on

‘ഞങ്ങള്‍ക്ക് ചുറ്റുമുള്ള വാര്‍ത്തകളെ ഞങ്ങള്‍ ഇങ്ങനെയാണ് കാണുന്നത്. മാധ്യമങ്ങളും സോഷ്യല്‍മീഡിയയും ഭാവനയിലൂടെ മെനഞ്ഞെടുത്ത കൊറോണ വാര്‍ത്തകളോട്.. ഞങ്ങള്‍ സന്തുഷ്ടരാണ്.. ആരോഗ്യത്തോടെ ഇരിക്കുന്നു. നിങ്ങളുടെ ഇത്തരം തമാശകള്‍ കണ്ടിരിക്കാനുള്ള കരുത്തും സന്തോഷവും ദൈവം സഹായിച്ച് ഞങ്ങള്‍ക്കുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ.’ നയൻസ് വീഡിയോ പങ്കുവെച്ച് കുറിച്ചു.

Also Read: നയൻതാരയ്ക്കും വിഘ്‌നേശ് ശിവനും കോവിഡ്? ഐസൊലേഷനിലെന്ന് തമിഴ് പത്രങ്ങൾ !!!

തെന്നിന്ത്യന്‍ നടി നയന്‍താരയ്ക്കും സംവിധായകന്‍ വിഗ്‌നേശ് ശിവനും കോവിഡ് 19 സ്ഥിരീകരിച്ചുവെന്ന തരത്തില്‍ ചില തമിഴ് പത്രങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഒരു തമിഴ് ദിനപത്രത്തിലാണ് നയന്‍താരയെ എഗ്‌മോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി വാര്‍ത്ത വന്നത്. തമിഴ്‌നാട്ടില്‍ കോവിഡിന്റെ വ്യാപനം അധികമാണെന്നിരിക്കേയാണ് നയന്താരയ്ക്കും വിഗ്‌നേശ് ശിവനും കൊറോണ വൈറസ് ബാധിച്ചുവെന്ന വാര്‍ത്തകള്‍ പ്രചരിച്ചത്.

നയന്‍താരയെ നായികയാക്കി വിഘ്‌നേശ് സംവിധാനം ചെയ്യുന്ന ‘കാതു വാകുല രണ്ടു കാതല്‍’ എന്ന ചിത്രവുമായി തിരക്കിലാണ് ഇരുവരും. വിജയ് സേതുപതി, സമാന്ത എന്നിവരും ഈ ചിത്രത്തില്‍ വേഷമിടും

Trending News