Prithviraj in Kurup : ദുൽഖർ സൽമാന്റെ കുറുപ്പിൽ അതിഥി താരമായി പൃഥ്വിരാജ് എത്തുന്നു
Prthviraj Cameo in Movie Kurup ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ദുൽഖർ സൽമാൻ തന്നെയാണ്.
Kochi : ദുൽഖർ സൽമാന്റെ (Dulquer Salman) ഏവരും കാത്തിരിക്കുന്ന ചിത്രമായ കുറുപ്പിൽ (Kurup)അതിഥി താരമായി പൃഥ്വിരാജ് (Prithviraj)എത്തുന്നു. പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്റെ കഥ പറയുന്ന ചിത്രമാണ് കുറുപ്പ്. ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ദുൽഖർ സൽമാൻ തന്നെയാണ്.
നടൻ ഭാരത്താണ് ചിത്രത്തിൽ അതിഥി താരമായി പൃഥ്വിരാജ് എത്തുന്ന വിവരം പുറത്ത് വിട്ടത്. ഒരു തമിഴ് ചാനലിന് നൽകിയ ഇന്റർവ്യൂവിലാണ് ചിത്രത്തിൽ പൃഥ്വിരാജ് എത്തുമെന്ന് ഭാരത് പറഞ്ഞത്. റിപ്പോർട്ടുകൾ അനുസരിച്ച് ചിത്രത്തിൽ വളരെ നിര്ണ്ണായകമായ ഒരു കഥാപാത്രമായി തന്നെയായിരിക്കും പൃഥ്വിരാജ് ത്തുന്നത്.
ALSO READ: Kurupp Teaser: നാം ക്യാ ഹേ ആപ്കാ? കുറുപ്പ്, സുകുമാര കുറുപ്പ്; ടീസറെത്തി
സെക്കന്റ് ഷോയ്ക്ക് ശേഷം ദുൽഖറും ശ്രീനാഥ് രാജേന്ദ്രനും ഒന്നിക്കുന്ന ചിത്രമാണ് കുറുപ്പ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ 5 ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്റെ ജീവിതവും പൊലീസിന്റെ അന്വേഷണവുമാണ് ചിത്രത്തിന്റെ പ്രമേയം.
ചിത്രത്തിൽ ശോഭിത ധുലിപാലയാണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ദുൽഖറിനെയും ശോഭിതയെയും കൂടാതെ ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, സണ്ണി വെയ്ന്‍, ഭരത്, ഷൈന്‍ ടോം ചാക്കോ, സുരഭി ലക്ഷ്മി, വിജയരാഘവന്‍ തുടങ്ങിയവരും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
ALSO READ: ''കുറുപ്പ്'' സുകുമാര കുറുപ്പിനൊരു നായക പരിവേഷം നൽകുന്നോ?
ചിത്രം ഒടിടി റിലീസായി ആയിരിക്കും പ്രേക്ഷകരിലേക്ക് എത്തുന്നതെന്ന് മുമ്പ് തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഇതിനെ കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഇനിയും ഉണ്ടായിട്ടില്ല. ദുൽഖറിന്റെ ബിഗ് ബജറ്റ് ചിത്രം കൂടിയാണ് കുറുപ്പ്. 35 കോടി രൂപയുടെ ബജറ്റിലാണ് ചിത്രം എത്തുന്നത്.
ALSO READ: Kuruppu Teaser: കാത്തിരിപ്പിന് വിരാമം കുറുപ്പ് ടീസർ 26-ന് എത്തുന്നു
സുകുമാര കുറിപ്പിനെ കുറിച്ച് കേരള പൊലീസ് ഇപ്പോഴും അന്വേഷണം തുടരുകയാണ്. റിലീസ് (Release) ചെയ്തപ്പോൾ തന്നെ ടീസറിന് വൻ സ്വീകരണമാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്ന് ഇനിയും അറിയാത്ത സുകുമാര കുറുപ്പ് കേരളത്തിന് ഇപ്പോഴും ഒരു ചുരുളഴിയാത്ത രഹസ്യമാണ്. ചിത്രത്തിന്റെ റിലീസിംഗ് തീയതി ഇനിയും വ്യക്തമാക്കിയിട്ടില്ല.
ദുൽഖർ (Dulquer) സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്റർടൈൻമെൻറ്സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കേരളം, അഹമ്മദാബാദ്, ബോംബെ, ദുബായ്, മാംഗ്ലൂർ മൈസൂർ എന്നിവിടങ്ങളിലായി ആറു മാസം നീണ്ടുനിന്ന ചിത്രീകരണത്തിനൊടുവിലാണ് കുറുപ്പ് റിലീസ് ചെയ്യുന്നത്. 105 ദിവസമെടുത്താണ് ചിത്രത്തിൻറെ ചിത്രീകരണം പൂർത്തിയാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...