Pushpa 2 : ഇനി ദാരിക വധം! പുഷ്പ 2 ടീസർ
Pushpa 2 The Rule Teaser : 2021 റിലീസായ പുഷ്പ ദി റൈസ് എന്ന സിനിമയുടെ രണ്ടാം ഭാഗത്തിന്റെ ടീസറാണ് ഇന്ന് പുറത്ത് വിട്ടിരിക്കുന്നത്
അല്ലു അർജുൻ ചിത്രം പുഷ്പയുടെ രണ്ടാം ഭാഗമായ പുഷ്പ 2 ദ റൂൾ സിനിമയുടെ ടീസർ പുറത്ത് വിട്ടു. അല്ലു അർജുന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് അണിയറപ്രവത്തകർ ടീസർ പുറത്ത് വിട്ടത്. ഭദ്രകാളിയുടെ വേഷത്തിൽ വില്ലന്മാരേ അടിച്ചിടുന്ന അല്ലു അർജുനെയാണ് ടീസർ വീഡിയോയിൽ അവതരിപ്പിച്ചിരിക്കുന്നത്. സുകുമാർ ആണ് ചിത്രത്തിന്റെ രചനയും സംവിധാനം നിർവഹിച്ചിരിക്കുന്നത്. ചിത്രം ഈ വർഷം ഓഗസ്റ്റ് 15ന് തിയറ്ററുകളിൽ എത്തും. പുഷ്പ സിനിമയിലെ പ്രകടനത്തിന് അല്ലു അർജുന് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചിരുന്നു.
കഴിഞ്ഞ ദിവസം ചിത്രത്തിൽ നായികയായി എത്തുന്ന രശ്മിക മന്ദനയുടെ ക്യാരക്ടർ പോസ്റ്റർ പങ്കുവെച്ചിരുന്നു. ചിത്രത്തിൽ വില്ലനായി എത്തുന്നത് മലയാളി താരം ഫഹദ് ഫാസിലാണ്. മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യേർനേനിയും രവി ശങ്കർ യലമഞ്ചല്ലി ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. അല്ലു അർജുനും രശ്മികയ്ക്കും ഫഹദിനും പുറമെ ധനുഞ്ജയ്, റാവു രമേഷ്, സുനിൽ, അനസൂയ ഭരദ്വാജ്, അജയ് ഘോഷ് ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ദേവി ശ്രീ പ്രസാദ് (ഡിഎസ്പി) ആണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. മിർസ്ലോ ക്യൂബാ ബ്രോസെക്കാണ് സിനിമയുടെ ഛായാഗ്രാഹകൻ. റൂബെനും കാർത്തിക ശ്രീനിവാസും സിനിമയുടെ എഡിറ്റർ. പീറ്റർ ഹെയ്നും, കീച്ചാ കംഫക്ഡീ, ഡ്രാഗൺ പ്രകാശ്, നബകണ്ട എന്നിവരാണ് സിനിമയുടെ സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. സിനിമയുടെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സിലാണ് സ്വന്തമാക്കിയിരിക്കുന്നത്. പൂഷ്പയുടെ ആദ്യ ഭാഗം 400 കോടിയോളം രൂപയാണ് ബോക്സ്ഓഫീസിൽ നിന്നും സ്വന്തമാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.