സുകുമാർ സംവിധാനം ചെയ്ത് അല്ലു അർജുൻ നായകനായ പുഷ്പയിലൂടെ പാൻ ഇന്ത്യൻ തലത്തിൽ ശ്രദ്ധ നേടിയ താരമാണ് ഫഹദ് ഫാസിൽ. ഇന്ത്യയിലുടനീളമുള്ള സിനിമാപ്രേമികൾ ഫഹദിന്‍റെ മികവുറ്റ പ്രകടനത്തെ വാഴ്ത്തിയിരുന്നു. ഭൻവർസിംഗ് ഷെഖാവത് എന്ന വില്ലൻ കഥാപാത്രത്തെ താരം അവിസ്മരണീയമാക്കി. ഇപ്പോൾ ചിത്രീകരണം തുടരുന്ന പുഷ്പയുടെ രണ്ടാം ഭാഗമായ പുഷ്പ 2-വിലും ഫഹദ് വില്ലൻ വേഷത്തിലെത്തുന്നുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇപ്പോഴിതാ തങ്ങളുടെ സ്വന്തം വില്ലന്‍റെ പിറന്നാൾ വേളയിൽ ആശംസകൾ നേർന്നിരിക്കുകയാണ് പുഷ്പ 2 ടീം. തോക്കേന്തി മാസ് ലുക്കിൽ ഫഹദ് നിൽക്കുന്ന പോസ്റ്ററിന്‍റെ അകമ്പടിയോടെയാണ് പുഷ്പ 2 ടീമിന്‍റെ പിറന്നാളാശംസ. ജീവിതത്തിൽ ഒരു വർഷം കൂടി പിന്നിടുന്ന വേളയിൽ മുൻ വർഷങ്ങളിലെ പോലെ ഫഹദിന്‍റെ അടുത്ത വർഷവും താരപ്പൊലിമയുള്ളതാകട്ടെ എന്നാണ് പ്രതീക്ഷ. ഈ വർഷം ഡിസംബർ 6-നാണ് പുഷ്പ 2 തീയറ്ററുകളിൽ എത്തുക.


ALSO READ: സൂപ്പർ സ്റ്റാറിനും ബി​ഗ് ബിയ്ക്കും ഒപ്പം ഫഹദ്; ലൈക്ക പ്രൊഡക്ഷൻസ് പങ്കിട്ട ചിത്രം വൈറൽ


മൂന്നു വർഷത്തോളം ഇടവേളയ്ക്കു ശേഷം പുറത്തിറങ്ങുന്ന അല്ലു അർജുന്‍റെ ചിത്രം എന്ന നിലയിലും, ഇന്ത്യയൊട്ടുക്ക് തരംഗം സൃഷ്‌ടിച്ച പുഷ്പയുടെ രണ്ടാം ഭാഗം എന്ന നിലയിലും പ്രേക്ഷകർക്ക് പുഷ്പ 2-വിലുള്ള പ്രതീക്ഷ വാനോളമാണ്. ആദ്യ ഭാഗം സംവിധാനം ചെയ്ത സുകുമാർ തന്നെ സംവിധാനം ചെയ്യുന്ന പുഷ്പ 2 നിർമ്മിക്കുന്നത് മൈത്രി മൂവി മേക്കേഴ്സും സുകുമാർ റൈറ്റിങ്‌സും ചേർന്നാണ്. രശ്മിക മന്ദന നായികയായി എത്തുന്ന ചിത്രത്തിന്‍റെ സംഗീതസംവിധാനം നിർവഹിക്കുന്നത് ദേവി ശ്രീ പ്രസാദാണ്. 


ഛായാഗ്രാഹകൻ: മിറെസ്‌ലോ കുബ ബ്രോസെക്, സംഘട്ടനം: പീറ്റർ ഹെയ്ൻ, കേച്ച കംഫാക്ഡീ, ഡ്രാഗൺ പ്രകാശ്, നബകാന്ത, പ്രൊഡക്ഷൻ ഡിസൈൻ: എസ് രാമകൃഷ്ണ, എൻ മോണിക്ക, ഗാനരചന: സിജു തുറവൂർ, എഡിറ്റർ: നവിൻ നൂലി, വിഎഫ്എക്സ് സൂപ്പർവൈസർ: കമല കണ്ണൻ, വസ്ത്രാലങ്കാരം: ദീപാലി നൂർ, ശീതൾ ശർമ്മ, നൃത്തസംവിധാനം: പ്രേം രക്ഷിത്, ഗണേഷ് ആചാര്യ, വിജയ് പോലാക്കി, സൃഷ്ടി വർമ, ക്യാരക്ടർ ഡിസൈനർ: പ്രീതി ശീൽ സിംഗ്, സിഎഫ്ഒ: സി.എച്ച്. നാഗഭൂഷണം, 


എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ബാബാ സായ് കുമാർ മാമിഡിപ്പള്ളി, ചീഫ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: കെ വി വി ബാല സുബ്രഹ്മണ്യൻ വിഷ്ണു, മിക്സ് എഞ്ചിനീയർ - ബിപിൻ, ഡിഐ & സൗണ്ട് മിക്സിംഗ്: അന്നപൂർണ സ്റ്റുഡിയോസ്, സൗണ്ട് ഡിസൈൻ: റസൂൽ പൂക്കുട്ടി, വിജയ് കുമാർ, പിആർഒ: ആതിര ദിൽജിത്ത്, മാർക്കറ്റിംഗ് - ഫസ്റ്റ് ഷോ ഓൺലൈൻ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ്, പബ്ലിസിറ്റി: മാക്സ് മീഡിയ, ബ്രാൻഡിംഗ്: കെ ആർ സിദ്ധാർത്ഥ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.