Pyali Movie Release : എൻഎഫ് വർഗീസിന്റെ ഓർമ്മയ്ക്കായി പ്യാലി എത്തുന്നു; റിലീസ് തീയതി പ്രഖ്യാപിച്ചു
Pyali Movie : 2022 ജൂലൈ 8 നാണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്. ദുൽഖർ സൽമാന്റെ പ്രൊഡക്ഷൻ കമ്പനിയായ വേഫാറർ ഫിലിംസിന്റെയും എൻഎഫ് വർഗീസ് പിക്ചേഴ്സിന്റെയും ബാനറിലാണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്.
കൊച്ചി: അന്തരിച്ച ചലച്ചിത്ര താരം എന്‍എഫ് വര്‍ഗീസിന്‍റെ ഓര്‍മ്മക്കായി തയാറാക്കുന്ന 'പ്യാലി'യുടെ റിലീസിങ് തീയതി പ്രഖ്യാപിച്ചു. എൻഎഫ് വർഗീസിന്റെ ഓർമ്മകൾക്ക് ഇന്ന് 20 വർഷങ്ങൾ തികയുന്ന സാഹചര്യത്തിലാണ് ചിത്രത്തിൻറെ റിലീസിങ് തീയതി പ്രഖ്യാപിച്ചത്. 2022 ജൂലൈ 8 നാണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്. ദുൽഖർ സൽമാന്റെ പ്രൊഡക്ഷൻ കമ്പനിയായ വേഫാറർ ഫിലിംസിന്റെയും എൻഎഫ് വർഗീസ് പിക്ചേഴ്സിന്റെയും ബാനറിലാണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്.
ചിത്രത്തിൻറെ റിലീസിങ് തീയതി ദുൽഖർ സൽമാൻ തന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെയാണ് പുറത്ത് വിട്ടത്. കൂടാതെ ചിത്രത്തിന്റെ ഒരു ടീസറും നടൻ റിലീസ് ചെയ്തിട്ടുണ്ട്. "ഇന്ന് എൻഎഫ് വർഗീസ് എന്ന മികച്ച നടനെ നമ്മുക്ക് നഷ്ടമായിട്ട് 20 വർഷങ്ങൾ തികയുന്നു. നമ്മുടെയെല്ലാം മനസിൽ അദ്ദേഹത്തിൻറെ ഓർമ്മകൾ ഇപ്പോഴും ഉണ്ട്. ഈ സാഹചര്യത്തിൽ അദ്ദേഹത്തിൻറെ ഓർമ്മയ്ക്കായി വേഫാറർ ഫിലിംസും എൻഎഫ് വർഗീസ് പിക്ചേഴ്സും ചേർന്ന് പ്യാലി എന്ന ചിത്രം തീയേറ്ററുകളിൽ എത്തിക്കുകയാണ്" എന്ന കുറിപ്പോടെയാണ് ദുൽഖർ സൽമാൻ ചിത്രത്തിൻറെ റിലീസിങ് തീയതി പ്രഖ്യാപിച്ചത്.
ALSO READ: Poovan Movie : ആന്റണി വർഗീസ് ചിത്രം പൂവന്റെ ഷൂട്ടിങ് പൂർത്തിയായി; ഉടൻ തിയേറ്ററുകളിലേക്ക്
ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ 2020 ൽ മോഹൻലാൽ പുറത്ത് വിട്ടിരുന്നു. എൻഎഫ് വർഗീസിന്റെ മകൾ സോഫിയയും, വേഫാറർ ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം ആദ്യം സോഫിയ സ്വതന്ത്രമായി നിർമ്മിക്കാനായിരുന്നു പിന്നീട് അതിനൊപ്പം ദുൽഖർ സൽമാനും എത്തുകയായിരുന്നു. ബബിത-റിന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
സഹോദര സ്നേഹമാണ് പ്യാലിയുടെ പ്രമേയം എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തിന്റെ സഹോദരനായി ജോര്‍ജ് ജേക്കബും എത്തുന്നുണ്ട്. ഇവരെ കൂടാതെ ശ്രീനിവാസൻ, മാമുക്കോയ, അപ്പാനി ശരത്, റാഫി, അല്‍ത്താഫ് സലിം, സുജിത് ശങ്കര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൂടാതെ ആടുകളം മുരുഗദോസും 'പ്യാലി'യില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.
ജിജു സണ്ണിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണണം നിര്‍വഹിക്കുന്നത്. പ്രശാന്ത് പിള്ളയാണ് 'പ്യാലി'യെന്ന ചിത്രത്തിന്റെ സംഗീത സംവിധായകൻ. മിമിക്രി വേദികളില്‍ നിന്നും ചലച്ചിത്ര മേഖലയില്‍ ചുവടുവച്ച എന്‍എഫ് വര്‍ഗീസ് 2002 ജൂണ്‍ 19നാണ് മരിച്ചത്. ഫാന്‍റ൦, ഒന്നാമന്‍, നന്ദനം എന്നിവയാണ് അവസാന കാല ചിത്രങ്ങള്‍. സ്ഫടികം പത്രം, നരസിംഹം എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങള്‍.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...