Pushpa Amazon Prime | യഥാർത്ഥത്തിൽ പുഷ്പക്ക് ആമസോൺ കൊടുത്ത തുക കുറഞ്ഞു പോയോ?
നാല് ഭാഷകളിൽ ആമസോൺ പ്രൈം വീഡിയോയിൽ വെള്ളിയാഴ്ച എട്ട് മണിക്ക് ചിത്രം എത്തും
അല്ലു അർജുനും രശ്മിക മന്ദാനയും തകർത്തഭിനയിച്ച പുഷ്പ: ദി റൈസ് - ഭാഗം 1 ബോക്‌സ് ഓഫീസിൽ വൻ തുകയാണ് നേടിയത്. ലോകമെമ്പാടുമുള്ള ചിത്രത്തിന്റെ കളക്ഷൻ ഏതാണ്ട് 300 കോടിയാണ്. ഹിന്ദി ഡബ്ബ് വേർഷൻ മാത്രം 20 ദിവസം കൊണ്ട് 70 കോടി നേടി.
നിലവിൽ ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ നാല് ഭാഷകളിൽ ആമസോൺ പ്രൈം വീഡിയോയിൽ വെള്ളിയാഴ്ച എട്ട് മണിക്ക് പ്രീമിയർ ചെയ്യാൻ ഒരുങ്ങുകയാണ്. അതിനിടയിൽ ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശത്തിനായി ആമസോൺ പ്രൈം വീഡിയോ നൽകിയ തുക കുറവാണെന്നാണ് ഇൻഡ്സ്ട്രിയിലെ സംസാരം.
Mirchi9-ലെ ഒരു റിപ്പോർട്ട് പ്രകാരം ചിത്രത്തിന്റെ ഡിജിറ്റൽ സ്ട്രീമിംഗ് അവകാശത്തിന് 22 കോടിയാണ് ആമസോൺ നൽകിയത്. എന്നാൽ പുഷ്പ പോലൊരു ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ഈ തുക അൽപ്പം കുറവാണ്. എന്നാൽ നിർമ്മാതാക്കൾ നേരത്തെ തന്നെ കരാർ നൽകിയതായാണ് വാർത്തകൾ.
സൗത്ത് പതിപ്പുകൾ ഇന്ന് ആമസോൺ പ്രൈമിലെത്തുമെങ്കിലും ഹിന്ദിയിൽ ചിത്രം മികച്ച കളക്ഷൻ നേടുമെന്ന് തോന്നിയതിനാൽ ഹിന്ദി ഡബ്ബ് ചെയ്ത പതിപ്പിന്റെ സ്ട്രീമിംഗ് തടഞ്ഞുവയ്ക്കാൻ നിർമ്മാതാക്കൾ ആമസോണിനോട് സംസാരിച്ചതായി റിപ്പോർട്ടുണ്ട്. ഹിന്ദി വിപണിയിൽ, കഴിഞ്ഞ വർഷം പുറത്തിറങ്ങിയ പല ബോളിവുഡ് ചിത്രങ്ങളേക്കാളും മികച്ചതാണ് പുഷ്പയെന്നാണ് അഭിപ്രായം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...