തമിഴിലെ യുവ സംവിധായകന്‍ പാ രഞ്ജിത്തുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഡല്‍ഹിയില്‍ വച്ച് നടന്ന കൂടിക്കാഴ്ചയുടെ വിവരം ട്വിറ്ററിലൂടെ രാഹുല്‍ ഗാന്ധി തന്നെയാണ് പുറത്തുവിട്ടത്.


"മദ്രാസ്, കബാലി, കാലാ തുടങ്ങിയ ബ്ലോക്‌ബെസ്റ്റര്‍ സിനിമകളുടെ സംവിധായകന്‍ പാ രഞ്ജിത്, നടന്‍ കലൈയരസന്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. രാഷ്ട്രീയത്തെ കുറിച്ചും സിനിമയെ കുറിച്ചും സമൂഹത്തെ കുറിച്ചും ഞങ്ങള്‍ ഏറെ നേരം സംസാരിച്ചു."- ഇരുവരുടെയും ചിത്രങ്ങള്‍ പങ്ക് വച്ചുക്കൊണ്ടുള്ള രാഹുല്‍ ഗാന്ധിയുടെ പോസ്റ്റില്‍ പറയുന്നു.



ഇരുവരുമൊത്തുള്ള സമയം ഏറെ ആസ്വദിച്ചതായും ഇനിയും അവസരങ്ങള്‍ ഉണ്ടാകുമെന്നാണു കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 


ജാതിവിവേചനത്തിനെതിരെ നിലപാടെടുത്തിട്ടുള്ള വ്യക്തിയാണ് പാ രഞ്ജിത്ത്. 


സമൂഹത്തില്‍ ദളിതര്‍ക്കും സ്ത്രീകള്‍ക്കും പിന്നാക്ക വിഭാഗങ്ങള്‍ക്കുമെതിരെ നടക്കുന്ന അതിക്രമങ്ങളേയും അധിക്ഷേപങ്ങളേയും തന്‍റെ സിനിമയിലൂടെ അവതരിപ്പിക്കാനും അദ്ദേഹം ശ്രമിച്ചിട്ടുണ്ട്.