Radhe Shyam Review: പ്രണയത്തിൽ മുങ്ങി രാധേ ശ്യാം, ഓരോ ഫ്രെയ്മും മനോഹരം; ആദ്യ പകുതി വിലയിരുത്തൽ ഇങ്ങനെ
ആരാധകരുടെ പ്രതീക്ഷയ്ക്കൊത്ത് ചിത്രം ഉയർന്നോ എന്ന ചോദ്യം പ്രസക്തമാവുകയാണ് ഇപ്പോൾ.
ബാഹുബലിക്ക് ശേഷം പ്രഭാസ് എന്ന നടന് തെലുഗുവിൽ മാത്രമല്ല, ഇന്ത്യയിൽ മുഴുവൻ ആരാധകരാണ്. സാഹോ എന്ന ചിത്രം അത് ഒന്നുകൂടി ഉറപ്പിച്ചു. ഇപ്പോൾ വളരെ നാളുകളായി പ്രഭാസ് ആരാധകർ കാത്തിരുന്ന രാധേ ശ്യാം റിലീസ് ആയിരിക്കുകയാണ്. ആരാധകരുടെ പ്രതീക്ഷയ്ക്കൊത്ത് ചിത്രം ഉയർന്നോ എന്ന ചോദ്യം പ്രസക്തമാവുകയാണ് ഇപ്പോൾ.
പ്രേക്ഷകരുടെ പ്രതികരണം അനുസരിച്ച് ആദ്യ പകുതി പ്രണയത്തിൽ ഒഴുകുന്ന പ്രഭാസിനെയും പൂജ ഹെഗ്‌ഡെയുമാണ് ചിത്രത്തിൽ കാണാൻ കഴിയുന്നത്. ചിത്രത്തിന്റെ സിനിമറ്റൊഗ്രാഫി എടുത്ത് പറയേണ്ട പോസിറ്റീവ് ഘടകമാണ്. ഒരുപാട് നാളുകൾക്ക് ശേഷം റൊമാന്റിക്ക് വേഷം കൈകാര്യം ചെയ്യുന്ന പ്രഭാസിനെ കാണാൻ സാധിച്ചതിന്റെ സന്തോഷവും ആരാധകർക്കിടയിൽ ഉണ്ടായിരുന്നു. അതിമനോഹരമായ പാട്ടുകൾ ചിത്രത്തിന് പുതിയ ഒരു അനുഭവവും സമ്മാനിക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...