Njanum Pinnoru Njanum: രാജസേനന്റെ സംവിധാനത്തിൽ `ഞാനും പിന്നൊരു ഞാനും`; ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി
ഇന്ദ്രൻസ്, സുധീർ കരമന, ജഗദീഷ്, ജോയ് മാത്യു തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ.
നീണ്ട ഇടവേളയ്ക്ക് ശേഷം രാജസേനൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് "ഞാനും പിന്നൊരു ഞാനും". ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. രാജസേനനും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇന്ദ്രൻസ്, സുധീർ കരമന, ജഗദീഷ്, ജോയ് മാത്യു തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ. ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നതും രാജസേനൻ തന്നെയാണ്.
സാംലാൽ പി തോമസ് ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ഹരിനാരായണന്റെ വരികൾക്ക് എം ജയചന്ദ്രനാണ് സംഗീതം നൽകിയിരിക്കുന്നത്. ക്ലാപ്പിൻ മൂവി മേക്കേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിലാണ് രാജസേനൻ ഈ ചിത്രം ഒരുക്കുന്നത്.
Bazooka Movie : 'ഒരു രക്ഷയുമില്ല' ; സ്റ്റൈലിഷ് ലുക്കിൽ മമ്മൂട്ടി; ബസൂക്കയുടെ ഫസ്റ്റ് ലുക്ക് പുറത്ത്
മമ്മൂട്ടി പ്രധാന കഥാപാത്രമായി എത്തുന്ന ബസൂക്ക സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്ത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ട നിമിഷങ്ങൾക്കുള്ള മമ്മൂട്ടിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ ട്രെൻഡായി മാറിയിരിക്കുകയാണ്. ഒരു മങ്ങിയ വെളിച്ചത്തിൽ മമ്മൂട്ടി ഒരു ബൈക്കിനടുത്ത് നിൽക്കുന്ന ചിത്രം വൈറലാവുകയാണ്. ഒരു പ്രധാന ജീവിതയാത്ര ആരംഭിക്കുന്ന സൂചനകൾ ഫസ്റ്റ് ലുക്കിൽ നിന്നും മനസ്സിലാക്കാൻ സാധിക്കും. സരിഗമയുടെ ഫിലിം സ്റ്റുഡിയോയുടെയും യൂഡ്ലീ ഫിലിംസിന്റെയും ബാനറിൽ വിക്രം മെഹ്‌റയും സിദ്ധാർത്ഥ് ആനന്ദ് കുമാറിനൊപ്പം തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു വി.എബ്രഹാമും ഡോൾവിൻ കുര്യാക്കോസും ചേർന്ന് ബസൂക്ക നിർമിക്കുന്നത്. ക്രൈം ഡ്രാമ ഴോണറിലാണ് ഒരുക്കുന്നതെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി.
ചിത്രത്തിന്റെ ഷൂട്ടിങ്ങ് മെയ് 10ന് കൊച്ചിയിൽ ആരംഭിച്ചിരുന്നു. മലയാളത്തിൽ ഇക്കാലത്തെയും മികച്ച തിരക്കഥാകൃത്ത് കലൂർ ഡെന്നിസിന്റെ മകനാണ് സംവിധായകൻ ഡീനോ ഡെന്നിസ്. ചിത്രത്തിൽ ഗൗതം വാസുദേവ് മേനോനും പ്രധാന വേഷത്തിലെത്തുന്നു. മമ്മൂട്ടിയും ഗൗതം മേനോനും ആദ്യമായിട്ടാണ് ഒരു ചിത്രത്തിൽ ഒരുമിക്കുന്നത്.
"ഒരുപാട് നിഗൂഢതകൾ നിറഞ്ഞതാണ് പോസ്റ്റർ. മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ ഹൃദയം. ഞങ്ങൾ ഇത് രണ്ടാം വട്ടമാണ് അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്യുന്നത്. ഈ പോസ്റ്ററിൽ അദ്ദേഹത്തിന്റെ ലുക്ക് തന്നെയായിരിക്കും ചർച്ചാവിഷയം" ബസൂക്കയുടെ നിർമാണ നിർവഹിക്കുന്ന സരിഗമയുടെ വൈസ് പ്രസിഡന്റ് സിദ്ധാർത്ഥ് ആനന്ദ് കുമാർ പറഞ്ഞു.
"ഞാൻ മുൻപ് പറഞ്ഞതുപോലെ മമ്മൂട്ടി സാറിനൊപ്പം ജോലി ചെയ്യുക എന്നത് എന്റെ സ്വപ്നമായിരുന്നു. ഈ പോസ്റ്റർ ആ സ്വപ്നം സാക്ഷാത്കരിക്കുന്നതാണ്. ഞാൻ എപ്പോഴും പറയാൻ ആഗ്രഹിച്ച ഒരു കഥയിൽ അദ്ദേഹത്തിന്റെ സാന്നിദ്ധ്യം കാണുമ്പോൾ വളരെ ത്രിലിങ്ങ് അനുഭവമാണ് തോന്നുന്നത്. ടീസർ എത്രയും വേഗം നിങ്ങളുമായി ഷെയർ ചെയ്യാനാണ് ഞാൻ ആഗ്രഹിക്കുന്നത്"
സംവിധായകൻ ഡീനോ ഡെന്നീസ് പറഞ്ഞു.
"ഈ സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ ഓരോ ചുവടുവയ്പ്പും മനോഹരമായിരുന്നു. ഈ പോസ്റ്റർ റിലീസും അതോടൊപ്പം ചേർത്ത് വായിക്കപ്പെടുന്നു. കാരണം ഞങ്ങൾ മമ്മൂട്ടി സാറിന്റെ പോസ്റ്റർ ലോകമെമ്പാടും റിലീസ് ചെയ്യകയാണ്. ഇതുവരെയുള്ള പ്രതികരണങ്ങൾ ഗംഭീരമാണ്. എത്രമാത്രമാണ് ആരാധകർ ചിത്രത്തിനായി കാത്തിരിക്കുകയാണ് എന്ന് മനസ്സിലാകുന്നു" ചിത്രത്തിന്റെ സഹനിർമാതാവായ ജിനു വി എബ്രാഹാം പറഞ്ഞു.
നിമിഷ് രവിയാണ് ചിത്രത്തിന്റെ ഛായഗ്രാഹകൻ. മിഥുൻ മുകുന്ദൻ ചിത്രത്തിലെ സംഗീതങ്ങൾ ചിട്ടപ്പെടുത്തും. നിഷാദ് യുസഫാണ് എഡിറ്റർ. ആക്ഷന് പ്രാധാന്യമുള്ള ചിത്രത്തിന് സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത് സ്റ്റണ്ട് സിൽവയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...