സാമന്ത, ദേവ് മോഹന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയായിരുന്നു ശാകുന്തളം. ഗുണശേഖര്‍ സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചത് തെന്നിന്ത്യയിലെ പ്രമുഖ നിര്‍മ്മാതാവായ ദില്‍ രാജു ആണ്. പ്രഖ്യാപനം മുതല്‍ വലിയ സ്വീകാര്യതയായിരുന്നു സിനിമക്ക് ലഭിച്ചത്. അതിന്റെ പ്രധാന കാരണം ഇതിലെ മുഖ്യവേഷങ്ങളിലെത്തിയ സാമന്തയും ദേവ് മോഹനുമായിരുന്നു. ഇന്ത്യയൊട്ടാകെ ആരാധകരുള്ള നടിയാണ് സാമന്ത. ദേവ് മോഹനാകട്ടെ മലയാള സിനിമയായ സൂഫിയും സുജാതയും എന്ന് സിനിമയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടനും. ഇവര്‍ രണ്ടു പേരും ഒന്നിക്കുന്നു എന്നതിനാല്‍ മലയാളികളും ഏറെ പ്രതീക്ഷയോടെയാണ് കാത്തിരുന്നത്. എന്നാല്‍ ബിഗ് ബജറ്റില്‍  ത്രീഡി സാങ്കേതികവിദ്യയിലെത്തിയ ചിത്രം പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇറങ്ങി അധികനാള്‍ തീയേറ്ററില്‍ നിലനില്‍ക്കാന്‍ സിനിമയ്ക്ക് സാധിച്ചില്ല. വലിയ പരാജയമാണ് സിനിമ നേരിട്ടത്. ഇപ്പോള്‍ അതിന് പ്രതികരണവുമായി എത്തിയിരിക്കുകയാണ് സിനിമയുടെ നിര്‍മ്മാതാവായ ദില്‍ രാജു. തന്റെ 25 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും വലിയ അടിയാണ് ശാകുന്തളമെന്ന് ദില്‍ രാജു പറഞ്ഞു. 20 കോടിയുടെ നഷ്ടമാണ് ശാകുന്തളം സിനിമയുടെ നിര്‍മ്മാണത്തില്‍ തനിക്കുണ്ടായത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇതിനെക്കുറിച്ചെല്ലാം മനസ്സ് തുറന്നത്. 


ALSO READ:  മലയാളികളുടെ മനസ്സുറപ്പിന്‍റെയും ആത്മവിശ്വാസത്തിന്‍റെയും നേർക്കാഴ്ച! ബുക്കിംഗ് ആരംഭിച്ചു


ദില്‍ രാജുവിന്റെ വാക്കുകള്‍ ഇങ്ങനെ 
 
''എന്റെ കരിയറിലെ മികച്ച വര്‍ഷമായിരുന്നു 2017. നേനു ലോക്കല്‍, ശതമാനം ഭവതി, മിഡില്‍ ക്ലാസ് അബ്ബായി തുടങ്ങി ലാഭം നേടിയ ഒരുപാട് സിനിമകള്‍ സംഭവിച്ചു. ഞാന്‍ ഏകദേശം 50 സിനിമകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. അതില്‍ നാലോ അഞ്ചോ സിനിമകളാണ് നഷ്ടമുണ്ടാക്കിയത്. എന്നാല്‍ തന്റെ 25 വര്‍ഷത്തെ സിനിമാ കരിയറില്‍ ശാകുന്തളം നേരിട്ടതു പോലൊരു പരാജയം ഉണ്ടായിട്ടില്ല. എന്റെ സിനിമാ ജീവിതത്തില്‍ ഞാന്‍ നേരിട്ട ഏറ്റവും വലിയ അടിയാണ് ശാകുന്തശളം എന്ന സിനിമ.'' എന്നാണ് ദില്‍ രാജു പറഞ്ഞത്. 


ഇപ്പോള്‍ നേരിടേണ്ടി വന്ന ഈ പരാജയം താന്‍ അംഗീകരിക്കുന്നതായും ഉള്‍ക്കൊള്ളുന്നതായും ദില്‍ രാജു പറഞ്ഞു. എവിടെയാണ് തെറ്റുപറ്റിയതെന്ന് പരിശോധിക്കും.പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടിരുന്നെങ്കില്‍ ഇതൊരു ബ്ലോക്ക് ബസ്റ്റര്‍ ചിത്രമായേനെ. ശാകുന്തളത്തില്‍ അത്രയേറെ വിശ്വാസമുണ്ടായിരുന്നതുകൊണ്ടാണ് റിലീസീന് നാലുദിവസം മുമ്പ് പ്രിവ്യൂ ഷോ നടത്തിയത്. പക്ഷേ കണക്കുകൂട്ടലുകള്‍ എല്ലാം തെറ്റിപ്പോയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.തെലുങ്കിനു പുറമേ, ഹിന്ദി, മലയാളം, തമിഴ്, കന്നഡ ഭാഷകളിലും റിലീസ് ചെയ്ത ചിത്രം പുറത്തിറങ്ങി. എന്നാല്‍ ആദ്യ ആഴ്ചയില്‍ നേടിയത് വെറും ഏഴ് കോടി രൂപ മാത്രമാണ്. ആഗോളതലത്തില്‍ റിലീസ് ചെയ്തിട്ടും കാര്യമായ നേട്ടമുണ്ടാക്കാന്‍ ചിത്രത്തിനായില്ല. അറുപത്തഞ്ച് കോടിയായിരുന്നു ചിത്രത്തിന്റെ മുടക്കുമുതലെന്നാണ് റിപ്പോര്‍ട്ട്. ദൃശ്യ വിസ്മയമൊരുക്കാന്‍ നടത്തിയ ശ്രമങ്ങളെല്ലാം കാലഹരണപ്പെട്ടതായി തോന്നുന്നുവെന്നായിരുന്നു ചിത്രം നേരിട്ട പ്രധാന വിമര്‍ശനം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.