കൊച്ചി: പ്രൊഡക്ഷൻ കൺട്രോളർ ഷാനു ഇസ്മായിലിനെ മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലാണ് ഷാനുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ 10 ദിവസമായി ഷാനു ഈ ഹോട്ടലിൽ താമസിക്കുകയായിരുന്നു. ഇന്ന് 3 മണിയോടെയാണ് മൃതദേഹം കണ്ടത്. സെപ്റ്റംബർ 11 നാണ് ഷാനു ഹോട്ടലിൽ റൂം എടുത്തത്. ഇന്ന് റൂമിൽ നിന്നും പുറത്ത് ഇറങ്ങാതിരുന്നതിനാൽ അന്വേഷിച്ചപ്പോഴാണ് ബാത്ത്റൂമിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് സെൻട്രൽ പോലീസ് അന്വേഷണം ആരംഭിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

തിരുവനന്തപുരം സ്വദേശിയായ നടിയുടെ പരാതിയിൽ ഷാനുവിനെതിരെ മ്യൂസിയം പോലീസ് കേസെടുത്തിരുന്നു. സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് ബലാത്സംഗം ചെയ്തുവെന്നാണ് ആരോപണം. 2018 ൽ നടന്ന സംഭവത്തിലാണ് മ്യൂസിയം പൊലീസ് കേസെടുത്തിരിക്കുന്നത്.



മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.