ഷറഫുദ്ദീൻ ടൈറ്റിൽ കഥാപാത്രമായെത്തുന്ന ചിത്രമാണ് പ്രിയൻ ഓട്ടത്തിലാണ്. ആന്റണി സോണി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു. മറ്റുള്ളവരുടെ കാര്യങ്ങൾക്ക് വേണ്ടി ഓടിയെത്താൻ യാതൊരു മടിയും ഇല്ലാത്ത ആളാണ് ചിത്രത്തിലെ നായകൻ. പ്രിയദർശൻ എന്നാണ് ഷറഫുദ്ദീന്റെ കഥാപാത്രത്തിന്റെ മുഴുവൻ പേര്. അപര്‍ണ ദാസ് ആണ് ചിത്രത്തിൽ ഷറഫുദ്ദീന്റെ നായികയായി എത്തുന്നത്. നൈല ഉഷയും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

c/o സൈറ ബാനുവിനു എന്ന ചിത്രത്തിന് ശേഷം ആന്‍റണി സോണി സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രിയൻ ഓട്ടത്തിലാണ്. WOW സിനിമാസിന്റെ ബാനറിൽ സന്തോഷ് ത്രിവിക്രമന്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ രചന നിർവഹിച്ചിരിക്കുന്നത്. സു സു സുധിവാത്മീകം, പുണ്യാളൻ അ​ഗർബത്തീസ്, ചതുർമുഖം തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്തികൾ ആണ് ഈ ചിത്രത്തിന്റെയും രചന. 



 


Also Read: Deepika Padukone: അനായാസ മെയ്വഴക്കം ; ദീപിക്ക പദുക്കോണിന്റെ യോ​ഗ ചിത്രങ്ങൾ വൈറലാകുന്നു


അനാർക്കലി മരക്കാർ, ബിജു സോപാനം, ജാഫർ ഇടുക്കി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ചിത്രത്തിൻറെ ഛായാ​ഗ്രഹണം നിർവഹിച്ചിരിക്കുന്നത് പിഎം ഉണ്ണികൃഷ്ണനാണ്. ശബരീഷ് വര്‍മ്മ, വിനായക് ശശികുമാര്‍, പ്രജീഷ് പ്രേം എന്നിവർ എഴുതിയ വരികൾക്ക് ഈണം നൽകിയിരിക്കുന്നത് ലിജിൻ ബംബീനോ ആണ്. 2021 മാർച്ച് 14നാണ് സിനിമയുടെ ചിത്രീകരണം തുടങ്ങിയത്. 


എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അനീഷ് സി സലിം,എഡിറ്റിംഗ് ജോയല്‍ കവി, സൌണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര്‍, സൌണ്ട് മിക്സ് വിഷ്ണു ഗോവിന്ദ്, മേക്കപ്പ് റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം സമീറ സനീഷ്, കലാസംവിധാനം രാജേഷ് പി വേലായുധന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷബീര്‍ മലവട്ടത്ത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.