Thrishanku OTT : അർജുൻ അശോകൻ-അന്ന ബെൻ ചിത്രം ത്രിശങ്കു ഒടിടി അവകാശം ആർക്ക്? ചിത്രം എപ്പോൾ ഒടിടിയിൽ വരും

Thrishanku Movie OTT Update : മെയ് 26ന് മുതൽ ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യും. അർജുൻ അശോകനും അന്ന ബെന്നും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ത്രിശങ്കു

Written by - Zee Malayalam News Desk | Last Updated : May 26, 2023, 05:30 PM IST
  • നവാഗതനായ അച്യുത് വിനായകാണ് ത്രിശങ്കു സംവിധാനം ചെയ്യുന്നത്.
  • മാച്ച്ബോക്സ് ഷോട്ട്സിന്റെ ബാനറിൽ സഞ്ജയ് റൗത്രേ, സരിത പാട്ടീൽ എന്നിവരാണ് നിർമിച്ചിരിക്കുന്നത്.
  • 'ത്രിശങ്കു' ഇന്ന് മെയ് 26 മുതൽ ത്രിയറ്ററുകളിൽ പ്രദർശനം തുടങ്ങി
Thrishanku OTT : അർജുൻ അശോകൻ-അന്ന ബെൻ ചിത്രം ത്രിശങ്കു ഒടിടി അവകാശം ആർക്ക്? ചിത്രം എപ്പോൾ ഒടിടിയിൽ വരും

Thrishanku OTT Platform : അന്ന ബെന്നും അർജുൻ അശോകനും ആദ്യമായി ഒന്നിക്കുന്ന ചിത്രം 'ത്രിശങ്കു' ഇന്ന് മെയ് 26 മുതൽ ത്രിയറ്ററുകളിൽ പ്രദർശനം തുടങ്ങി. ബോളിവുഡ് ചിത്രങ്ങളായ  'ജോണി ഗദ്ദാർ', 'അന്താധുൻ', 'മോണിക്ക, ഓ മൈ ഡാർലിംഗ്' എന്നീ സിനിമകളുടെ നിർമാതാക്കളായ മാച്ച്ബോക്സ് ഷോട്ട്സ് ആദ്യ മലയാളത്തിൽ ഒരുക്കന്ന സിനിമയാണ് ത്രിശങ്കു. നവാഗതനായ അച്യുത് വിനായകാണ് ത്രിശങ്കു സംവിധാനം ചെയ്യുന്നത്. മാച്ച്ബോക്സ് ഷോട്ട്സിന്റെ ബാനറിൽ സഞ്ജയ് റൗത്രേ, സരിത പാട്ടീൽ എന്നിവരാണ് നിർമിച്ചിരിക്കുന്നത്. 

നെറ്റ്ഫ്ലികിനാണ് ത്രിശങ്കുവിന്റെ ഒടിടി അവകാശം ലഭിച്ചിരിക്കുന്നതെന്ന് സിനിമ മാധ്യമമായ ഒടിടി പ്ലെ റിപ്പോർട്ട് ചെയ്യുന്നു. തിയറ്ററിൽ റിലീസായി 30 ദിവസം പിന്നിട്ടാൽ മാത്രമെ ഒരു മലയാള സിനിമ ഒടിടി സംപ്രേഷണം ചെയ്യാൻ സാധിക്കൂ. അങ്ങനെ കണക്ക് കൂട്ടിയാൽ ജൂൺ 23-ാം തീയതിയോടെ ത്രിശങ്കു നെറ്റ്ഫ്ലിക്സിൽ സംപ്രേഷണം ചെയ്തേക്കും.

ALSO READ : പാച്ചുവും അത്ഭുത വിളക്കും, സുലൈഖ മൻസിൽ ഇതാ നിങ്ങൾ കാത്തിരുന്ന ഈ ആഴ്ചത്തെ ഒടിടി റിലീസുകള്‍

സുരേഷ് കൃഷ്ണ, സെറിൻ ഷിഹാബ്, നന്ദു, കൃഷ്ണ കുമാർ എന്നിവരാണ് അർജുനെയും അന്നാ ബെന്നിനെയും പുറമെ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിഷ്ണു ശ്യാമപ്രസാദ്, ലക്കൂണ പിക്ചേഴ്സ്, ഗായത്രി എം, ക്ലോക്ക്ടവർ പിക്ചേഴ്സ് & കമ്പനി എന്നിവരാണ് മറ്റു നിർമ്മാതാക്കൾ. 

ജയേഷ് മോഹൻ, അജ്മൽ സാബു എന്നിവർ ഛായാഗ്രഹണവും എഡിറ്റിംഗ് രാകേഷ് ചെറുമഠവും നിർവ്വഹിക്കുന്നു. ജെ.കെയാണ് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. സൗണ്ട് ഡിസൈൻ ധനുഷ് നയനാർ. എ.പി ഇന്റർനാഷണൽ ഇ4 എന്റർടെയ്ൻമെന്റ്സാണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുക. തിങ്ക് മ്യൂസിക് ഗാനങ്ങൾ പുറത്തിറക്കും.

ജയേഷ് മോഹൻ, അജ്മൽ സാബു എന്നിവർ ഛായാഗ്രഹണവും എഡിറ്റിംഗ് രാകേഷ് ചെറുമഠവും നിർവ്വഹിക്കുന്നു. ജെ.കെയാണ് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. സൗണ്ട് ഡിസൈൻ ധനുഷ് നയനാർ. എ.പി ഇന്റർനാഷണൽ ഇ4 എന്റർടെയ്ൻമെന്റ്സാണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുക. തിങ്ക് മ്യൂസിക് ഗാനങ്ങൾ പുറത്തിറക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News