തിരുവനന്തപുരം: മലയാള സിനിമയിൽ ഇപ്പോൾ ശുദ്ധികലശത്തിന്റെ കാലമാണ്. താരങ്ങളുടെ അനാവശ്യ ഇടപെടലുകൾ സിനിമ നിർമ്മാണത്തിന് തടസ്സം നിൽക്കുന്നുവെന്ന ആരോപണത്തിൽ തുടങ്ങിയതാണ് ചർച്ച. അത് പിന്നീട് സിനിമ സെറ്റിൽ വലിയ തോതിൽ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന തുറന്നു പറച്ചിൽ വരെയെത്തി. ഇതിനിടെ ഷൈൻ നിഗം, ശ്രീനാഥ് ഭാസി എന്നീ യുവ നടന്മാരെ പരസ്യമായി വിലക്കുന്നത് വരെയെത്തിയിരുന്നു. ഇപ്പോഴിതാ സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തെ തടയിടാൻ ഒരുങ്ങിയിരിക്കുകയാണ് കേരളാ പോലീസ്.


COMMERCIAL BREAK
SCROLL TO CONTINUE READING

സിനിമാ ലൊക്കേഷനുകളിൽ പരിശോധന കർശനമാക്കുമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. ഈ തീരുനാനത്തിന് പൂർണ്ണ പിന്തുണ അറിയിച്ച് രംഗത്തു വന്നിരിക്കുകയാണ് നിർമ്മാതാവ് സുരേഷ് കുമാർ.  എത്ര വലിയ താരമായാലും ലഹരിയുടെ കാര്യത്തിൽ വിട്ടുവീഴ്ച്ചയില്ലെന്നാണ് സുരേഷ് കുമാർ വ്യക്തമാക്കി. ലഹരി ഉപയോഗിച്ച് പ്രശ്നമുണ്ടാക്കുന്നവരെ സിനിമയിൽ നിന്നും മാറ്റി നിർത്തുമെന്നും. ഈ തീരുമാനങ്ങലെല്ലാം കുറച്ചു മുന്നേ തന്നെ സ്വീകരിക്കേണ്ടതായിരുന്നു.പോലീസിന്റെ പക്കൽ ലഹരി ഉപയോഗിക്കുന്ന സിനിമക്കാരുടെ പട്ടികയുണ്ടെന്നും അതുകൊണ്ട് നടപടി എടുക്കാമെന്നും നിർമ്മാതാവ് വ്യക്തമാക്കി. 


ALSO READ: നിഖിലിന്റെ പാൻ ഇന്ത്യൻ ചിത്രം 'സ്പൈ'; ജൂൺ 29ന് തീയേറ്ററുകളിലെത്തും


സുരേഷ് കുമാറിന്റെ വാക്കുകൾ


' ലഹരിയുടെ കാര്യത്തിൽ ഇനി യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. ഏത് വലിയ ആർട്ടിസ്റ്റ് ആയാലും ലഹരി ഉപയോഗിച്ചാൽ ഒഴിവാക്കും. ഈ വിഷയത്തിൽ 'അമ്മ'യുമായി ചർച്ചചെയ്ത് തീരുമാനം എടുത്തിട്ടുണ്ട്. സെറ്റിലെ പോലീസിന്റെ സാന്നിധ്യം ഒരിക്കലും സിനിമാ ചിത്രീകരണത്തെ ബാധിക്കില്ല. പോലീസ് ഈ വിഷയത്തിൽ നേരത്തെ ഇടപെട്ട് കർശന നടപടി സ്വീകരിക്കേണ്ടതായിരുന്നു. ലഹരി ഉപയോഗിച്ച് പ്രശ്നമുണ്ടാക്കുന്നവരെ സെറ്റിന് ആവശ്യമില്ല. ആരൊക്കെ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് എല്ലാവർക്കും അറിയാം. ഉപയോഗിക്കുന്നവർ സൂക്ഷിച്ചാൽ അവർക്ക് കൊള്ളാം. ഇപ്പോൾ കൈവിട്ട അവസ്ഥയാണ്. ശുദ്ധീകരണം ആവശ്യമാണ്. ലഹരി ഉപയോഗിച്ച് തോന്നുന്നത് ചെയ്യാനുള്ള ഇടമല്ലിത്. ജോലി കഴിഞ്ഞാൽ ശമ്പളം വാങ്ങി പോണം. പോലീസിനും സർക്കാരിനും ആവശ്യമായ ൂർണ പിന്തുണ ഞങ്ങളുടെ ഭാഗത്ത്നിന്ന് ഉണ്ടാകും. സെറ്റിലും കാരവാനിലും വന്നിരുന്ന് ലഹരി ഉപയോഗിച്ചിട്ട് പ്രശ്നമുണ്ടാക്കുന്ന ആളുകളെ സിനിമയ്ക്ക് ആവശ്യമില്ല'- സുരേഷ് കുമാർ പറഞ്ഞു.


സിനിമാ ലൊക്കേഷനുകളിൽ ലഹരി ഉപയോഗമുണ്ടെന്ന പരാതിയെ തുടർന്ന് പരിശോധന കർശനമാക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണർ കെ. സേതുരാമൻ വ്യക്തമാക്കിയിരുന്നു. ഇനി മുതൽ ലൊക്കേഷനുകളിൽ ഷാഡോ പോലീസിന്റെ സാന്നിധ്യമുണ്ടാകുമെന്നും നിയമം ലംഘിക്കുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ചുള്ള ഒരു അടിയന്തര യോഗം ചേർന്നിരുന്നതായും കമ്മിഷണർ കൂട്ടിച്ചേർത്തു. സിനിമാ രംഗത്തുനിന്നുള്ള പലരും പിന്തുണ അറിയിച്ചിട്ടുണ്ട്.ലഹരി ഉപയോഗവും അത് കടന്നു വരുന്ന വഴികളും തുടങ്ങി വിശദമായിത്തന്നെ അന്വേഷിക്കുമെന്നും കമ്മിഷണർ കൂട്ടിച്ചേർത്തു.


ടിനി ടോം, ബാബുരാജ് ഉൾപ്പെടെയുള്ള സിനിമാപ്രവർത്തകർ നേരത്തേ സിനിമാ രംഗത്തെ രൂക്ഷമായ ലഹരി ഉപയോഗത്തെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നു. താരസംഘടനയായ അമ്മയിൽ ലഹരി ഉപയോഗിക്കുന്നവർക്ക് അംഗത്വം നൽകില്ലെന്ന നിയമഭേദഗതി തന്നെയുണ്ട്. എന്നിട്ടും ഈ രംഗത്തെ ലഹരി ഉപയോഗം തടയാനായില്ല. ഇതോടെയാണ് നടപടി സ്വീകരിക്കുന്ന തരത്തിലേക്ക് കാര്യങ്ങളെത്തിയത്. മലയാള സിനിമാ രം​ഗം നേരിട്ടു കൊണ്ടിരിക്കുന്ന തകർച്ചയിൽ നിന്നും കരകയറാനുള്ള ആദ്യ പടിയെന്നോണമാണ് ഇപ്പോൾ ലഹരിക്ക് തടയിട്ടിരിക്കുന്നത്. ഇതിനു പുറമേ ഇറങ്ങുന്ന സിനിമകളെ പരാജയപ്പെടുകയാണെന്നും സിനിമയോട് അഭിനേതാക്കൾ നീതി പുലർത്തുന്നില്ല, ഒരു മര്യാദയുമില്ലാതെ പ്രതിഫലം വാങ്ങുന്നു എന്ന തരത്തിലും ആരോപണങ്ങൾ വന്നിരുന്നു. വരും ദിവസങ്ങളിൽ ഇതിനെതിരേയെല്ലാം സിനിമാ സംഘടനകൾ എന്തു നടപടി സ്വീകരിക്കുമെന്ന് വ്യക്തമായിട്ടില്ല. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.