Malayalam Film Industry: മലയാള സിനിമാ മേഖലയിൽ ഈ വർഷം 700 കോടി നഷ്ടം, ലാഭം നേടിയത് 26 ചിത്രങ്ങൾ മാത്രമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ
Producers association: അഭിനേതാക്കൾ പ്രതിഫലം കുറയ്ക്കാത്തത് ഉൾപ്പെടെ വലിയ പ്രതിസന്ധിക്ക് കാരണമായെന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ വിലയിരുത്തൽ.
കൊച്ചി: മലയാള സിനിമാ വ്യവസായത്തിന് 2024ൽ 700 കോടി രൂപയുടെ നഷ്ടമെന്ന് നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. 1000 കോടി മുതൽ മുടക്കിൽ പുറത്തിറങ്ങിയ 199 ചിത്രങ്ങളിൽ ലാഭം നേടിയത് 26 ചിത്രങ്ങൾ മാത്രം. അഭിനേതാക്കൾ പ്രതിഫലം കുറയ്ക്കാത്തത് ഉൾപ്പെടെ വലിയ പ്രതിസന്ധിക്ക് കാരണമായെന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ വിലയിരുത്തൽ.
ജനുവരി മുതൽ ഇതുവരെ റിലീസ് ചെയ്തത് ആകെ 204 ചിത്രങ്ങളാണ്. അതിൽ 199 പുതിയ റിലീസും അഞ്ച് ചിത്രങ്ങൾ റീ റിലീസുമായിരുന്നു. പുതിയതായി റിലീസ് ചെയ്ത ചിത്രങ്ങളിൽ 199 എണ്ണത്തിൽ 26 എണ്ണം മാത്രമാണ് സൂപ്പർ ഹിറ്റ്, ആവറേജ് ഹിറ്റ് എന്നീ നിലകളിൽ പ്രകടനം കാഴ്ചവച്ചത്. 300 കോടി മുതൽ 350 കോടി രൂപവരെയാണ് ലാഭം.
ALSO READ: ദമ്പതിമാർക്ക് ഇടയിലേക്ക് ഒരു 'ബെസ്റ്റി'; ചിത്രം ജനുവരിയിൽ തിയേറ്ററുകളിലേക്ക്
700 കോടിയോളം രൂപ നഷ്ടമുണ്ടാക്കി ബാക്കിയുള്ളവ തിയേറ്ററിൽ യാതൊരു ചലനവും സൃഷ്ടിക്കാതെ പോയെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ കണക്ക് സഹിതം വ്യക്തമാക്കി. ദേവദൂതൻ മാത്രമാണ് റീ റിലീസിൽ നേട്ടം ഉണ്ടാക്കിയത്. സിനിമയുടെ നിർമാണ ചിലവ് സൂക്ഷ്മമായി പരിശോധിച്ച് കുറവ് വരുത്തേണ്ട സാഹചര്യമാണെന്നാണ് നിർമാതാക്കൾ വിലയിരുത്തുന്നത്.
അഭിനേതാക്കളുടെ പ്രതിഫലം ഗണ്യമായി വർധിച്ചു. അഭിനേതാക്കൾ പ്രതിസന്ധി മനസിലാക്കി സഹകരിക്കാത്തതും സിനിമാ വ്യവസായം അഭിമുഖീകരിക്കുന്ന പ്രധാന പ്രതിസന്ധിയാണെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ആരോപിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.