Kochi: ഓപ്പറേഷൻ ജാവ (Operation Java) ചിത്രത്തിന് അഭിനന്ദനവുമായി സിനിമ താരം പൃഥ്വിരാജ് സുകുമാരൻ. ചിത്രം നന്നായി ആസ്വദിച്ചുവെന്നും. നിങ്ങളിൽ നിന്ന് ഇതുപോലുള്ള കൂടുതൽ സിനിമകൾ പ്രതീക്ഷിക്കുന്നുവെന്നും പൃഥ്വിരാജ് (Prithviraj Sukumaran) തരുൺ മൂർത്തിയോട് പറഞ്ഞു. വാട്ട്സ്ആപ്പിലാണ് പൃഥ്‌വിരാജ് തരുൺ മൂർത്തിക്ക് അഭിനന്ദനം അറിയിച്ചത്. തരുൺ മൂർത്തി തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ചാറ്റിന്റെ ചിത്രങ്ങൾ പങ്ക് വെയ്ക്കുകയായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING


ഇതിന് മുമ്പ് സംവിധായൻ റോഷൻ ആൻഡ്രൂസും (Roshan Andrews) ഋഷിരാജ് സിങ്ങും മറ്റ് പല പ്രമുഖ താരങ്ങളും ചിത്രത്തിന് അഭിനന്ദനവുമായി രംഗത്തെത്തിയിരുന്നു. താൻ അടുത്തിടെ കണ്ട മികച്ച ചിത്രങ്ങളിൽ ഒന്നാണെന്നാണ് ഓപ്പറേഷൻ ജാവ എന്നാണ് റോഷൻ ആൻഡ്രൂഡ് തന്നെ ഫേസ്ബുക്ക് പോസിറ്റിൽ കുറിച്ചരിക്കുന്നത്. ചിത്രം പുതിയ ഒരു അനുഭവമാണ് നൽകുന്നതെന്ന് റോഷൻ അറിയിക്കുന്നത്. 


ALSO READ: Operation Java താൻ അടുത്തിടെ കണ്ട മികച്ച പടങ്ങളിൽ ഒന്ന്, ജാവാ ടീമിന് ആശംസകളുമായി സംവിധായകൻ റോഷൻ ആൻഡ്രൂസ്


മെയ് 15നായിരുന്നു ചിത്രം ഓടിടി (OTT) പ്ലാറ്റ്ഫോമായ ZEE5 റിലീസ് ചെയ്യുന്നുത്. കൂടാതെ ZEE Keralam ചാനലിൽ വേൾഡ് ടെലിവിഷൻ പ്രിമീയറായി ടെലികാസ്റ്റ് ചെയ്തിരുന്നു. ലോക്ഡൗൺ കാലത്ത് 75 ദിവസം തിയറ്ററുകളിൽ പ്രദർശനം നടത്തിയാണ് ചിത്രം ZEE5ൽ റിലീസ് ചെയ്യുന്നത്.


ALSO READ: Biriyani Movie: കനി കുസൃതി ഇന്ത്യയിലെ മികച്ച നടിമാരിലൊരാൾ; ഞാൻ ഒരു ആരാധകനായി മാറി: Roshan Andrews


ചിത്രത്തിന്റെ എൻഡ് ടൈറ്റിൽ സൂചിപ്പിക്കുന്നത് പോലെ ചിത്രത്തിന്റെ രണ്ടാം ഭാഗമുണ്ടാകുമെന്ന് സംവിധായകൻ തരുൺ മൂർത്തി സീ ഹിന്ദുസ്ഥാൻ മലയാളത്തിനോടായി പറഞ്ഞു. നിരവധി പേരാണ് ചിത്രത്തിന് രണ്ടാം ഭാഗം വേണമെന്ന് സോഷ്യൽ മീഡിയിൽ ആവശ്യം അറിയിച്ചിരക്കുന്നത്.


ALSO READ: കള' വന്യതയുടെ സൗന്ദര്യവും വേട്ടയാടലിന്റെ ഭീതിയും


വി സിനിമാസ് ഇന്റർനാഷണലിന്റെ ബാനറിൽ പത്മ ഉദയ് ആണ് ചിത്രം നിർമ്മിക്കുന്നത്. വിനായകൻ,ബാലു വർ​ഗീസ്, ലുക്ക്മാൻ, ഷൈൻ ടോം ചാക്കോ, ബിനു പപ്പു, ഇർഷാദ് അലി, പ്രശാന്ത് അലക്സാണ്ടർ, ദീപക് വിജയൻ, പി.ബാലചന്ദ്രൻ,ബൈജു, മാത്യൂസ് തോമസ് എന്നിവരാണ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫായിസ് സിദ്ദിഖ് ഛായ​ഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ സം​ഗീതം ജേക്സ് ബിജോയ് ആണ്.ജോയ് പോളാണ് വരികൾ എഴുതിയത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.