ഹൈദരാബാദ്: പുഷ്പ 2 പ്രീമിയർ ഷോയ്ക്കിടെ ഉണ്ടായ ഉന്തിലും തള്ളിലും ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ശ്രീതേജിന്റെ ആരോ​ഗ്യനിലയിൽ പുരോ​ഗതി. വെന്‍റിലേറ്റർ സഹായമില്ലാതെ കുട്ടി ശ്വസിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. രണ്ട് ദിവസം മുൻപ് മുതൽ കുട്ടിയെ ഇടയ്ക്കിടെ വെന്‍റിലേറ്ററിൽ നിന്ന് മാറ്റി നോക്കിയിരുന്നു. ഇപ്പോൾ ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായമില്ലാതെ കുട്ടി ശ്വസിക്കാൻ തുടങ്ങിയത് വലിയ ആശ്വാസമാണെന്ന് ഡോക്ടർമാർ പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം കുട്ടി ഇപ്പോഴും അബോധാവസ്ഥയിലാണ്. തലച്ചോറിന് മാരകമായ ക്ഷതമാണ് ഏറ്റിട്ടുള്ളത്. ഇതേ തുടർന്ന് കുട്ടി കണ്ണ് തുറക്കുകയോ ശബ്ദങ്ങളോട് പ്രതികരിക്കുകയോ ചെയ്യുന്നില്ല. ട്യൂബിലൂടെ തന്നെയാണ് ഭക്ഷണം നൽകുന്നത്. തലച്ചോറിന്‍റെ പരിക്കുകൾ മെച്ചപ്പെടാൻ മാസങ്ങളെടുക്കുമെന്ന് ഡോക്ടർമാർ വ്യക്തമാക്കുന്നു. ഹൈദരാബാദിലെ കിംസ് ആശുപത്രിയിലെ ശിശുരോഗ വിഭാഗത്തിലെ ഐസിയുവിലാണ് ശ്രീതേജ് ചികിത്സയിലുള്ളത്.


ഇതിനിടെ അല്ലു അർജുനും പുഷ്പ 2 വിന്‍റെ നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്സും ചിത്രത്തിന്റെ സംവിധായകനും ചേർന്ന് ശ്രീതേജിന്‍റെ കുടുംബത്തിന് രണ്ട് കോടി രൂപ ധനസഹായം നൽകി. അല്ലു അർജുൻ 1 കോടി രൂപയും നിർമാതാക്കളായ മൈത്രി മൂവീ മേക്കേഴ്സ് 50 ലക്ഷവും സംവിധായകന്‍ സുകുമാര്‍ 50 ലക്ഷവും വീതം കൈമാറി. ഫിലിം ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ അധ്യക്ഷന്‍ ദില്‍ രാജു ആണ് കുടുംബത്തിന് ചെക്ക് കൈമാറിയത്. ഇന്നലെ കേസുമായി ബന്ധപ്പെട്ട് അല്ലു അർജുനെ ഹൈദരാബാദ് പൊലീസ് മൂന്നരമണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.