Cold Case : സത്യജിത്ത് സാർ ജെന്റിൽമാനാണോ? ജൂൺ 30ന് അറിയാം, പൃഥ്വിരാജിന്റെ ഹൊറർ ക്രൈം ത്രില്ലർ ചിത്രം കോൾഡ് കേസിന്റെ ട്രയ്ലർ പുറത്തിറങ്ങി
Cold Case ഒരു ക്രൈം ത്രില്ലർ മാത്രമല്ല അതിന് ഹൊറർ പശ്ചാത്തലം കൂടുയുണ്ട് എന്ന് രണ്ട് ദിവസം മുമ്പ് പുറത്ത് വിട്ട ടീസറിലൂടെ അണിയറ പ്രവർത്തകർ സൂചന നൽകിട്ടുണ്ട്
Kochi : ഒരു ഇടവേളയ്ക്ക് ശേഷം പൃഥ്വിരാജ് സുകുമാരൻ (Prithviraj Sukumaran) പൊലീസ് വേഷത്തിലെത്തുന്ന ഹൊറർ ക്രൈം ത്രില്ലർ ചിത്രം കോൾഡ് കേസിന്റെ ട്രയ്ലർ (Cold Case Trailer) പുറത്തിറങ്ങി. ഹൊറർ പശ്ചാത്തലത്തിൽ കേസന്വേഷണത്തിനെത്തുന്ന ഐപിഎസ് ഉദ്യോഗസ്ഥാനായിട്ടാണ് പൃഥ്വിരാജ് സിനിമയിലെത്തുന്നത്. ചിത്രം ജൂൺ 30ന് ആമസോൺ പ്രൈം വീഡിയോയിലൂടെ (Amazon Prime Video) പുറത്തിറങ്ങും.
ചിത്രം ഒരു ക്രൈം ത്രില്ലർ മാത്രമല്ല അതിന് ഹൊറർ പശ്ചാത്തലം കൂടുയുണ്ട് എന്ന് രണ്ട് ദിവസം മുമ്പ് പുറത്ത് വിട്ട ടീസറിലൂടെ അണിയറ പ്രവർത്തകർ സൂചന നൽകിട്ടുണ്ട്.
ALSO READ : Cold Case OTT റിലീസ് തിയതി പ്രഖ്യാപിച്ചു, കുറ്റാന്വേഷകനായി പൊലീസ് വേഷത്തിൽ പൃഥ്വിരാജ് വീണ്ടുമെത്തുന്നു
കഴിഞ്ഞ ആഴ്ചയാണ് കോൾഡ് കേസിന്റെ അമസോൺ പ്രൈം വീഡയോയിലെ റിലീസ് തിയതി പ്രഖ്യാപിച്ചിരുന്നത്. പ്രൈം വീഡിയോ തങ്ങളുടെ റിലീസാകാനിരിക്കുന്ന ത്രില്ലർ ശേഖരണങ്ങളുടെ പ്രൊമോ വീഡിയോയിൽ കോൾഡ് കേസിനെ ഉൾപ്പെടുത്തിയിരുന്നു. പ്രൊമോ വീഡിയോ കണക്കിലെടുത്ത് പ്രേക്ഷകർ കോൾഡ് കേസൊരു ക്രൈം ത്രിലർ ചിത്രമാണെന്നാണ് കരുതിയിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം സിനിമയുടെ ടീസർ കണ്ടപ്പോൾ ഇത് വറുമൊരു ക്രൈം ത്രില്ലർ അല്ല ഹൊറർ ക്രൈം ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രമാണെന്ന് സൂചന നൽകുന്നു.
ALSO READ : Cold Case OTT റിലീസ് തിയതി പ്രഖ്യാപിച്ചു, കുറ്റാന്വേഷകനായി പൊലീസ് വേഷത്തിൽ പൃഥ്വിരാജ് വീണ്ടുമെത്തുന്നു
പൃഥ്വിരാജ് മുംബൈ പൊലീസ്, മെമ്മറീസ് എന്ന് ചിത്രങ്ങൾക്ക് ശേഷമാണ് ഒരു പൊലീസ് വേഷത്തിലെത്തുന്നത്. തമിഴ് ചിത്രം ആരുവി ഫെയിം അദിതി ബാലനാണ് നായിക. ഇരുവരെയും കൂടാതെ അന്തരിച്ച നടൻ അനിൽ നെടുമങ്ങാട്, ലക്ഷ്മി പ്രിയ ചന്ദ്രമൗലി, ബോളിവുഡ് നടിയായ സുചിത്ര പിള്ള, അത്മിയാ എന്നിവരാണ് പ്രധാനകഥപാത്രങ്ങളായി ചിത്രത്തിൽ എത്തുന്നത്.
ALSO READ : Malik, Cold Case OTT റിലീസിനായി ഒരുങ്ങുന്നു, സാമ്പത്തികമായ ബുദ്ധിമുട്ടെന്ന് നിർമാതാവ്
ഛായഗ്രഹകനായ താനു ബാലക് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ആന്റോ ജോസഫിനൊപ്പം പ്ലാൻ ജെ സ്റ്റുഡിയോയുടെ ബാനറിൽ ജോമോൻ ടി ജോണും ഷമീർ മുഹമ്മദുമാണ് നിർമിച്ചിരിക്കുന്നത്. ഗിരിഷ് ഗംഗാധരനും ജോമോനും ചേർന്നാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ശ്രീനാഥ് വി നാഥാണ് ചിത്രത്തിന്റെ തിരക്കഥ.
ചിത്രീകരണം പൂർത്തിയായ കോൾഡ് കേസ് തിയറ്റർ റിലീസിനായി കാത്തിരിക്കവെയാണ് കോവിഡിനെ തുടർന്ന് ലോക്ഡൗൺ പ്രഖ്യാപിച്ചത്. അതെ തുടർന്ന് റിലീസ് മാറ്റിവെച്ച കോൾഡ് കേസും മാലിക്കുമാണ് കഴിഞ്ഞ ദിവസം നിർമാതാവായ ആന്റോ ജോസഫ് ഒടിടി റിലീസിനായി ഒരുങ്ങുന്നു എന്നറിയിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.