പ്രിയ നടൻ പുനീത് രാജ്കുമാറിന്റെ വിയോ​ഗത്തിന്റെ ഞെട്ടലിൽ നിന്നും അദ്ദേഹത്തിന്റെ ആരാധകരും സിനിമ ലോകവും മുക്കരായിട്ടില്ല. പുനീത് അവസാനമായി അഭിനയിച്ച ചിത്രം ജെയിംസ് ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ആരാധകരുടെ പ്രിയപ്പെട്ട അപ്പുവിന്റെ ജന്മദിനമായ മാർച്ച് 17നായിരുന്നു ജെയിംസ് തിയേറ്ററുകലിൽ റിലീസ് ചെയ്തത്. ഇപ്പോഴിതാ ചിത്രം ഒടിടിയിൽ റിലീസ് ചെയ്യുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഏപ്രിൽ 14ന് സോണി ലിവിലാണ് പുനീത് ചിത്രം ജെയിംസ് റിലീസ് ചെയ്യുന്നത്. ചേതന്‍ കുമാര്‍ ആണ് ചിത്രത്തിന്റെ സംവിധായകൻ. തിരക്കഥയും ചേതൻ കുമാറിന്റേതാണ്. പുനീത് സൈനിക വേഷത്തിലെത്തിയ ചിത്രം ആക്ഷന് പ്രാധാന്യം നല്‍കി ചെയ്‍ത മാസ് എന്റർടെയ്‍നറാണ്. സിനിമയിലെ ഒരു പാട്ടും ചില ആക്ഷൻ സീക്വൻസും ഒഴികെ മറ്റ് പ്രധാന ഭാ​ഗങ്ങളെല്ലാം ചിത്രീകരിച്ച ശേഷമായിരുന്നു പുനീതിന്റെ വിയോ​ഗം. നാലായിരത്തിലധികം സ്‍ക്രീനുകളിലാണ് ജെയിംസ് റിലീസ് ചെയ്തത്. ഒരു കന്നഡ ചിത്രത്തിന്റെ റെക്കോര്‍ഡ് സ്‍ക്രീനിംഗാണ് 'ജെയിംസി'ന് ലഭിച്ചത്. 


കിഷോര്‍ പ്രൊഡക്ഷൻസിന്റെ ബാനറിൽ കിഷോര്‍ പതികൊണ്ടയാണ് ചിത്രം നിർമ്മിച്ചത്. ചരണ്‍ രാജാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്. ദീപു എസ് കുമാറാണ് ചിത്രസംയോജനം നിര്‍വഹിക്കുന്നത്. അരുണ്‍ പ്രഭാകര്‍, ശ്രീകാന്ത്, ആര്‍ ശരത്‍കുമാര്‍ ഹരീഷ് പേരടി, തിലക് ശേഖര്‍, മുകേഷ് ഋഷി, ആദിത്യ മേനോൻ, രംഗയാന രഘു, അവിനാശ്, സധു കോകില, ചിക്കണ്ണ, സുചേന്ദ്ര പ്രസാദ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.