Pushpa Party Song Oo Antava : 'ഊ ആണ്ടവാ മാവ ഊ ഊ ആണ്ടവാ'; 'പുഷ്പയുടെ പാര്‍ട്ടി ഗാനം എത്തി; അല്ലുവിന്റെ പുഷ്പയില്‍ ചുവടുവെച്ച് സാമന്ത: പാട്ട് പാടി രമ്യ നമ്പീശന്‍

തെലുങ്കില്‍ ഇന്ദ്രവതി ചൗഹാന്‍ ആലപിച്ച ഗാനം മലയാളത്തില്‍ രമ്യ നമ്പീശനാണ് ആലപിച്ചിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Dec 11, 2021, 12:06 PM IST
  • 'ഊ ആണ്ടവാ മാവ ഊ ഊ ആണ്ടവാ' എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടത്.
  • തെലുങ്കില്‍ ഇന്ദ്രവതി ചൗഹാന്‍ ആലപിച്ച ഗാനം മലയാളത്തില്‍ രമ്യ നമ്പീശനാണ് ആലപിച്ചിരിക്കുന്നത്.
  • ദേവി ശ്രീ പ്രസാദാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. നേരത്തെ ചിത്രത്തിലെ ശ്രീവല്ലി എന്ന ഗാനവും പുറത്തുവിട്ടിരുന്നു.
  • ചിത്രം ഡിസംബര്‍ 17 ന് തിയേറ്ററുകളില്‍ എത്തും. പുഷ്പ ദ റൈസ് എന്നാണ് ആദ്യഭാഗത്തിന്റെ പേര്
Pushpa Party Song Oo Antava : 'ഊ ആണ്ടവാ മാവ ഊ ഊ ആണ്ടവാ';  'പുഷ്പയുടെ പാര്‍ട്ടി ഗാനം എത്തി; അല്ലുവിന്റെ പുഷ്പയില്‍ ചുവടുവെച്ച് സാമന്ത: പാട്ട് പാടി രമ്യ നമ്പീശന്‍

Hyderabad :  അല്ലു അര്‍ജുനെ (Allu Arjun) നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പയിലെ (Pushpa) പാര്‍ട്ടി ഗാനം (Pushpa) പുറത്തുവിട്ടു. 'ഊ ആണ്ടവാ മാവ ഊ ഊ ആണ്ടവാ' എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടത്.  തെലുങ്കില്‍ ഇന്ദ്രവതി ചൗഹാന്‍ ആലപിച്ച ഗാനം മലയാളത്തില്‍ രമ്യ നമ്പീശനാണ് ആലപിച്ചിരിക്കുന്നത്. ദേവി ശ്രീ പ്രസാദാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. നേരത്തെ ചിത്രത്തിലെ ശ്രീവല്ലി എന്ന ഗാനവും പുറത്തുവിട്ടിരുന്നു. 

ചിത്രം ഡിസംബര്‍ 17 ന് തിയേറ്ററുകളില്‍ എത്തും. പുഷ്പ ദ റൈസ് എന്നാണ് ആദ്യഭാഗത്തിന്റെ പേര്. ചിത്രത്തില്‍ ഫഹദ് ഫാസിലാണ് വില്ലനായി എത്തുന്നത്. ഫഹദിന്റെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് പുഷ്പ. ആര്യ എന്ന ചിത്രത്തിലൂടെ അല്ലു അര്‍ജുനെ സൂപ്പര്‍താരമാക്കിയ സുകുമറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ALSO READ: Pushpa:'കള്ളക്കടത്തുകാരനാണെങ്കിലും മനസ് തങ്കം', അണിയറപ്രവര്‍ത്തകര്‍ക്ക് സ്വര്‍ണനാണയം സമ്മാനിച്ച് അല്ലു അര്‍ജുന്‍

രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്‍ജുന്‍ എത്തുന്നത്. ഇതുവരെ കാണാത്ത ലുക്കിലും മാനറിസത്തിലുമാണ് അല്ലു അര്‍ജുന്‍ പുഷ്പയില്‍ എത്തുന്നത്. ചിത്രത്തിനായി 70 കോടി രൂപയാണ് അല്ലു പ്രതിഫലമായി വാങ്ങിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 250 കോടി രൂപ ചെലവിട്ടാണ് ചിത്രം ഒരുക്കുന്നത്.

ALSO READ: Pushpa Trailer | ഇത് പുഷ്പയാടാ... പുഷ്പ Flower അല്ല Fire ആണ്.. തീപാറും പുഷ്പ ട്രെയിലർ

 

മൈത്രി മൂവി മേക്കേഴ്‌സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ. രവിശങ്കറും ചേര്‍ന്നാണ് പുഷ്പ നിര്‍മിക്കുന്നത്. രണ്ട് ഭാഗങ്ങളായാണ് ചിത്രം ഒരുങ്ങുന്നത്. മിറോസ്ലോ കുബ ബറോസ്‌ക്കാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിയ്ക്കുന്നത്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്റെ സംഗീതം സംവിധാനവും സൗണ്ട് ട്രാക്കും നിര്‍വഹിയ്ക്കുന്നത്.

ALSO READ: Pushpa Song : അല്ലു അർജുന്റെ പുഷ്പായിലെ രണ്ടാം ഗാനം ശ്രീവല്ലി എത്തി; ചിത്രം ഡിസംബർ 17 ന്

ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി സൗണ്ട് എന്‍ജിനീയറായി എത്തുന്ന ചിത്രത്തിന് വേണ്ടി ചിത്രസംയോജനം നടത്തുന്നത് കാര്‍ത്തിക് ശ്രീനിവാസ് ആണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News