ഓരോ ചിത്രങ്ങളിലേയും കഥാപാത്രങ്ങൾക്കായി ശരീരഭാരം കൂട്ടിയും കുറച്ചും ഗൃഹ പാഠങ്ങൾ നടത്തിയും സെക്കൻ്റ് ഇന്നിങ്സിന് തയ്യാറെടുക്കുകയാണ് റഹ്മാൻ. കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം തെലുങ്ക് ചിത്രമായ സീട്ടിമാർ മാത്രമാണ് റഹ്മാന്റേതായി പുറത്തിറങ്ങിയ സിനിമ. എന്നാൽ ലോക്ക് ഡൗണിന് ശേഷം അര ഡസനോളം ചിത്രങ്ങളിൽ അഭിനയിച്ച് കൊണ്ടിരിക്കുകയാണ് താരം. ലോക്ക് ഡൗണിന് ശേഷം ആദ്യം അഭിനയിച്ചത് മണിരത്നത്തിൻ്റെ ഡ്രീം പ്രോജക്ടായ പൊന്നിയിൻ സെൽവനിലാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

പൊന്നിയിൻ സെൽവനിൽ വളരെ പ്രാധാന്യമുള്ള വേഷത്തിലാണ് റഹ്മാൻ എത്തുന്നത്. ഈ ചിത്രത്തിനായി വാൾപയറ്റ്, കുതിരയോട്ടം എന്നിവ അഭ്യസിച്ചു. പൊന്നിയിൻ സെൽവനിലെ കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്കായി അദ്ദേഹം ആദ്യം ശരീരഭാരം വർധിപ്പിച്ചും പിന്നീട് ശരീരഭാരം കുറച്ചും മേക്കോവർ നടത്തി. അതിന് ശേഷം മലയാളത്തിൽ 'എതിരെ' എന്ന സിനിമയിൽ ഡിവൈഎസ്പി അസാർ മുഹമ്മദ് എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കാനായി വീണ്ടും ശരീരഭാരം വർധിപ്പിച്ചു. ഈ സിനിമയിലെ കഥാപാത്രത്തിന് സ്ക്രീനിൽ കാഴ്ചക്ക് ഗാംഭീര്യം വേണമെന്നത്  കൊണ്ട് ശരീരഭാരം കൂട്ടുകയായിരുന്നു.


ALSO READ: 'Rocketry The Nambi Effect': ‘റോക്കട്രി ദി നമ്പി എഫക്റ്റ്’; നമ്പി നാരായണന്റെ ജീവിതം പറയുന്ന റോക്കട്രി ദി നമ്പി എഫക്റ്റിലെ ഗാനത്തിന്റെ ടീസര്‍ പുറത്തിറക്കി


'എതിരെ' ക്ക് ശേഷം വികാസ് ഭാൽ സംവിധാനം ചെയ്യുന്ന ഗൺപതിലായിരുന്നു അഞ്ച് മാസം അഭിനയിച്ചത്. ടൈഗർ ഷറോഫും, റഹ്മാനുമാണ് ​ഗൺപതിൽ മുഖ്യ വേഷത്തിൽ എത്തുന്നത്. ഇതിൽ റഹ്മാൻ്റെ പിതാവായി അമിതാബച്ചൻ അഭിനയിക്കുന്നുവെന്ന് മുൻപ് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇതിൽ രണ്ട് വ്യത്യസ്ത ​ഗെറ്റപ്പിലാണ് റഹ്മാൻ എത്തുന്നതെന്നും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ ആറ് മാസത്തോളമായി ഈ ചിത്രത്തിനായി താരം ബോക്ക്സിങ്, മാർഷൽ ആർട്സ് എന്നിവയിലും പരിശീലനം നേടിയിരുന്നു. ഈ വർഷം മൂന്ന് മലയാള ചിത്രങ്ങൾ റഹ്മാന്റേതായി പുറത്തിറങ്ങും. നവാഗതരായ അമൽ കെ ജോബ് സംവിധാനം ചെയ്ത " എതിരെ ", ചാൾസ് ജോസഫ് സംവിധനം ചെയ്ത് " സമാറാ " എന്നീ സിനിമകൾ ജൂലയ്-ഓഗസ്റ്റ് മാസങ്ങളിൽ പ്രദർശനത്തിനെത്തും. താരത്തിന്റെ മറ്റൊരു മലയാള ചിത്രത്തെ കുറിച്ചുള്ള അറിയിപ്പ് ഉടൻ ഉണ്ടാകും.


മണിരത്നം ചിത്രം ' പൊന്നിയിൻ സെൽവൻ ', നവാഗത സംവിധായകൻ സുബ്ബു റാമിൻ്റെ ' അഞ്ചാമൈ ', കാർത്തിക് നരേൻ ചിത്രം 'നിറങ്ങൾ മൂൻഡ്രു', എന്നിവയാണ്   തമിഴിൽ പ്രദർശനത്തിന് ഒരുങ്ങി കൊണ്ടിരിക്കുന്ന റഹ്മാൻ്റെ സിനിമകൾ. വിശാലിൻ്റെ " തുപ്പറിവാളൻ2 " ജയം രവി, റഹ്മാൻ, അർജുൻ മൾട്ടി സ്റ്റാർ ചിത്രം " ജന ഗണ മന " എന്നിവയും പൂർത്തിയായി വരുന്നു. കൂടാതെ പുതിയ രണ്ട് തമിഴ് സിനിമകളിലും റഹ്മാൻ കരാർ ഒപ്പിട്ടതായാണ് സൂചന. ഒരിടവേളയ്ക്ക്  ശേഷം പുത്തനുണർവോടെ വിവിധ ഭാഷാ ചിത്രങ്ങളിലൂടെ സിനിമയിൽ ശക്തമായൊരു സ്ഥാനം ഉറപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് എവർ ​ഗ്രീൻ സ്റ്റാർ റഹ്മാൻ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.