അന്തരിച്ച നടൻ എന്‍എഫ് വര്‍ഗീസിന്‍റെ ഓര്‍മ്മക്കായി തയാറാക്കുന്ന 'പ്യാലി'യുടെ ടീസർ പുറത്ത്. നവാഗതരായ ബിബിത- റിൻ ദമ്പതികളാണ് പ്യാലി സംവിധാനം ചെയ്യുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ യൂട്യൂബ് ചാനലിലൂടെയാണ് ചിത്രത്തിന്റെ ടീസര്‍ പുറത്ത് വിട്ടത്. പ്യാലി ഒരു രസകരമായ ചിത്രമായിരിക്കും എന്ന് ടീസറിൽ നിന്ന് വ്യക്തമാണ്. ബബിത- റിൻ ദമ്പതിമാര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ജൂലൈ എട്ടിനാണ് പ്യാലിയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ദുല്‍ഖറിന്റെ വേഫെറെര്‍ ഫിലിംസും എൻ എഫ് വര്‍ഗീസിന്റെ മകള്‍ സോഫിയ വര്‍ഗീസിന്റെ എൻ എഫ് വര്‍ഗീസ് പിക്ചേഴ്‍സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സഹോദര സ്‍നേഹമാണ് പ്യാലിയുടെ ഇതിവൃത്തം. പ്യാലി എന്ന കേന്ദ്രകഥാപാത്രത്തിന്റെ സഹോദരനായി ജോര്‍ജ് ജേക്കബ് അഭിനയിക്കുന്നു. ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ 2020ൽ മോഹൻലാൽ പുറത്ത് വിട്ടിരുന്നു.



Also Read: Pyali Movie Release : എൻഎഫ് വർഗീസിന്റെ ഓർമ്മയ്ക്കായി പ്യാലി എത്തുന്നു; റിലീസ് തീയതി പ്രഖ്യാപിച്ചു


ശ്രീനിവാസൻ, മാമുക്കോയ, അപ്പാനി ശരത്, റാഫി, അല്‍ത്താഫ് സലിം, സുജിത് ശങ്കര്‍ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. 'വിസാരണ', 'ആടുകളം' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ആടുകളം മുരുഗദോസും 'പ്യാലി'യില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ചിത്രത്തിന്റെ ഛായാഗ്രാഹണണം നിര്‍വഹിക്കുന്നത് ജിജു സണ്ണിയാണ്. പ്രശാന്ത് പിള്ളയാണ് പ്യാലിയുടെ സംഗീത സംവിധായകൻ.


കരിയറിലെ ആദ്യ ഇരട്ട വേഷവുമായി രൺബീർ കപൂർ; ഷംഷേര ട്രൈലർ പുറത്ത്


കാത്തിരിപ്പുകൾക്ക് വിരാമം ഇട്ട്കൊണ്ട് രൺബീർ കപൂർ നായകനായി എത്തുന്ന ഷംഷേരയുടെ ട്രൈലർ റിലീസ് ചെയ്തു. ഇന്ന് രാവിലെയാണ് യാഷ് രാജ് പ്രൊഡക്ഷൻസ് ചിത്രത്തിന്‍റെ ട്രൈലർ പുറത്ത് വിട്ടത്. രൺബീർ തന്‍റെ കരിയറിലെ ആദ്യ ഇരട്ട വേഷം അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്. സഞ്ജയ് ദത്ത്, വാണി കപൂർ എന്നിവരും ചിത്രത്തിൽ രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സാങ്കൽപ്പിക നഗരമായ കാസയിലാണ് ഷംഷേരയുടെ കഥ നടക്കുന്നത്. ബ്രിട്ടീഷുകാരുടെ അടിമ തൊഴിലാളിയിൽ നിന്ന് തന്‍റെ കൂടെയുള്ള വലിയ വിഭാഗം ജനങ്ങളുടെ രക്ഷകനായി മാറുന്ന നായകനായാണ് രൺബീർ കപൂർ ഈ ചിത്രത്തിൽ എത്തുന്നത്. 


1871 ലാണ് ചിത്രത്തിന് ആസ്പദമായ കഥ നടക്കുന്നത്. തനിക്ക് വേണ്ടപ്പെട്ടവരുടെ രക്ഷയ്ക്കായി രൺബീർ സമ്പന്നരുടെ പണം കൊള്ളയടിച്ച് പാവപ്പെട്ടവർക്ക് നൽകുന്നു. മലയാളത്തിലെ കായംകുളം കൊച്ചുണ്ണിയെ അനുസ്മരിപ്പിക്കുന്ന കഥാപാത്രം ആണ് രൺബീറിന്‍റേത് എന്ന് പറയാൻ സാധിക്കും. ഈ കള്ളനെ തുരത്താൻ ബ്രിട്ടീഷുകാർ നിയമിക്കുന്ന ക്രൂരനായ പോലീസ് കഥാപാത്രമായാണ് സഞ്ജയ് ദത്ത് ഷംഷേരയിൽ എത്തുന്നത്. രൺബീർ കപൂറിന്‍റെ കാമുകിയായ ഒരു ഡാൻസറിന്‍റെ വേഷത്തിൽ വാണി കപൂറും ചിത്രത്തിൽ എത്തുന്നുണ്ട്.  


കരൺ മൽഹോത്രയാണ് ഷംഷേര സംവിധാനം ചെയ്തിരിക്കുന്നത്. യാഷ് രാജ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ആദിത്യ ചോപ്രയാണ് ചിത്രത്തിന്‍റെ നിർമ്മാണം. അഷ്പുഷ് റാണ, സൗരബ് ശുക്ല, റോണിത് റോയ്, ത്രിദ ചൗധരി, പിതോബാഷ് ത്രിപാഠി എന്നിങ്ങനെ ഒരു വലിയ താരനിരയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.