Churuli ഉടൻ ഒടിടിയിൽ എത്തും, റിലീസ് ആമസോൺ പ്രൈമിലൂടെ എന്ന് റിപ്പോർട്ട്

ആമസോൺ പ്രൈം വീഡിയോയിലൂടെ ചിത്രം ജൂണിൽ റിലീസാകുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. എന്നാൽ ഇതുവരെ അണിയറപ്രവർത്തകരുടെ ഭാഗത്ത് നിന്ന് ഔദ്യോഗികമായി സ്ഥിരീകരണം ലഭിച്ചിട്ടില്ല.

Written by - Zee Hindustan Malayalam Desk | Last Updated : May 18, 2021, 12:38 AM IST
  • ഈ വർഷം നടത്തിയ അന്തരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ചതിന് ശേഷം തിയറ്ററുകളിൽ ഇറക്കാതെ നേരിട്ടാണ് ചുരുളി ഒടിടി റിലീസിനായി ഒരുങ്ങുന്നത്.
  • ആമസോൺ പ്രൈം വീഡിയോയിലൂടെ ചിത്രം ജൂണിൽ റിലീസാകുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.
  • എന്നാൽ ഇതുവരെ അണിയറപ്രവർത്തകരുടെ ഭാഗത്ത് നിന്ന് ഔദ്യോഗികമായി സ്ഥിരീകരണം ലഭിച്ചിട്ടില്ല.
  • ഫാന്റസിയും ടൈം ലൂപ്പുമൊക്കെ ഉൾപ്പെടുത്തി മലയാള സിനിമയിൽ ഇന്നുവരെ ഉപയോഗിക്കാത്ത സിനിമാറ്റിക് സ്റൈലാണ് ചുരുളിയിലുള്ളത്
Churuli ഉടൻ ഒടിടിയിൽ എത്തും, റിലീസ് ആമസോൺ പ്രൈമിലൂടെ എന്ന് റിപ്പോർട്ട്

Kochi : കോവിഡ് ലോക്ഡൗണിൽ തിയറ്ററുകൾ അടഞ്ഞതോടെ ചിത്രങ്ങളെല്ലാം ഒടിടി (OTT) റിലീസിനായി ഒരുങ്ങുന്നു. ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം പ്രമുഖ സംവിധായകനായ ലിജോ ജോസ് പെല്ലിശ്ശേരിയുടെ (Lijo Jose Pellissery) ഏറ്റവും പുതിയ ചിത്രമായ ചുരുളിയാണ് (Churuli) ഒടിടി റിലീസിനായി ഒരുങ്ങുന്നത്.

ഈ വർഷം നടത്തിയ അന്തരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ചതിന് ശേഷം തിയറ്ററുകളിൽ ഇറക്കാതെ നേരിട്ടാണ് ചുരുളി ഒടിടി റിലീസിനായി ഒരുങ്ങുന്നത്. ആമസോൺ പ്രൈം വീഡിയോയിലൂടെ ചിത്രം ജൂണിൽ റിലീസാകുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. എന്നാൽ ഇതുവരെ അണിയറപ്രവർത്തകരുടെ ഭാഗത്ത് നിന്ന് ഔദ്യോഗികമായി സ്ഥിരീകരണം ലഭിച്ചിട്ടില്ല.

ALSO READ : Operation Java താൻ അടുത്തിടെ കണ്ട മികച്ച പടങ്ങളിൽ ഒന്ന്, ജാവാ ടീമിന് ആശംസകളുമായി സംവിധായകൻ റോഷൻ ആൻഡ്രൂസ്

ഫാന്റസിയും ടൈം ലൂപ്പുമൊക്കെ ഉൾപ്പെടുത്തി മലയാള സിനിമയിൽ ഇന്നുവരെ ഉപയോഗിക്കാത്ത സിനിമാറ്റിക് സ്റൈലാണ് ചുരുളിയിലുള്ളത്. മലയാളത്തിലെ ക്രിസ്റ്റഫർ നോളൻ സിനിമയെന്നായിരുന്നു ഐഎഫ്എഫ്കെയിൽ ചിത്രത്തിന്റെ പ്രദർശനം കഴിഞ്ഞതിന് ശേഷം പലരും വിലയിരുത്തിരുന്നത്.

ALSO READ : "സാർ സൈത്താൻ ആണെങ്കി നുമ്മ ഇബിലീസ"; നിവിൻ പോളി ചിത്രം Thuramukham ത്തിന്റെ ടീസറെത്തി

ഒരു കാടിന്റെ പശ്ചാത്തലത്തിൽ 19 ദിവസം കൊണ്ടാണ് ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയത്. എഴുത്തുകാരൻ എസ് ഹരീഷാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. ചെമ്പൻ വിനോദ്, വിനയ് ഫോർട്ട്, ജോജു ജോർജ്, സൗബിൻ ഷാഹിർ, ജാഫർ ഇടുക്കി തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.

ALSO READ : Dhanush ന്റെ കർണൻ ആമസോൺ പ്രൈമിൽ റിലീസ് ചെയ്‌തു

ലിജോ പെല്ലിശേരിസ് മൂവി മൊണാസ്ട്രിയും ചെമ്പോസ്കിയും ഒപസ്ന്റെയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. കമ്മട്ടിപ്പാടം, തുറമുഖം തുടങ്ങിയ ചിത്രങ്ങൾക്ക് ക്യാമറ കൈകാര്യം ചെയ്ത മധു നീലകണ്ഠനാണ് ചുരുളിയുടെ ഛായഗ്രഹകൻ. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രങ്ങളിൽ സ്ഥിരം സാന്നിധ്യമായ രംഗനാഥ് രവിയാണ് സൗണ്ട് ഡിസൈന്‍ നിർവഹിച്ചരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

More Stories

Trending News