പാറ്റ്‌ന: തന്‍റെ മുത്തശ്ശി മേരി ജോണ്‍ അഖൗരിയുടെ സംസ്‌കാരം നിഷേധിച്ച പള്ളിക്കെതിരെ ബോളിവുഡ് താരം പ്രിയങ്ക ചോപ്ര രംഗത്ത്. കുമരകത്തെ ആറ്റാമംഗലം സെന്റ് ജോണ്‍സ് പള്ളി സെമിത്തേരിക്കെതിരെയാണ് പ്രിയങ്ക പരസ്യമായി വിമര്‍ശനമുന്നയിച്ചിട്ടുള്ളത്.ഴിഞ്ഞ ജൂണ്‍ മൂന്നിനാണു മേരി ജോണ്‍ അഖൗരി മരിച്ചത്. തുടര്‍ന്ന് അഞ്ചിനു കോട്ടയത്തെത്തിച്ച മൃതദേഹം കുമരകത്തെ ദേവാലയ അധികൃതരുടെ എതിര്‍പ്പിനെ തുടര്‍ന്നു പൊന്‍കുന്നം സെന്റ് തോമസ് യാക്കോബായ പള്ളിയിലാണു സംസ്‌കരിച്ചത്. മാമ്മോദീസ സ്വീകരിച്ച കുമരകത്തെ പള്ളിയില്‍ തന്നെ തന്റെ ശവസംസ്‌കാരം നടത്തണമെന്നായിരുന്നു മേരി ജോണിന്റെ ആഗ്രഹം. 



COMMERCIAL BREAK
SCROLL TO CONTINUE READING

പള്ളി സെമിത്തേരിയില്‍ സംസ്‌കാരം നടത്താന്‍ അനുവദിക്കാത്തത് ദൗര്‍ഭാഗ്യകരമായിപ്പോയെന്ന് പ്രിയങ്ക ചോപ്ര പറഞ്ഞു. എങ്കിലും താന്‍ അതൊന്നും കണക്കിലെടുക്കുന്നില്ല. കുടുംബത്തിലെ മുതിര്‍ന്ന അംഗം നഷ്ടപ്പെട്ടതാണ് പ്രധാന കാര്യമെന്നും പ്രിയങ്ക എഎന്‍ഐയോട് പ്രതികരിച്ചു.അന്യമതത്തില്‍പ്പെട്ട ഒരാളെ വിവാഹം കഴിച്ച മേരി ജോണ്‍ പിന്നീട് അക്രൈസ്തവ ജീവിതമാണ് നയിച്ചതെന്നും ഇക്കാരണത്തില്‍ ക്രൈസ്തവ വിശ്വാസികളെ അടക്കുന്ന സെമിത്തേരിയില്‍ സംസ്‌കരിക്കാന്‍ കഴിയില്ലെന്നുമായിരുന്നു പള്ളി അധികൃതര്‍ അറിയിച്ചത്. മാത്രമല്ല, വിവാഹ ശേഷം മേരി സ്വന്തം സമുദായത്തിലേക്ക് മടങ്ങി വരികയോ ജീവിച്ചിരിക്കുന്നതായി അറിയിക്കുകയോ പോലും ചെയ്തിട്ടില്ലെന്നും കുമരകം പള്ളി അധികൃതര്‍ പറഞ്ഞു. അതുകൊണ്ടാണ് മരിച്ചതിന് ശേഷം ഇവിടെ സംസ്‌കരിക്കണമെന്ന ബന്ധുക്കളുടെ ആവശ്യം നിരാകരിച്ചതെന്നും അവര്‍ വ്യക്തമാക്കി.


അതേ സമയം പ്രിയങ്ക ചോപ്രയുടെ മുത്തശ്ശിയുടെ സംസ്‌കാരത്തിന് അനുമതി നിഷേധിച്ച കുമരകത്തെ സെന്റ് ജോണ്‍സ് ദേവാലയത്തിനെതിരെ യാക്കോബായ കോട്ടയം ബിഷപ്പ് തോമസ് മാര്‍ തിമോത്തിയോസ് മെത്രാപോലിത്ത രംഗത്തെത്തി . പള്ളിയുടെ നടപടി മാനുഷികമല്ലെന്നും അക്രൈസ്തവമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.പള്ളിക്കമ്മറ്റിയുടെ നടപടി വിശ്വാസത്തിന്‍റെ   ഭാഗമല്ലെന്നും അന്ത്യാഭിലാഷം നടത്തിക്കൊടുക്കാതിരുന്നത് നീതികേടായിപ്പോയെന്നും ബിഷപ്പ് പ്രതികരിച്ചു