ആമസോൺ പ്രൈമിൽ ഏറ്റവും കൂടുതൽ ജനപ്രീതി നേടിയെടുത്തിയ രണ്ടാമത്തെ പുതിയ സീരീസ് എന്ന ബഹമതി സ്വന്തമാക്കി സിറ്റാഡല്‍. ഇതോടെ പ്രൈം വീഡിയോയുമായി രണ്ടാം സീസൺ കരാര്‍ പുതുക്കിയിരിക്കുകയാണ് വെബ് സീരിസന്റെ അണിയറ പ്രവർത്തകർ. മെയ് 26 മുതല്‍ 28 വരെ സിറ്റാഡലിന്റെ ആദ്യ എപ്പിസോഡ് പ്രൈം വീഡിയോ അംഗത്വമില്ലാത്തവര്‍ക്കും സൗജന്യമായി കാണാന്‍ അവസരം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ആഗോള ഹിറ്റ് സീരീസ് സിറ്റാഡലിന്റെ രണ്ടാം സീസണിനുള്ള കരാര്‍ പുതുക്കിയതായി പ്രൈം വീഡിയോ അറിയിച്ചു. സംവിധായകന്‍ ജോ റൂസോയും എക്‌സിക്യുട്ടിവ് പ്രൊഡ്യൂസര്‍ ഡേവിഡ് വീലും തന്നെയാണ് രണ്ടാം സീസണും ഒരുക്കുക. റിച്ചാര്‍ഡ് മാഡന്‍, പ്രിയങ്ക ചോപ്ര ജൊനാസ്, ലെസ്ലി മാന്‍വില്ലെ, സ്റ്റാന്‍ലി ടൂച്ചി എന്നിവര്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്ന സ്‌പൈ ത്രില്ലര്‍ ഇന്ത്യ, ഇറ്റലി, ബ്രസീല്‍, ദക്ഷിണാഫ്രിക്ക, യുകെ, യുഎസ് ഉള്‍പ്പെടെ ലോകമെമ്പാടും വന്‍ വിജയം കൈവരിച്ചു കഴിഞ്ഞു. യുഎസിന് പുറത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ കാണുന്ന പ്രൈം വീഡിയോയുടെ രണ്ടാമത്തെ പുതിയ സീരീസും ലോകത്തെ തന്നെ നാലാമത്തെ സീരീസുമെന്ന ബഹുമതി സിറ്റാഡല്‍ സ്വന്തമാക്കിയിട്ടുണ്ട്.


ALSO READ : Thrishanku OTT : അർജുൻ അശോകൻ-അന്ന ബെൻ ചിത്രം ത്രിശങ്കു ഒടിടി അവകാശം ആർക്ക്? ചിത്രം എപ്പോൾ ഒടിടിയിൽ വരും


മേയ് 26 മുതല്‍ പ്രൈം വീഡിയോ അംഗങ്ങള്‍ക്ക് സീരീസിന്റെ എല്ലാ എപ്പിസോഡും ലഭ്യമാകും. മേയ് 26 മുതല്‍ 28 വരെ സിറ്റാഡലിന്റെ ആദ്യ എപ്പിസോഡ് പ്രൈം വീഡിയോ അംഗത്വമില്ലാത്തവര്‍ക്കും സൗജന്യമായി കാണാന്‍ അവസരമുണ്ടാകും. യുഎസിന് പുറത്ത് 240-ലേറെ രാജ്യങ്ങളിലാണ് ഇത് ലഭ്യമാകുക. യുഎസില്‍ മാത്രം മേയ് 26 മുതല്‍ ഒരു മാസത്തേക്ക് ആമസോണ്‍ ഫ്രീവീയില്‍ ആദ്യ എപ്പിസോഡ് സൗജന്യമായി കാണാന്‍ അവസരമുണ്ടാകും. 


സിറ്റാഡല്‍ ആഗോള പ്രതിഭാസമാണെന്ന് ആമസോണ്‍, എംജിഎം സ്റ്റുഡിയോ മേധാവി ജെന്നിഫര്‍ സാല്‍ക്കെ പറഞ്ഞു. പ്രൈം വീഡിയോയുടെ രാജ്യാന്തര പ്രേക്ഷകരുടെ എണ്ണം വര്‍ധിപ്പിക്കുന്ന ഒറിജിനല്‍ ഐപിയില്‍ വേരൂന്നിയ ഒരു പുതിയ ഫ്രാഞ്ചൈസി സൃഷ്ടിക്കുക എന്നതായിരുന്നു എന്നും തങ്ങളുടെ ലക്ഷ്യം. സിറ്റാഡല്‍ പ്രൈം വീഡിയോയിലേക്ക് ഒട്ടനവധി പുതിയ രാജ്യാന്തര ഉപഭോക്താക്കളെ ആകര്‍ഷിച്ചു. ജോയുടെയും ആന്റണി റുസ്സോയുടെയും ദീര്‍ഘവീക്ഷണം, റിച്ചാര്‍ഡ് മാഡന്‍, പ്രിയങ്ക ചോപ്ര ജോനാസ്, ലെസ്ലി മാന്‍വില്ലെ, സ്റ്റാന്‍ലി ടൂച്ചി എന്നിവരുടെ അവിശ്വസനീയമായ അഭിനയം, മറ്റ് അണിയറ പ്രവര്‍ത്തകരുടെ അശ്രാന്ത പ്രവര്‍ത്തനം എന്നിവയുടെ തെളിവാണ് സിറ്റാഡല്‍ കൈവരിച്ച നേട്ടമെന്നും ജെന്നിഫര്‍ സാല്‍ക്കെ പറഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.